Job 28 (BOMCV)

1 വെള്ളിക്ക് ഒരു ഖനിയുംസ്വർണം ശുദ്ധീകരിക്കുന്നതിന് ഒരു സ്ഥലവും ഉണ്ട്. 2 ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു;ചെമ്പ് അതിന്റെ അയിര് ഉരുക്കി വേർതിരിക്കുന്നു. 3 മനുഷ്യർ അന്ധകാരത്തിന് അറുതി വരുത്തുന്നു;പാറയുടെ വിദൂരഗഹ്വരങ്ങൾ തുരന്നുചെന്ന്ഘോരാന്ധകാരത്തിൽ അയിരു തേടുന്നു. 4 ആൾപ്പാർപ്പുള്ള സ്ഥലത്തുനിന്ന് അകലെയായി അവർ ഒരു തുരങ്കം നിർമിക്കുന്നു;മനുഷ്യരുടെ പാദസ്പർശം ഏൽക്കാത്തിടത്ത്ഖനിയിലെ കയറിൽ തൂങ്ങിയാടി അവർ പണിയെടുക്കുന്നു. 5 ഭൂമിയിൽനിന്ന് മനുഷ്യൻ ആഹാരം വിളയിക്കുന്നു;എന്നാൽ അതിന്റെ അന്തർഭാഗം തീപോലെ തിളച്ചുമറിയുന്നു. 6 അതിലെ പാറകളിൽനിന്ന് ഇന്ദ്രനീലക്കല്ലുകൾ ലഭിക്കുന്നു;അതിലെ മണ്ണിൽ തങ്കക്കട്ടികളുണ്ട്. 7 ഇരപിടിയൻപക്ഷി ആ വഴി അറിയുന്നില്ല,ഒരു പരുന്തിന്റെ കണ്ണും അതു കണ്ടിട്ടില്ല. 8 വന്യമൃഗങ്ങൾ ആ വഴി താണ്ടിയിട്ടില്ല,ഒരു സിംഹവും അതിലെ ഇരതേടി ചുറ്റിക്കറങ്ങിയിട്ടില്ല. 9 മനുഷ്യകരങ്ങൾ തീക്കല്ലിൽ ആഞ്ഞുപതിക്കുന്നു,അവർ പർവതങ്ങളുടെ അടിവേരുകൾ ഇളക്കിമറിക്കുന്നു. 10 അവർ പാറയിലൂടെ തുരങ്കങ്ങൾ വെട്ടിയുണ്ടാക്കുന്നു;വിലയേറിയതെന്തും അവരുടെ കണ്ണുകൾ കണ്ടെത്തുന്നു. 11 അവർ നദികളുടെ പ്രഭവസ്ഥാനം തെരഞ്ഞു കണ്ടെത്തുന്നു,നിഗൂഢമായവയെ അവർ വെളിച്ചത്തു കൊണ്ടുവരുന്നു. 12 എന്നാൽ ജ്ഞാനം എവിടെനിന്നാണു കണ്ടെത്തുന്നത്?വിവേകം വസിക്കുന്ന സ്ഥലം എവിടെ? 13 അതിന്റെ മൂല്യം മർത്യർ ഗ്രഹിക്കുന്നില്ല;ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്താൻ കഴിയുന്നതുമില്ല. 14 “അത് എന്നിലില്ല,” എന്ന് ആഴി പറയുന്നു;“അത് എന്റെ അടുക്കലില്ല,” എന്നു സമുദ്രവും അവകാശപ്പെടുന്നു. 15 മേൽത്തരമായ തങ്കംകൊടുത്ത് അതു വാങ്ങാൻ കഴിയുകയില്ല;വെള്ളി അതിന്റെ വിലയായി തൂക്കിനൽകാനും കഴിയില്ല. 16 ഓഫീർതങ്കംകൊണ്ട് അതിന്റെ വിലമതിക്കുക അസാധ്യം,ഗോമേദകമോ ഇന്ദ്രനീലക്കല്ലോ അതിനു പകരമാകുകയില്ല. 17 സ്വർണമോ സ്ഫടികമോ അതിനു തുല്യമാകുകയില്ല,രത്നാലംകൃത സ്വർണാഭരണങ്ങളാൽ അതു വെച്ചുമാറുന്നതിനും സാധ്യമല്ല. 18 പവിഴത്തിന്റെയും സൂര്യകാന്തത്തിന്റെയും കാര്യം പറയുകയേ വേണ്ട;മാണിക്യത്തെക്കാൾ അത്യന്തം മൂല്യവത്താണ് ജ്ഞാനം. 19 കൂശ് ദേശത്തുള്ള പുഷ്യരാഗംപോലും അതിനോടുപമിക്കാവുന്നതല്ല;പരിശുദ്ധസ്വർണം നൽകിയും അതു വാങ്ങാൻ കഴിയുകയില്ല. 20 അങ്ങനെയെങ്കിൽ ജ്ഞാനം എവിടെനിന്നു വരുന്നു?വിവേകം വസിക്കുന്ന സ്ഥലം എവിടെ? 21 ജീവനുള്ള സകലരുടെയും കണ്ണുകൾക്ക് അതു മറഞ്ഞിരിക്കുന്നു.ആകാശത്തിലെ പറവകൾക്കുപോലും അതു ഗോപ്യമായിരിക്കുന്നു. 22 നരകവും മരണവും പറയുന്നു:“അതിനെപ്പറ്റിയുള്ള ഒരു കേട്ടുകേൾവിമാത്രമാണ് ഞങ്ങളുടെ കാതുകളിൽ എത്തിയിരിക്കുന്നത്.” 23 അതിലേക്കുള്ള വഴി ദൈവംമാത്രം അറിയുന്നു,അതിന്റെ നിവാസസ്ഥാനം ഏതെന്ന് അവിടത്തേക്കു നിശ്ചയമുണ്ട്, 24 കാരണം ഭൂസീമകൾ അവിടത്തേക്കു ദൃശ്യമാണ്ആകാശവിതാനത്തിനു കീഴിലുള്ള സമസ്തവും അവിടന്ന് കാണുന്നു. 25 കാറ്റിന്റെ ശക്തി അവിടന്നു നിജപ്പെടുത്തിയപ്പോൾവെള്ളങ്ങളുടെ അളവു നിർണയിച്ചപ്പോൾ, 26 അവിടന്നു മഴയ്ക്ക് ഒരു കൽപ്പനയുംഇടിമിന്നലിന് ഒരു വഴിയും നിശ്ചയിച്ചപ്പോൾ, 27 അവിടന്ന് ജ്ഞാനത്തെ കാണുകയും അതിന്റെ മൂല്യം നിർണയിക്കുകയും ചെയ്തു;അവിടന്ന് അതിനെ സ്ഥിരീകരിക്കുകയും പരിശോധിച്ചുനോക്കുകയും ചെയ്തു. 28 “കണ്ടാലും, കർത്താവിനോടുള്ള ഭക്തി—അതാണ് ജ്ഞാനം;ദോഷം വിട്ടകലുന്നതുതന്നെ വിവേകം,”എന്ന് അവിടന്നു മാനവരാശിയോട് അരുളിച്ചെയ്തു.

In Other Versions

Job 28 in the ANGEFD

Job 28 in the ANTPNG2D

Job 28 in the AS21

Job 28 in the BAGH

Job 28 in the BBPNG

Job 28 in the BBT1E

Job 28 in the BDS

Job 28 in the BEV

Job 28 in the BHAD

Job 28 in the BIB

Job 28 in the BLPT

Job 28 in the BNT

Job 28 in the BNTABOOT

Job 28 in the BNTLV

Job 28 in the BOATCB

Job 28 in the BOATCB2

Job 28 in the BOBCV

Job 28 in the BOCNT

Job 28 in the BOECS

Job 28 in the BOGWICC

Job 28 in the BOHCB

Job 28 in the BOHCV

Job 28 in the BOHLNT

Job 28 in the BOHNTLTAL

Job 28 in the BOICB

Job 28 in the BOILNTAP

Job 28 in the BOITCV

Job 28 in the BOKCV

Job 28 in the BOKCV2

Job 28 in the BOKHWOG

Job 28 in the BOKSSV

Job 28 in the BOLCB

Job 28 in the BOLCB2

Job 28 in the BONAV

Job 28 in the BONCB

Job 28 in the BONLT

Job 28 in the BONUT2

Job 28 in the BOPLNT

Job 28 in the BOSCB

Job 28 in the BOSNC

Job 28 in the BOTLNT

Job 28 in the BOVCB

Job 28 in the BOYCB

Job 28 in the BPBB

Job 28 in the BPH

Job 28 in the BSB

Job 28 in the CCB

Job 28 in the CUV

Job 28 in the CUVS

Job 28 in the DBT

Job 28 in the DGDNT

Job 28 in the DHNT

Job 28 in the DNT

Job 28 in the ELBE

Job 28 in the EMTV

Job 28 in the ESV

Job 28 in the FBV

Job 28 in the FEB

Job 28 in the GGMNT

Job 28 in the GNT

Job 28 in the HARY

Job 28 in the HNT

Job 28 in the IRVA

Job 28 in the IRVB

Job 28 in the IRVG

Job 28 in the IRVH

Job 28 in the IRVK

Job 28 in the IRVM

Job 28 in the IRVM2

Job 28 in the IRVO

Job 28 in the IRVP

Job 28 in the IRVT

Job 28 in the IRVT2

Job 28 in the IRVU

Job 28 in the ISVN

Job 28 in the JSNT

Job 28 in the KAPI

Job 28 in the KBT1ETNIK

Job 28 in the KBV

Job 28 in the KJV

Job 28 in the KNFD

Job 28 in the LBA

Job 28 in the LBLA

Job 28 in the LNT

Job 28 in the LSV

Job 28 in the MAAL

Job 28 in the MBV

Job 28 in the MBV2

Job 28 in the MHNT

Job 28 in the MKNFD

Job 28 in the MNG

Job 28 in the MNT

Job 28 in the MNT2

Job 28 in the MRS1T

Job 28 in the NAA

Job 28 in the NASB

Job 28 in the NBLA

Job 28 in the NBS

Job 28 in the NBVTP

Job 28 in the NET2

Job 28 in the NIV11

Job 28 in the NNT

Job 28 in the NNT2

Job 28 in the NNT3

Job 28 in the PDDPT

Job 28 in the PFNT

Job 28 in the RMNT

Job 28 in the SBIAS

Job 28 in the SBIBS

Job 28 in the SBIBS2

Job 28 in the SBICS

Job 28 in the SBIDS

Job 28 in the SBIGS

Job 28 in the SBIHS

Job 28 in the SBIIS

Job 28 in the SBIIS2

Job 28 in the SBIIS3

Job 28 in the SBIKS

Job 28 in the SBIKS2

Job 28 in the SBIMS

Job 28 in the SBIOS

Job 28 in the SBIPS

Job 28 in the SBISS

Job 28 in the SBITS

Job 28 in the SBITS2

Job 28 in the SBITS3

Job 28 in the SBITS4

Job 28 in the SBIUS

Job 28 in the SBIVS

Job 28 in the SBT

Job 28 in the SBT1E

Job 28 in the SCHL

Job 28 in the SNT

Job 28 in the SUSU

Job 28 in the SUSU2

Job 28 in the SYNO

Job 28 in the TBIAOTANT

Job 28 in the TBT1E

Job 28 in the TBT1E2

Job 28 in the TFTIP

Job 28 in the TFTU

Job 28 in the TGNTATF3T

Job 28 in the THAI

Job 28 in the TNFD

Job 28 in the TNT

Job 28 in the TNTIK

Job 28 in the TNTIL

Job 28 in the TNTIN

Job 28 in the TNTIP

Job 28 in the TNTIZ

Job 28 in the TOMA

Job 28 in the TTENT

Job 28 in the UBG

Job 28 in the UGV

Job 28 in the UGV2

Job 28 in the UGV3

Job 28 in the VBL

Job 28 in the VDCC

Job 28 in the YALU

Job 28 in the YAPE

Job 28 in the YBVTP

Job 28 in the ZBP