Exodus 33 (BOMCV)

1 യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: “നീയും ഈജിപ്റ്റിൽനിന്ന് നീ പുറപ്പെടുവിച്ചുകൊണ്ടുവന്ന ഈ ജനവും ഈ സ്ഥലംവിട്ട്, ‘ഞാൻ നിന്റെ സന്തതിക്കു നൽകും’ എന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ശപഥംചെയ്ത ദേശത്തേക്കു പോകുക. 2 ഞാൻ ഒരു ദൂതനെ നിനക്കുമുമ്പായി അയയ്ക്കും, കനാന്യരെയും അമോര്യരെയും ഹിത്യരെയും പെരിസ്യരെയും ഹിവ്യരെയും യെബൂസ്യരെയും ദേശത്തുനിന്ന് ഓടിച്ചുകളയും. 3 പാലും തേനും ഒഴുകുന്ന ദേശത്തേക്കു പോകുക. വഴിയിൽവെച്ചു ഞാൻ നിങ്ങളെ നശിപ്പിക്കാതിരിക്കേണ്ടതിന് ഞാൻ നിങ്ങളോടുകൂടെ വരികയില്ല; നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.” 4 ദുഃഖകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും ആഭരണമൊന്നും ധരിച്ചില്ല. 5 “നിങ്ങൾ ദുശ്ശാഠ്യമുള്ള ജനമാകുന്നു. ഞാൻ ഒരു നിമിഷമെങ്കിലും നിങ്ങളോടുകൂടെ നടന്നാൽ നിങ്ങളെ നശിപ്പിക്കാൻ ഇടയായേക്കും; ഇപ്പോൾ നിങ്ങളുടെ ആഭരണങ്ങൾ നീക്കിക്കളയുക; നിങ്ങളോട് എന്തു ചെയ്യണമെന്ന് ഞാൻ നിശ്ചയിക്കും എന്നിങ്ങനെ ഇസ്രായേൽമക്കളോടു പറയുക,” എന്ന് യഹോവ മോശയോടു കൽപ്പിച്ചിരുന്നു. 6 അങ്ങനെ, ഹോരേബ് പർവതത്തിങ്കൽ തുടങ്ങി ഇസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല. 7 പാളയത്തിനു വെളിയിൽ അകലെയായി മോശ ഒരു കൂടാരമടിച്ചിരുന്നു. അതിനു “സമാഗമകൂടാരം” എന്നു പേരിട്ടു. യഹോവയെ അന്വേഷിക്കുന്നവരെല്ലാം പാളയത്തിനുപുറത്തു സമാഗമകൂടാരത്തിലേക്കു പോയിരുന്നു. 8 മോശ കൂടാരത്തിലേക്കു പോകുമ്പോഴെല്ലാം, സകലജനവും എഴുന്നേറ്റ് ഓരോരുത്തനും സ്വന്തം കൂടാരവാതിൽക്കൽ നിന്നുകൊണ്ട്, മോശ കൂടാരത്തിൽ പ്രവേശിക്കുന്നതുവരെ, അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു. 9 മോശ കൂടാരത്തിൽ പ്രവേശിക്കുമ്പോൾ, മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കുകയും യഹോവ മോശയോടു സംസാരിക്കുകയും ചെയ്യും. 10 മേഘസ്തംഭം കൂടാരവാതിൽക്കൽ നിൽക്കുന്നതു കാണുമ്പോഴെല്ലാം ജനം എഴുന്നേറ്റ് അവരവരുടെ കൂടാരവാതിൽക്കൽ നിന്നുകൊണ്ട് യഹോവയെ നമസ്കരിച്ചു. 11 ഒരു മനുഷ്യൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശയോട് അഭിമുഖമായി സംസാരിച്ചു. അതിനുശേഷം മോശ പാളയത്തിലേക്കു മടങ്ങിപ്പോകും. എന്നാൽ അവന്റെ ശുശ്രൂഷക്കാരനും നൂന്റെ പുത്രനുമായ യോശുവ എന്ന യുവാവു കൂടാരത്തെ വിട്ടുപിരിഞ്ഞില്ല. 12 മോശ യഹോവയോട് ഇപ്രകാരം സംസാരിച്ചു: “ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോടു കൽപ്പിച്ചു: എന്നാൽ, ആരെയാണ് എന്നോടുകൂടെ അയയ്ക്കുന്നത് എന്ന് അങ്ങ് എന്നെ അറിയിച്ചിട്ടില്ല. ‘ഞാൻ നിന്റെ പേരിനാൽത്തന്നെ നിന്നെ അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപതോന്നിയിരിക്കുന്നു,’ എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുമുണ്ട്. 13 അതുകൊണ്ട്, എന്നോടു പ്രസാദമുണ്ടെങ്കിൽ അങ്ങയുടെ വഴി എന്നെ അറിയിക്കണമേ; തുടർന്നും എന്നോടു കൃപയുണ്ടാകണം. ഈ ജനത അങ്ങയുടെ ജനമാകുന്നു എന്നും ഓർക്കണമേ.” 14 യഹോവ മറുപടി നൽകി: “എന്റെ സാന്നിധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥതനൽകും.” 15 അപ്പോൾ മോശ യഹോവയോട് ഇപ്രകാരം സംസാരിച്ചു: “അങ്ങയുടെ സാന്നിധ്യം ഞങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ. 16 അങ്ങു ഞങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ, എന്നോടും ഈ ജനത്തോടും അങ്ങേക്കു കൃപയുണ്ടെന്നു ഞങ്ങൾ അറിയുന്നതെങ്ങനെ? എന്നെയും അങ്ങയുടെ ഈ ജനത്തെയും ഭൂമുഖത്തു മറ്റു ജനങ്ങളിൽനിന്നു വ്യത്യസ്തരാക്കുന്നത് എന്താണ്?” 17 യഹോവ മോശയോടു കൽപ്പിച്ചു: “എനിക്കു നിന്നോടു കൃപതോന്നിയിരിക്കുന്നു: ഞാൻ നിന്റെ പേരിനാൽത്തന്നെ നിന്നെ അറിഞ്ഞുമിരിക്കുന്നു; അതുകൊണ്ടു നീ അപേക്ഷിച്ച ഈ കാര്യവും ഞാൻ ചെയ്യും.” 18 അപ്പോൾ മോശ, “അങ്ങയുടെ തേജസ്സ് എന്നെ കാണിക്കണമേ” എന്നപേക്ഷിച്ചു. 19 യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ നന്മമുഴുവനും നിനക്കു ദൃശ്യമാക്കും, യഹോവ എന്ന എന്റെ നാമം ഞാൻ നിന്റെ മുമ്പിൽ ഘോഷിക്കും; കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും. കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും. 20 എന്നാൽ, നിനക്ക് എന്റെ മുഖം കാണാൻ കഴിയുകയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കുകയില്ല.” 21 യഹോവ വീണ്ടും അരുളിച്ചെയ്തു: “എന്റെ സമീപത്തുള്ള ഒരു സ്ഥലം ഉണ്ട്; ആ പാറമേൽ നീ നിൽക്കണം. 22 എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ ആ പാറയുടെ പിളർപ്പിൽ ആക്കി, ഞാൻ കടന്നുപോകുന്നതുവരെ എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും. 23 പിന്നീടു ഞാൻ എന്റെ കൈ മാറ്റും; അപ്പോൾ നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖം കാണപ്പെടാവുന്നതല്ല.”

In Other Versions

Exodus 33 in the ANGEFD

Exodus 33 in the ANTPNG2D

Exodus 33 in the AS21

Exodus 33 in the BAGH

Exodus 33 in the BBPNG

Exodus 33 in the BBT1E

Exodus 33 in the BDS

Exodus 33 in the BEV

Exodus 33 in the BHAD

Exodus 33 in the BIB

Exodus 33 in the BLPT

Exodus 33 in the BNT

Exodus 33 in the BNTABOOT

Exodus 33 in the BNTLV

Exodus 33 in the BOATCB

Exodus 33 in the BOATCB2

Exodus 33 in the BOBCV

Exodus 33 in the BOCNT

Exodus 33 in the BOECS

Exodus 33 in the BOGWICC

Exodus 33 in the BOHCB

Exodus 33 in the BOHCV

Exodus 33 in the BOHLNT

Exodus 33 in the BOHNTLTAL

Exodus 33 in the BOICB

Exodus 33 in the BOILNTAP

Exodus 33 in the BOITCV

Exodus 33 in the BOKCV

Exodus 33 in the BOKCV2

Exodus 33 in the BOKHWOG

Exodus 33 in the BOKSSV

Exodus 33 in the BOLCB

Exodus 33 in the BOLCB2

Exodus 33 in the BONAV

Exodus 33 in the BONCB

Exodus 33 in the BONLT

Exodus 33 in the BONUT2

Exodus 33 in the BOPLNT

Exodus 33 in the BOSCB

Exodus 33 in the BOSNC

Exodus 33 in the BOTLNT

Exodus 33 in the BOVCB

Exodus 33 in the BOYCB

Exodus 33 in the BPBB

Exodus 33 in the BPH

Exodus 33 in the BSB

Exodus 33 in the CCB

Exodus 33 in the CUV

Exodus 33 in the CUVS

Exodus 33 in the DBT

Exodus 33 in the DGDNT

Exodus 33 in the DHNT

Exodus 33 in the DNT

Exodus 33 in the ELBE

Exodus 33 in the EMTV

Exodus 33 in the ESV

Exodus 33 in the FBV

Exodus 33 in the FEB

Exodus 33 in the GGMNT

Exodus 33 in the GNT

Exodus 33 in the HARY

Exodus 33 in the HNT

Exodus 33 in the IRVA

Exodus 33 in the IRVB

Exodus 33 in the IRVG

Exodus 33 in the IRVH

Exodus 33 in the IRVK

Exodus 33 in the IRVM

Exodus 33 in the IRVM2

Exodus 33 in the IRVO

Exodus 33 in the IRVP

Exodus 33 in the IRVT

Exodus 33 in the IRVT2

Exodus 33 in the IRVU

Exodus 33 in the ISVN

Exodus 33 in the JSNT

Exodus 33 in the KAPI

Exodus 33 in the KBT1ETNIK

Exodus 33 in the KBV

Exodus 33 in the KJV

Exodus 33 in the KNFD

Exodus 33 in the LBA

Exodus 33 in the LBLA

Exodus 33 in the LNT

Exodus 33 in the LSV

Exodus 33 in the MAAL

Exodus 33 in the MBV

Exodus 33 in the MBV2

Exodus 33 in the MHNT

Exodus 33 in the MKNFD

Exodus 33 in the MNG

Exodus 33 in the MNT

Exodus 33 in the MNT2

Exodus 33 in the MRS1T

Exodus 33 in the NAA

Exodus 33 in the NASB

Exodus 33 in the NBLA

Exodus 33 in the NBS

Exodus 33 in the NBVTP

Exodus 33 in the NET2

Exodus 33 in the NIV11

Exodus 33 in the NNT

Exodus 33 in the NNT2

Exodus 33 in the NNT3

Exodus 33 in the PDDPT

Exodus 33 in the PFNT

Exodus 33 in the RMNT

Exodus 33 in the SBIAS

Exodus 33 in the SBIBS

Exodus 33 in the SBIBS2

Exodus 33 in the SBICS

Exodus 33 in the SBIDS

Exodus 33 in the SBIGS

Exodus 33 in the SBIHS

Exodus 33 in the SBIIS

Exodus 33 in the SBIIS2

Exodus 33 in the SBIIS3

Exodus 33 in the SBIKS

Exodus 33 in the SBIKS2

Exodus 33 in the SBIMS

Exodus 33 in the SBIOS

Exodus 33 in the SBIPS

Exodus 33 in the SBISS

Exodus 33 in the SBITS

Exodus 33 in the SBITS2

Exodus 33 in the SBITS3

Exodus 33 in the SBITS4

Exodus 33 in the SBIUS

Exodus 33 in the SBIVS

Exodus 33 in the SBT

Exodus 33 in the SBT1E

Exodus 33 in the SCHL

Exodus 33 in the SNT

Exodus 33 in the SUSU

Exodus 33 in the SUSU2

Exodus 33 in the SYNO

Exodus 33 in the TBIAOTANT

Exodus 33 in the TBT1E

Exodus 33 in the TBT1E2

Exodus 33 in the TFTIP

Exodus 33 in the TFTU

Exodus 33 in the TGNTATF3T

Exodus 33 in the THAI

Exodus 33 in the TNFD

Exodus 33 in the TNT

Exodus 33 in the TNTIK

Exodus 33 in the TNTIL

Exodus 33 in the TNTIN

Exodus 33 in the TNTIP

Exodus 33 in the TNTIZ

Exodus 33 in the TOMA

Exodus 33 in the TTENT

Exodus 33 in the UBG

Exodus 33 in the UGV

Exodus 33 in the UGV2

Exodus 33 in the UGV3

Exodus 33 in the VBL

Exodus 33 in the VDCC

Exodus 33 in the YALU

Exodus 33 in the YAPE

Exodus 33 in the YBVTP

Exodus 33 in the ZBP