Hosea 10 (BOMCV)
1 ഇസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി;അവൻ തനിക്കുതന്നെ ഫലം കായ്ച്ചു.അവന്റെ ഫലം വർധിച്ചതനുസരിച്ച്,കൂടുതൽ ആചാരസ്തൂപങ്ങൾ പണിതു;അവന്റെ ദേശം അഭിവൃദ്ധിപ്പെട്ടതനുസരിച്ച്,അവൻ തന്റെ വിഗ്രഹസ്തംഭങ്ങൾക്കു മോടിപിടിപ്പിച്ചു. 2 അവരുടെ ഹൃദയം വഞ്ചനയുള്ളത്,അവരുടെ അകൃത്യത്തിന് അവർ ഇപ്പോൾ ശിക്ഷിക്കപ്പെടും.യഹോവ അവരുടെ ബലിപീഠങ്ങൾ തകർത്തുകളയുംഅവരുടെ ആചാരസ്തൂപങ്ങൾ നശിപ്പിക്കും. 3 അപ്പോൾ അവർ പറയും: “യഹോവയെ ബഹുമാനിക്കാത്തതിനാൽഞങ്ങൾക്കു രാജാവില്ല;അല്ലാ, ഞങ്ങൾക്കൊരു രാജാവ് ഉണ്ടായിരുന്നെങ്കിലും,അദ്ദേഹത്തിനു ഞങ്ങൾക്കുവേണ്ടി എന്തുചെയ്യാൻ കഴിയും?” 4 അവർ അനേകം വാഗ്ദാനങ്ങൾ നൽകുന്നു,വ്യാജശപഥങ്ങൾ ചെയ്യുന്നുഉടമ്പടികൾ ഉണ്ടാക്കുന്നു.അതുകൊണ്ട്, ഉഴുതിട്ട നിലത്ത്വിഷക്കളകൾ മുളയ്ക്കുന്നതുപോലെ ന്യായവിധി മുളച്ചുവരുന്നു. 5 ശമര്യയിൽ പാർക്കുന്ന ജനംബേത്-ആവെനിലെ കാളക്കിടാവിന്റെ പ്രതിമനിമിത്തം ഭയപ്പെടുന്നു.അതിനെ പ്രവാസത്തിലേക്കു കൊണ്ടുപോയതുനിമിത്തംഅതിലെ ജനങ്ങൾ വിലപിക്കുംവിഗ്രഹാരാധകരായ പുരോഹിതന്മാരും വിലപിക്കും,അതിന്റെ മഹത്ത്വത്തിൽ സന്തോഷിച്ച സകലരും വിലപിക്കും. 6 മഹാരാജാവിനു കപ്പമായിട്ട്അതിനെ അശ്ശൂരിലേക്കു കൊണ്ടുപോകും.എഫ്രയീം അപമാനിക്കപ്പെടും;ഇസ്രായേൽ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും. 7 വെള്ളത്തിനു മുകളിലെ ഉണങ്ങിയ ചുള്ളിപോലെശമര്യയും അതിന്റെ രാജാവും ഒഴുകിപ്പോകും. 8 ഇസ്രായേലിന്റെ പാപമായആവേനിലെ മ്ലേച്ഛതനിറഞ്ഞ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടും.അവിടെ മുള്ളും പറക്കാരയും വളർന്ന്അവരുടെ ബലിപീഠങ്ങളെ മൂടും.അപ്പോൾ അവർ പർവതങ്ങളോട്: “ഞങ്ങളെ മൂടുക” എന്നുംകുന്നുകളോട്, “ഞങ്ങളുടെമേൽ വീഴുക” എന്നും പറയും. 9 “ഗിബെയയുടെ ദിവസങ്ങൾമുതൽ, ഇസ്രായേലേ, നിങ്ങൾ പാപംചെയ്തു,നിങ്ങൾ അവിടെത്തന്നെ നിൽക്കയും ചെയ്യുന്നു.ഗിബെയയിൽ തിന്മ പ്രവർത്തിക്കുന്നവരെയുദ്ധം കീഴടക്കുകയില്ലേ? 10 എനിക്കിഷ്ടമുള്ളപ്പോൾ ഞാൻ അവരെ ശിക്ഷിക്കും;അവരുടെ പാപങ്ങൾ രണ്ടിനും അവരെ ബന്ധിക്കേണ്ടതിന്അവർക്കെതിരേ രാഷ്ട്രങ്ങളെ കൂട്ടിവരുത്തും. 11 എഫ്രയീം, ധാന്യം മെതിക്കാൻ ഇഷ്ടപ്പെടുന്നതുംമെരുക്കമുള്ളതുമായ ഒരു പശുക്കിടാവ്;എന്നാൽ ഞാൻ അവളുടെ ഭംഗിയുള്ള കഴുത്തിൽനുകം വെക്കും;ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടുകയുംയെഹൂദാ നിലം ഉഴുകയുംയാക്കോബ് കട്ടയുടയ്ക്കുകയും ചെയ്യും. 12 നിങ്ങൾക്കുവേണ്ടി നീതി വിതയ്ക്കുക,നിത്യസ്നേഹത്തിന്റെ ഫലം കൊയ്യുക.തരിശുനിലങ്ങളെ ഉഴുവിൻ,യഹോവ വന്നുനിങ്ങളുടെമേൽ നീതി വർഷിക്കുന്നതുവരെഅവിടത്തെ അന്വേഷിപ്പിൻ. 13 എന്നാൽ, നിങ്ങൾ ദുഷ്ടത നട്ടിരിക്കുന്നു,നിങ്ങൾ ദോഷം കൊയ്തിരിക്കുന്നു,വഞ്ചനയുടെ ഫലം നിങ്ങൾ തിന്നിരിക്കുന്നു.നിങ്ങൾ സ്വന്തബലത്തിലുംയുദ്ധവീരന്മാരിലും ആശ്രയിച്ചതുകൊണ്ട്, 14 യുദ്ധത്തിന്റെ ആർപ്പുവിളി നിന്റെ ജനത്തിന്റെ മധ്യത്തിൽ ഉണ്ടാകും.യുദ്ധദിവസത്തിൽ ശൽമാൻ ബെത്ത്-അർബേലിനെ ഉന്മൂലമാക്കിയതുപോലെനിന്റെ സകലകോട്ടകളെയും ശൂന്യമാക്കും.അവിടെ അമ്മയെ മക്കളോടുകൂടെ അടിച്ചുതകർത്തല്ലോ. 15 നിന്റെ ദുഷ്ടത വലുതായിരിക്കുകയാൽ,ബേഥേലേ, നിനക്കും ഇതുതന്നെ സംഭവിക്കും.ആ ദിവസം ഉദിക്കുമ്പോൾ,ഇസ്രായേൽരാജാവ് അശേഷം നശിപ്പിക്കപ്പെടും.
In Other Versions
Hosea 10 in the ANGEFD
Hosea 10 in the ANTPNG2D
Hosea 10 in the AS21
Hosea 10 in the BAGH
Hosea 10 in the BBPNG
Hosea 10 in the BBT1E
Hosea 10 in the BDS
Hosea 10 in the BEV
Hosea 10 in the BHAD
Hosea 10 in the BIB
Hosea 10 in the BLPT
Hosea 10 in the BNT
Hosea 10 in the BNTABOOT
Hosea 10 in the BNTLV
Hosea 10 in the BOATCB
Hosea 10 in the BOATCB2
Hosea 10 in the BOBCV
Hosea 10 in the BOCNT
Hosea 10 in the BOECS
Hosea 10 in the BOGWICC
Hosea 10 in the BOHCB
Hosea 10 in the BOHCV
Hosea 10 in the BOHLNT
Hosea 10 in the BOHNTLTAL
Hosea 10 in the BOICB
Hosea 10 in the BOILNTAP
Hosea 10 in the BOITCV
Hosea 10 in the BOKCV
Hosea 10 in the BOKCV2
Hosea 10 in the BOKHWOG
Hosea 10 in the BOKSSV
Hosea 10 in the BOLCB
Hosea 10 in the BOLCB2
Hosea 10 in the BONAV
Hosea 10 in the BONCB
Hosea 10 in the BONLT
Hosea 10 in the BONUT2
Hosea 10 in the BOPLNT
Hosea 10 in the BOSCB
Hosea 10 in the BOSNC
Hosea 10 in the BOTLNT
Hosea 10 in the BOVCB
Hosea 10 in the BOYCB
Hosea 10 in the BPBB
Hosea 10 in the BPH
Hosea 10 in the BSB
Hosea 10 in the CCB
Hosea 10 in the CUV
Hosea 10 in the CUVS
Hosea 10 in the DBT
Hosea 10 in the DGDNT
Hosea 10 in the DHNT
Hosea 10 in the DNT
Hosea 10 in the ELBE
Hosea 10 in the EMTV
Hosea 10 in the ESV
Hosea 10 in the FBV
Hosea 10 in the FEB
Hosea 10 in the GGMNT
Hosea 10 in the GNT
Hosea 10 in the HARY
Hosea 10 in the HNT
Hosea 10 in the IRVA
Hosea 10 in the IRVB
Hosea 10 in the IRVG
Hosea 10 in the IRVH
Hosea 10 in the IRVK
Hosea 10 in the IRVM
Hosea 10 in the IRVM2
Hosea 10 in the IRVO
Hosea 10 in the IRVP
Hosea 10 in the IRVT
Hosea 10 in the IRVT2
Hosea 10 in the IRVU
Hosea 10 in the ISVN
Hosea 10 in the JSNT
Hosea 10 in the KAPI
Hosea 10 in the KBT1ETNIK
Hosea 10 in the KBV
Hosea 10 in the KJV
Hosea 10 in the KNFD
Hosea 10 in the LBA
Hosea 10 in the LBLA
Hosea 10 in the LNT
Hosea 10 in the LSV
Hosea 10 in the MAAL
Hosea 10 in the MBV
Hosea 10 in the MBV2
Hosea 10 in the MHNT
Hosea 10 in the MKNFD
Hosea 10 in the MNG
Hosea 10 in the MNT
Hosea 10 in the MNT2
Hosea 10 in the MRS1T
Hosea 10 in the NAA
Hosea 10 in the NASB
Hosea 10 in the NBLA
Hosea 10 in the NBS
Hosea 10 in the NBVTP
Hosea 10 in the NET2
Hosea 10 in the NIV11
Hosea 10 in the NNT
Hosea 10 in the NNT2
Hosea 10 in the NNT3
Hosea 10 in the PDDPT
Hosea 10 in the PFNT
Hosea 10 in the RMNT
Hosea 10 in the SBIAS
Hosea 10 in the SBIBS
Hosea 10 in the SBIBS2
Hosea 10 in the SBICS
Hosea 10 in the SBIDS
Hosea 10 in the SBIGS
Hosea 10 in the SBIHS
Hosea 10 in the SBIIS
Hosea 10 in the SBIIS2
Hosea 10 in the SBIIS3
Hosea 10 in the SBIKS
Hosea 10 in the SBIKS2
Hosea 10 in the SBIMS
Hosea 10 in the SBIOS
Hosea 10 in the SBIPS
Hosea 10 in the SBISS
Hosea 10 in the SBITS
Hosea 10 in the SBITS2
Hosea 10 in the SBITS3
Hosea 10 in the SBITS4
Hosea 10 in the SBIUS
Hosea 10 in the SBIVS
Hosea 10 in the SBT
Hosea 10 in the SBT1E
Hosea 10 in the SCHL
Hosea 10 in the SNT
Hosea 10 in the SUSU
Hosea 10 in the SUSU2
Hosea 10 in the SYNO
Hosea 10 in the TBIAOTANT
Hosea 10 in the TBT1E
Hosea 10 in the TBT1E2
Hosea 10 in the TFTIP
Hosea 10 in the TFTU
Hosea 10 in the TGNTATF3T
Hosea 10 in the THAI
Hosea 10 in the TNFD
Hosea 10 in the TNT
Hosea 10 in the TNTIK
Hosea 10 in the TNTIL
Hosea 10 in the TNTIN
Hosea 10 in the TNTIP
Hosea 10 in the TNTIZ
Hosea 10 in the TOMA
Hosea 10 in the TTENT
Hosea 10 in the UBG
Hosea 10 in the UGV
Hosea 10 in the UGV2
Hosea 10 in the UGV3
Hosea 10 in the VBL
Hosea 10 in the VDCC
Hosea 10 in the YALU
Hosea 10 in the YAPE
Hosea 10 in the YBVTP
Hosea 10 in the ZBP