Proverbs 17 (IRVM2)
1 കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലുംസ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്. 2 നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ ഭരണം നടത്തും;സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും. 3 വെള്ളിക്ക് പുടം, പൊന്നിന് മൂശ;ഹൃദയങ്ങളെ ശോധന ചെയ്യുന്നതോ യഹോവ തന്നെ. 4 ദുഷ്ക്കർമ്മി നീതികെട്ട അധരങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നു;വ്യാജം പറയുന്നവൻ വഷളത്തമുള്ള നാവിന് ചെവികൊടുക്കുന്നു. 5 ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു;ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കുകയില്ല. 6 മക്കളുടെ മക്കൾ വൃദ്ധന്മാർക്ക് കിരീടമാകുന്നു;മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നെ. 7 സുഭാഷിതം പറയുന്ന അധരം ഭോഷന് യോഗ്യമല്ല;വ്യാജമുള്ള അധരം ഒരു പ്രഭുവിന് ഒട്ടും ഉചിതമല്ല. 8 സമ്മാനം വാങ്ങുന്നവന് അത് രത്നമായി തോന്നും;അവൻ ചെല്ലുന്നേടത്തെല്ലാം കാര്യം സാധിക്കും. 9 സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു;കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. 10 ഭോഷനെ നൂറ് അടിക്കുന്നതിനെക്കാൾബുദ്ധിമാനെ ഒന്ന് ശാസിക്കുന്നത് അധികം ഫലിക്കും. 11 മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു;ക്രൂരനായ ഒരു ദൂതനെ അവന്റെനേരെ അയയ്ക്കും. 12 മൂഢനെ അവന്റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾകുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നത് ഭേദം. 13 ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽഅവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല. 14 കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ;ആകയാൽ കലഹമാകുംമുമ്പ് തർക്കം നിർത്തിക്കളയുക. 15 ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനുംരണ്ടുപേരും യഹോവയ്ക്ക് വെറുപ്പ്. 16 മൂഢന് ജ്ഞാനംസമ്പാദിക്കുവാൻ ബുദ്ധിയില്ലാതിരിക്കുമ്പോൾ അത് വാങ്ങുവാൻ അവന്റെ കയ്യിൽ പണം എന്തിന്? 17 സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു;അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു. 18 ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ച്കൂട്ടുകാരനു വേണ്ടി ജാമ്യം നില്ക്കുന്നു. 19 കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു;അഹങ്കരാത്തോടെ സംസാരിക്കുന്നവന് നാശം ഇച്ഛിക്കുന്നു. 20 വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല;വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും. 21 ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും;മൂഢന്റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല. 22 സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു;തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു. 23 ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു. 24 ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു;മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്ക് നോക്കുന്നു. 25 മൂഢനായ മകൻ അപ്പന് വ്യസനവും, തന്നെപ്രസവിച്ചവൾക്ക് കയ്പും ആകുന്നു. 26 നീതിമാന് പിഴ കല്പിക്കുന്നതുംശ്രേഷ്ഠന്മാരെ സത്യസന്ധത നിമിത്തം അടിക്കുന്നതും നല്ലതല്ല. 27 വാക്ക് അടക്കിവക്കുന്നവൻ പരിജ്ഞാനമുള്ളവൻ;ശാന്തമാനസൻ ബുദ്ധിമാൻ തന്നെ. 28 മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായുംനാവടക്കിയാൽ വിവേകിയായും എണ്ണും.