Joshua 1 (IRVM2)

1 യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂനിന്റെ മകനും മോശെയുടെ ശുശ്രൂഷകനുമായ യോശുവയോടു അരുളിച്ചെയ്തത്: 2 എന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ട് ഞാൻ യിസ്രായേൽ മക്കൾക്ക് കൊടുക്കുന്ന ദേശത്തേക്ക് യോർദ്ദാൻ കടന്നുപോകുവിൻ. 3 ഞാൻ മോശെയോട് കല്പിച്ചതുപോലെ, നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും നിങ്ങൾക്ക് തന്നിരിക്കുന്നു. 4 നിങ്ങളുടെ അതിരുകൾ മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രംവരെയും ആയിരിക്കും. 5 നിന്റെ ജീവകാലത്ത് ഒരിക്കലും ഒരു മനുഷ്യനും നിന്റെനേരെ നില്‍ക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല. 6 ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാൻ അവർക്ക് കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശം നീ ഈ ജനത്തിന് അവകാശമായി വിഭാഗിക്കും. 7 നല്ല ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക. എന്റെ ദാസനായ മോശെ നിന്നോട് കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ച് നടക്കേണം. ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന് അത് വിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. 8 ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളത് നിന്റെ വായിൽനിന്ന് നീങ്ങിപ്പോകരുത്. അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ച് നടക്കേണ്ടതിന് നീ രാവും പകലും അത് ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും. നീ കൃതാർഥനായും ഇരിക്കും. 9 നിന്റെ ദൈവമായ യഹോവ നീ പോകുന്ന ഇടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത് ഞാൻ തന്നെ നിന്നോട് കല്പിച്ചുവല്ലോ. 10 അപ്പോൾ യോശുവ ജനത്തിന്റെ പ്രമാണികളോട് കല്പിച്ചത്: 11 “നിങ്ങൾ പാളയത്തിൽകൂടി കടന്ന് ജനത്തോട് പറയേണ്ടത്: ‘ഭക്ഷണസാധനങ്ങൾ ഒരുക്കിക്കൊൾവീൻ. ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന് നിങ്ങൾ മൂന്നുദിവസം കഴിഞ്ഞിട്ട് യോർദ്ദാൻ കടക്കേണ്ടതാകുന്നു’”. 12 പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞത് എന്തെന്നാൽ: 13 “യഹോവയുടെ ദാസനായ മോശെ നിങ്ങളോട് കല്പിച്ച വചനം ഓർത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് സ്വസ്ഥത നല്കി ഈ ദേശം തന്നിരിക്കുന്നു. 14 നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും യോർദ്ദാനിക്കരെ മോശെ നിങ്ങൾക്ക് തന്നിട്ടുള്ള ദേശത്ത് വസിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവർ ഒക്കെയും നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെന്ന് അവരെ സഹായിക്കണം. 15 യഹോവ നിങ്ങൾക്കും നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്ക് കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കണം; അതിന്‍റെശേഷം നിങ്ങൾ യഹോവയുടെ ദാസനായ മോശെ കിഴക്ക് യോർദ്ദാനിക്കരെ നിങ്ങൾക്ക് തന്നിട്ടുള്ള അവകാശദേശത്തേക്ക് മടങ്ങിവന്ന് അത് അനുഭവിച്ചുകൊള്ളേണം”. 16 അവർ യോശുവയോട്: “നീ ഞങ്ങളോട് കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങൾ പോകും. 17 ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കട്ടെ. 18 ആരെങ്കിലും നിന്റെ കല്പനകളോട് മത്സരിക്കയും നിന്റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താൽ അവൻ മരിക്കേണം; ഉറപ്പും ധൈര്യവും ഉള്ളവനായി ഇരുന്നാലും” എന്ന് ഉത്തരം പറഞ്ഞു.

In Other Versions

Joshua 1 in the ANGEFD

Joshua 1 in the ANTPNG2D

Joshua 1 in the AS21

Joshua 1 in the BAGH

Joshua 1 in the BBPNG

Joshua 1 in the BBT1E

Joshua 1 in the BDS

Joshua 1 in the BEV

Joshua 1 in the BHAD

Joshua 1 in the BIB

Joshua 1 in the BLPT

Joshua 1 in the BNT

Joshua 1 in the BNTABOOT

Joshua 1 in the BNTLV

Joshua 1 in the BOATCB

Joshua 1 in the BOATCB2

Joshua 1 in the BOBCV

Joshua 1 in the BOCNT

Joshua 1 in the BOECS

Joshua 1 in the BOGWICC

Joshua 1 in the BOHCB

Joshua 1 in the BOHCV

Joshua 1 in the BOHLNT

Joshua 1 in the BOHNTLTAL

Joshua 1 in the BOICB

Joshua 1 in the BOILNTAP

Joshua 1 in the BOITCV

Joshua 1 in the BOKCV

Joshua 1 in the BOKCV2

Joshua 1 in the BOKHWOG

Joshua 1 in the BOKSSV

Joshua 1 in the BOLCB

Joshua 1 in the BOLCB2

Joshua 1 in the BOMCV

Joshua 1 in the BONAV

Joshua 1 in the BONCB

Joshua 1 in the BONLT

Joshua 1 in the BONUT2

Joshua 1 in the BOPLNT

Joshua 1 in the BOSCB

Joshua 1 in the BOSNC

Joshua 1 in the BOTLNT

Joshua 1 in the BOVCB

Joshua 1 in the BOYCB

Joshua 1 in the BPBB

Joshua 1 in the BPH

Joshua 1 in the BSB

Joshua 1 in the CCB

Joshua 1 in the CUV

Joshua 1 in the CUVS

Joshua 1 in the DBT

Joshua 1 in the DGDNT

Joshua 1 in the DHNT

Joshua 1 in the DNT

Joshua 1 in the ELBE

Joshua 1 in the EMTV

Joshua 1 in the ESV

Joshua 1 in the FBV

Joshua 1 in the FEB

Joshua 1 in the GGMNT

Joshua 1 in the GNT

Joshua 1 in the HARY

Joshua 1 in the HNT

Joshua 1 in the IRVA

Joshua 1 in the IRVB

Joshua 1 in the IRVG

Joshua 1 in the IRVH

Joshua 1 in the IRVK

Joshua 1 in the IRVM

Joshua 1 in the IRVO

Joshua 1 in the IRVP

Joshua 1 in the IRVT

Joshua 1 in the IRVT2

Joshua 1 in the IRVU

Joshua 1 in the ISVN

Joshua 1 in the JSNT

Joshua 1 in the KAPI

Joshua 1 in the KBT1ETNIK

Joshua 1 in the KBV

Joshua 1 in the KJV

Joshua 1 in the KNFD

Joshua 1 in the LBA

Joshua 1 in the LBLA

Joshua 1 in the LNT

Joshua 1 in the LSV

Joshua 1 in the MAAL

Joshua 1 in the MBV

Joshua 1 in the MBV2

Joshua 1 in the MHNT

Joshua 1 in the MKNFD

Joshua 1 in the MNG

Joshua 1 in the MNT

Joshua 1 in the MNT2

Joshua 1 in the MRS1T

Joshua 1 in the NAA

Joshua 1 in the NASB

Joshua 1 in the NBLA

Joshua 1 in the NBS

Joshua 1 in the NBVTP

Joshua 1 in the NET2

Joshua 1 in the NIV11

Joshua 1 in the NNT

Joshua 1 in the NNT2

Joshua 1 in the NNT3

Joshua 1 in the PDDPT

Joshua 1 in the PFNT

Joshua 1 in the RMNT

Joshua 1 in the SBIAS

Joshua 1 in the SBIBS

Joshua 1 in the SBIBS2

Joshua 1 in the SBICS

Joshua 1 in the SBIDS

Joshua 1 in the SBIGS

Joshua 1 in the SBIHS

Joshua 1 in the SBIIS

Joshua 1 in the SBIIS2

Joshua 1 in the SBIIS3

Joshua 1 in the SBIKS

Joshua 1 in the SBIKS2

Joshua 1 in the SBIMS

Joshua 1 in the SBIOS

Joshua 1 in the SBIPS

Joshua 1 in the SBISS

Joshua 1 in the SBITS

Joshua 1 in the SBITS2

Joshua 1 in the SBITS3

Joshua 1 in the SBITS4

Joshua 1 in the SBIUS

Joshua 1 in the SBIVS

Joshua 1 in the SBT

Joshua 1 in the SBT1E

Joshua 1 in the SCHL

Joshua 1 in the SNT

Joshua 1 in the SUSU

Joshua 1 in the SUSU2

Joshua 1 in the SYNO

Joshua 1 in the TBIAOTANT

Joshua 1 in the TBT1E

Joshua 1 in the TBT1E2

Joshua 1 in the TFTIP

Joshua 1 in the TFTU

Joshua 1 in the TGNTATF3T

Joshua 1 in the THAI

Joshua 1 in the TNFD

Joshua 1 in the TNT

Joshua 1 in the TNTIK

Joshua 1 in the TNTIL

Joshua 1 in the TNTIN

Joshua 1 in the TNTIP

Joshua 1 in the TNTIZ

Joshua 1 in the TOMA

Joshua 1 in the TTENT

Joshua 1 in the UBG

Joshua 1 in the UGV

Joshua 1 in the UGV2

Joshua 1 in the UGV3

Joshua 1 in the VBL

Joshua 1 in the VDCC

Joshua 1 in the YALU

Joshua 1 in the YAPE

Joshua 1 in the YBVTP

Joshua 1 in the ZBP