Micah 1 (BOMCV)
1 യഹോവയുടെ വചനം മോരേശേത്ത്യനായ മീഖായ്ക്കു ലഭിച്ചു: യെഹൂദാരാജാക്കന്മാരായ യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത്, ശമര്യയെക്കുറിച്ചും ജെറുശലേമിനെക്കുറിച്ചും അദ്ദേഹം കണ്ട ദർശനം. 2 സകലജനങ്ങളുമേ, കേൾക്കുക,ഭൂമിയും അതിലെ സകലനിവാസികളും ഇതു ശ്രദ്ധിക്കുക,തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് കർത്താവ്,യഹോവയായ കർത്താവുതന്നെ, നിങ്ങൾക്കു വിരോധമായി സാക്ഷിക്കുന്നു. 3 നോക്കൂ, യഹോവ തന്റെ വാസസ്ഥലത്തുനിന്നു വരുന്നു;അവിടന്ന് പുറപ്പെട്ട് ഭൂമിയുടെ ഉന്നതങ്ങളിൽ കാലടികൾ ഉറപ്പിക്കുന്നു. 4 തീയിൽ മെഴുകുപോലെയുംമലഞ്ചെരിവിൽ വെള്ളം പാഞ്ഞൊഴുകുന്നതുപോലെയുംഅവിടത്തെ ചവിട്ടടിയിൽ പർവതങ്ങൾ ഉരുകിപ്പോകുകയുംതാഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു. 5 യാക്കോബിന്റെ അതിക്രമങ്ങൾ നിമിത്തവുംഇസ്രായേൽജനത്തിന്റെ പാപങ്ങൾനിമിത്തവും ഇതെല്ലാം സംഭവിച്ചു.യാക്കോബിന്റെ അതിക്രമം എന്ത്?ശമര്യ അല്ലയോ അതിന്റെ തലസ്ഥാനം?യെഹൂദയുടെ ക്ഷേത്രങ്ങൾ എവിടെ?ജെറുശലേം അല്ലയോ അതിന്റെ കേന്ദ്രം? 6 “അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കൽക്കൂമ്പാരംപോലെയുംമുന്തിരി നടുന്ന നിലംപോലെയും ആക്കും.ഞാൻ അവളുടെ കല്ലുകളെ താഴ്വരയിലേക്ക് എറിയുംഅവളുടെ അടിസ്ഥാനങ്ങൾ ശൂന്യമാക്കും. 7 അവളുടെ എല്ലാ വിഗ്രഹങ്ങളും തകർക്കപ്പെടും;അവളുടെ സമ്മാനങ്ങളെല്ലാം അഗ്നിയിൽ ദഹിപ്പിക്കപ്പെടും;ഞാൻ അവളുടെ എല്ലാ വിഗ്രഹങ്ങളെയും നശിപ്പിക്കും.വേശ്യകളുടെ കൂലിയിൽനിന്ന് അവൾ തന്റെ സമ്മാനങ്ങൾ ശേഖരിച്ചതുകൊണ്ട്,വേശ്യകളുടെ കൂലിയായിത്തന്നെ അതു വീണ്ടും ചെലവഴിക്കപ്പെടും.” 8 ഇതുനിമിത്തം ഞാൻ കരഞ്ഞു വിലപിക്കും;ഞാൻ നഗ്നപാദനായും വിവസ്ത്രനായും നടക്കും.ഞാൻ കുറുക്കനെപ്പോലെ ഓരിയിടുംഒട്ടകപ്പക്ഷിയെപ്പോലെ വിലപിക്കും. 9 ശമര്യയുടെ മുറിവ് സൗഖ്യമാക്കാൻ കഴിയുകയില്ല;അത് യെഹൂദയ്ക്കു വന്നിരിക്കുന്നു.അത് എന്റെ ജനത്തിന്റെ കവാടത്തിൽ എത്തിയിരിക്കുന്നു,ജെറുശലേമിൽത്തന്നെ എത്തിയിരിക്കുന്നു. 10 അത് ഗത്തിൽ അറിയിക്കരുത്;കരയുകയേ അരുത്.ബേത്ത്-അഫ്രായിൽപൊടിയിൽ ഉരുളുന്നു. 11 ശാഫീർ നഗരനിവാസികളേ,നഗ്നരും ലജ്ജിതരുമായി പുറപ്പെട്ടുപോകുക,സയനാനിൽ പാർക്കുന്നവർപുറത്തുവരികയില്ല.ബേത്ത്-ഏസെൽ വിലപിക്കുന്നു;അത് ഒരിക്കലും നിനക്ക് സംരക്ഷണം നൽകുകയില്ല. 12 യഹോവയിൽനിന്ന് മഹാനാശംജെറുശലേമിന്റെ കവാടംവരെ വന്നതുകൊണ്ട്,മാരോത്തുനിവാസികൾആശ്വാസത്തിനായി കാത്തുകൊണ്ട് വിങ്ങിപ്പൊട്ടുന്നു. 13 ലാഖീശുനിവാസികളേ,കുതിരകളെ രഥങ്ങളിൽ സജ്ജമാക്കുക!സീയോൻപുത്രിയുടെ പാപത്തിന്റെ ആരംഭം നിങ്ങളായിരുന്നല്ലോ,ഇസ്രായേലിന്റെ അതിക്രമങ്ങൾ നിങ്ങളിൽ കാണപ്പെട്ടു. 14 അതുകൊണ്ട് നിങ്ങൾ മോരേശത്ത്-ഗത്തിന്വിടചൊല്ലൽ സമ്മാനങ്ങൾ നൽകേണ്ടിവരും.ബേത്ത്-അക്സീബുനഗരംഇസ്രായേൽ രാജാക്കന്മാരെ വഞ്ചിച്ചിരിക്കുന്നു. 15 മാരേശാനിവാസികളേ,ഞാൻ നിങ്ങൾക്കു വിരോധമായി ഒരു വീരനെ എഴുന്നേൽപ്പിക്കും.ഇസ്രായേൽ പ്രഭുക്കന്മാർഅദുല്ലാമിലേക്ക് ഓടിപ്പോകും. 16 നിങ്ങൾ സന്തോഷിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങളെ ഓർത്ത്വിലപിച്ചുകൊണ്ട് നിങ്ങളുടെ തല ക്ഷൗരംചെയ്യുക;അവർ നിങ്ങളെ വിട്ട് പ്രവാസത്തിലേക്കു പോകുന്നതിനാൽനിങ്ങൾ നിങ്ങളുടെ കഷണ്ടിയെ കഴുകന്റേതുപോലെ വിശാലമാക്കുക.
In Other Versions
Micah 1 in the ANGEFD
Micah 1 in the ANTPNG2D
Micah 1 in the AS21
Micah 1 in the BAGH
Micah 1 in the BBPNG
Micah 1 in the BBT1E
Micah 1 in the BDS
Micah 1 in the BEV
Micah 1 in the BHAD
Micah 1 in the BIB
Micah 1 in the BLPT
Micah 1 in the BNT
Micah 1 in the BNTABOOT
Micah 1 in the BNTLV
Micah 1 in the BOATCB
Micah 1 in the BOATCB2
Micah 1 in the BOBCV
Micah 1 in the BOCNT
Micah 1 in the BOECS
Micah 1 in the BOGWICC
Micah 1 in the BOHCB
Micah 1 in the BOHCV
Micah 1 in the BOHLNT
Micah 1 in the BOHNTLTAL
Micah 1 in the BOICB
Micah 1 in the BOILNTAP
Micah 1 in the BOITCV
Micah 1 in the BOKCV
Micah 1 in the BOKCV2
Micah 1 in the BOKHWOG
Micah 1 in the BOKSSV
Micah 1 in the BOLCB
Micah 1 in the BOLCB2
Micah 1 in the BONAV
Micah 1 in the BONCB
Micah 1 in the BONLT
Micah 1 in the BONUT2
Micah 1 in the BOPLNT
Micah 1 in the BOSCB
Micah 1 in the BOSNC
Micah 1 in the BOTLNT
Micah 1 in the BOVCB
Micah 1 in the BOYCB
Micah 1 in the BPBB
Micah 1 in the BPH
Micah 1 in the BSB
Micah 1 in the CCB
Micah 1 in the CUV
Micah 1 in the CUVS
Micah 1 in the DBT
Micah 1 in the DGDNT
Micah 1 in the DHNT
Micah 1 in the DNT
Micah 1 in the ELBE
Micah 1 in the EMTV
Micah 1 in the ESV
Micah 1 in the FBV
Micah 1 in the FEB
Micah 1 in the GGMNT
Micah 1 in the GNT
Micah 1 in the HARY
Micah 1 in the HNT
Micah 1 in the IRVA
Micah 1 in the IRVB
Micah 1 in the IRVG
Micah 1 in the IRVH
Micah 1 in the IRVK
Micah 1 in the IRVM
Micah 1 in the IRVM2
Micah 1 in the IRVO
Micah 1 in the IRVP
Micah 1 in the IRVT
Micah 1 in the IRVT2
Micah 1 in the IRVU
Micah 1 in the ISVN
Micah 1 in the JSNT
Micah 1 in the KAPI
Micah 1 in the KBT1ETNIK
Micah 1 in the KBV
Micah 1 in the KJV
Micah 1 in the KNFD
Micah 1 in the LBA
Micah 1 in the LBLA
Micah 1 in the LNT
Micah 1 in the LSV
Micah 1 in the MAAL
Micah 1 in the MBV
Micah 1 in the MBV2
Micah 1 in the MHNT
Micah 1 in the MKNFD
Micah 1 in the MNG
Micah 1 in the MNT
Micah 1 in the MNT2
Micah 1 in the MRS1T
Micah 1 in the NAA
Micah 1 in the NASB
Micah 1 in the NBLA
Micah 1 in the NBS
Micah 1 in the NBVTP
Micah 1 in the NET2
Micah 1 in the NIV11
Micah 1 in the NNT
Micah 1 in the NNT2
Micah 1 in the NNT3
Micah 1 in the PDDPT
Micah 1 in the PFNT
Micah 1 in the RMNT
Micah 1 in the SBIAS
Micah 1 in the SBIBS
Micah 1 in the SBIBS2
Micah 1 in the SBICS
Micah 1 in the SBIDS
Micah 1 in the SBIGS
Micah 1 in the SBIHS
Micah 1 in the SBIIS
Micah 1 in the SBIIS2
Micah 1 in the SBIIS3
Micah 1 in the SBIKS
Micah 1 in the SBIKS2
Micah 1 in the SBIMS
Micah 1 in the SBIOS
Micah 1 in the SBIPS
Micah 1 in the SBISS
Micah 1 in the SBITS
Micah 1 in the SBITS2
Micah 1 in the SBITS3
Micah 1 in the SBITS4
Micah 1 in the SBIUS
Micah 1 in the SBIVS
Micah 1 in the SBT
Micah 1 in the SBT1E
Micah 1 in the SCHL
Micah 1 in the SNT
Micah 1 in the SUSU
Micah 1 in the SUSU2
Micah 1 in the SYNO
Micah 1 in the TBIAOTANT
Micah 1 in the TBT1E
Micah 1 in the TBT1E2
Micah 1 in the TFTIP
Micah 1 in the TFTU
Micah 1 in the TGNTATF3T
Micah 1 in the THAI
Micah 1 in the TNFD
Micah 1 in the TNT
Micah 1 in the TNTIK
Micah 1 in the TNTIL
Micah 1 in the TNTIN
Micah 1 in the TNTIP
Micah 1 in the TNTIZ
Micah 1 in the TOMA
Micah 1 in the TTENT
Micah 1 in the UBG
Micah 1 in the UGV
Micah 1 in the UGV2
Micah 1 in the UGV3
Micah 1 in the VBL
Micah 1 in the VDCC
Micah 1 in the YALU
Micah 1 in the YAPE
Micah 1 in the YBVTP
Micah 1 in the ZBP