Micah 1 (IRVM2)

1 യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖക്കു ഉണ്ടായതും അവൻ ശമര്യയെയും യെരൂശലേമിനെയും കുറിച്ച് ദർശിച്ചതുമായ യഹോവയുടെ അരുളപ്പാട്. 2 സകലജാതികളുമായുള്ളവരേ, കേൾക്കുവിൻ; ഭൂമിയും അതിലുള്ള സകല നിവാസികളുമായുള്ളവരേ, ചെവിക്കൊള്ളുവിൻ; യഹോവയായ കർത്താവ്, തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് കർത്താവ് തന്നെ, നിങ്ങൾക്ക് വിരോധമായി സാക്ഷിയായിരിക്കട്ടെ. 3 യഹോവ തന്റെ സ്ഥലത്തുനിന്ന് പുറപ്പെട്ട് ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു. 4 തീയുടെ മുമ്പിൽ മെഴുകുപോലെയും മലഞ്ചരുവിൽ ചാടുന്ന വെള്ളംപോലെയും പർവ്വതങ്ങൾ അവന്റെ കീഴിൽ ഉരുകുകയും താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു. 5 ഇതൊക്കെയും യാക്കോബിന്റെ അതിക്രമംനിമിത്തവും യിസ്രായേൽ ഗൃഹത്തിന്റെ പാപങ്ങൾനിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്ത്? ശമര്യയല്ലയോ? യെഹൂദയുടെ പൂജാഗിരികൾ ഏവ? 6 യെരൂശലേം അല്ലയോ? അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കല്ക്കുന്നു പോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാൻ അതിന്റെ കല്ല് താഴ്വരയിലേക്ക് തള്ളിയിടുകയും അതിന്റെ അടിസ്ഥാനങ്ങളെ തുറക്കുമാറാക്കുകയും ചെയ്യും. 7 അതിലെ സകലവിഗ്രഹങ്ങളും തകർന്നുപോകും; അതിന്റെ സകലവേശ്യാസമ്മാനങ്ങളും തീ പിടിച്ചുവെന്തുപോകും; അതിലെ സകലബിംബങ്ങളെയും ഞാൻ ശൂന്യമാക്കും; വേശ്യാസമ്മാനംകൊണ്ടല്ലയോ അവൾ അത് സ്വരൂപിച്ചത്; അവ വീണ്ടും വേശ്യാസമ്മാനമായിത്തീരും. 8 അതുകൊണ്ട് ഞാൻ വിലപിച്ചു മുറയിടും; ഞാൻ ചെരുപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാൻ കുറുനരികളെപ്പോലെ വിലപിച്ച്, ഒട്ടകപ്പക്ഷികളെപ്പോലെ കരയും. 9 അവളുടെ മുറിവ് സുഖപ്പെടാത്തതല്ലയോ; അത് യെഹൂദയോളം വന്ന്, എന്റെ ജനത്തിന്റെ ഗോപുരമായ യെരൂശലേമിനോളം എത്തിയിരിക്കുന്നു. 10 അത് ഗത്തിൽ പ്രസ്താവിക്കരുത്; ഒട്ടും കരയരുത്; ബേത്ത്-അഫ്രയിൽ (പൊടിവീട്) ഞാൻ പൊടിയിൽ ഉരുണ്ടിരിക്കുന്നു. 11 ശാഫീർ (അലങ്കാര) നഗരനിവാസികളേ, ലജ്ജയും നഗ്നതയും പൂണ്ട് കടന്നുപോകുവിൻ; സയനാൻ (പുറപ്പാട്) നിവാസികൾ പുറപ്പെടുവാൻ തുനിയുന്നില്ല; ബേത്ത്-ഏസെലിന്റെ വിലാപം നിങ്ങൾക്ക് അവിടെ താമസിക്കുവാൻ മുടക്കമാകും. 12 യഹോവയുടെ പക്കൽനിന്ന് യെരൂശലേംഗോപുരത്തിങ്കൽ തിന്മ ഇറങ്ങിയിരിക്കുകയാൽ മാരോത്ത് (കയ്പ്) നിവാസികൾ നന്മയ്ക്കായി കാത്ത് വിങ്ങിപ്പൊട്ടുന്നു. 13 ലാക്കീശ് (ത്വരിത) നഗരനിവാസികളേ, കുതിരകളെ രഥത്തിനു കെട്ടുവിൻ; അവർ സീയോൻപുത്രിക്ക് പാപകാരണമായ്ത്തീർന്നു; യിസ്രായേലിന്റെ അതിക്രമങ്ങൾ നിന്നിൽ കണ്ടിരിക്കുന്നു. 14 അതുകൊണ്ട് നീ മോരേശെത്ത്-ഗത്തിന് ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും; ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകൾ യിസ്രായേൽരാജാക്കന്മാരെ നിരാശരാക്കും. 15 മാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുവനെ ഞാൻ നിങ്ങളുടെനേരെ വരുത്തും; യിസ്രായേലിന്റെ നായകന്മാര്‍ അദുല്ലാം വരെ പോകേണ്ടിവരും. 16 നിന്റെ ഓമനക്കുഞ്ഞുങ്ങൾനിമിത്തം നിന്നെത്തന്നെ ക്ഷൗരം ചെയ്ത് മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവർ നിന്നെ വിട്ട് പ്രവാസത്തിലേക്ക് പോയല്ലോ.

In Other Versions

Micah 1 in the ANGEFD

Micah 1 in the ANTPNG2D

Micah 1 in the AS21

Micah 1 in the BAGH

Micah 1 in the BBPNG

Micah 1 in the BBT1E

Micah 1 in the BDS

Micah 1 in the BEV

Micah 1 in the BHAD

Micah 1 in the BIB

Micah 1 in the BLPT

Micah 1 in the BNT

Micah 1 in the BNTABOOT

Micah 1 in the BNTLV

Micah 1 in the BOATCB

Micah 1 in the BOATCB2

Micah 1 in the BOBCV

Micah 1 in the BOCNT

Micah 1 in the BOECS

Micah 1 in the BOGWICC

Micah 1 in the BOHCB

Micah 1 in the BOHCV

Micah 1 in the BOHLNT

Micah 1 in the BOHNTLTAL

Micah 1 in the BOICB

Micah 1 in the BOILNTAP

Micah 1 in the BOITCV

Micah 1 in the BOKCV

Micah 1 in the BOKCV2

Micah 1 in the BOKHWOG

Micah 1 in the BOKSSV

Micah 1 in the BOLCB

Micah 1 in the BOLCB2

Micah 1 in the BOMCV

Micah 1 in the BONAV

Micah 1 in the BONCB

Micah 1 in the BONLT

Micah 1 in the BONUT2

Micah 1 in the BOPLNT

Micah 1 in the BOSCB

Micah 1 in the BOSNC

Micah 1 in the BOTLNT

Micah 1 in the BOVCB

Micah 1 in the BOYCB

Micah 1 in the BPBB

Micah 1 in the BPH

Micah 1 in the BSB

Micah 1 in the CCB

Micah 1 in the CUV

Micah 1 in the CUVS

Micah 1 in the DBT

Micah 1 in the DGDNT

Micah 1 in the DHNT

Micah 1 in the DNT

Micah 1 in the ELBE

Micah 1 in the EMTV

Micah 1 in the ESV

Micah 1 in the FBV

Micah 1 in the FEB

Micah 1 in the GGMNT

Micah 1 in the GNT

Micah 1 in the HARY

Micah 1 in the HNT

Micah 1 in the IRVA

Micah 1 in the IRVB

Micah 1 in the IRVG

Micah 1 in the IRVH

Micah 1 in the IRVK

Micah 1 in the IRVM

Micah 1 in the IRVO

Micah 1 in the IRVP

Micah 1 in the IRVT

Micah 1 in the IRVT2

Micah 1 in the IRVU

Micah 1 in the ISVN

Micah 1 in the JSNT

Micah 1 in the KAPI

Micah 1 in the KBT1ETNIK

Micah 1 in the KBV

Micah 1 in the KJV

Micah 1 in the KNFD

Micah 1 in the LBA

Micah 1 in the LBLA

Micah 1 in the LNT

Micah 1 in the LSV

Micah 1 in the MAAL

Micah 1 in the MBV

Micah 1 in the MBV2

Micah 1 in the MHNT

Micah 1 in the MKNFD

Micah 1 in the MNG

Micah 1 in the MNT

Micah 1 in the MNT2

Micah 1 in the MRS1T

Micah 1 in the NAA

Micah 1 in the NASB

Micah 1 in the NBLA

Micah 1 in the NBS

Micah 1 in the NBVTP

Micah 1 in the NET2

Micah 1 in the NIV11

Micah 1 in the NNT

Micah 1 in the NNT2

Micah 1 in the NNT3

Micah 1 in the PDDPT

Micah 1 in the PFNT

Micah 1 in the RMNT

Micah 1 in the SBIAS

Micah 1 in the SBIBS

Micah 1 in the SBIBS2

Micah 1 in the SBICS

Micah 1 in the SBIDS

Micah 1 in the SBIGS

Micah 1 in the SBIHS

Micah 1 in the SBIIS

Micah 1 in the SBIIS2

Micah 1 in the SBIIS3

Micah 1 in the SBIKS

Micah 1 in the SBIKS2

Micah 1 in the SBIMS

Micah 1 in the SBIOS

Micah 1 in the SBIPS

Micah 1 in the SBISS

Micah 1 in the SBITS

Micah 1 in the SBITS2

Micah 1 in the SBITS3

Micah 1 in the SBITS4

Micah 1 in the SBIUS

Micah 1 in the SBIVS

Micah 1 in the SBT

Micah 1 in the SBT1E

Micah 1 in the SCHL

Micah 1 in the SNT

Micah 1 in the SUSU

Micah 1 in the SUSU2

Micah 1 in the SYNO

Micah 1 in the TBIAOTANT

Micah 1 in the TBT1E

Micah 1 in the TBT1E2

Micah 1 in the TFTIP

Micah 1 in the TFTU

Micah 1 in the TGNTATF3T

Micah 1 in the THAI

Micah 1 in the TNFD

Micah 1 in the TNT

Micah 1 in the TNTIK

Micah 1 in the TNTIL

Micah 1 in the TNTIN

Micah 1 in the TNTIP

Micah 1 in the TNTIZ

Micah 1 in the TOMA

Micah 1 in the TTENT

Micah 1 in the UBG

Micah 1 in the UGV

Micah 1 in the UGV2

Micah 1 in the UGV3

Micah 1 in the VBL

Micah 1 in the VDCC

Micah 1 in the YALU

Micah 1 in the YAPE

Micah 1 in the YBVTP

Micah 1 in the ZBP