Numbers 34 (BOMCV)

1 യഹോവ മോശയോട് അരുളിച്ചെയ്തു: 2 “ഇസ്രായേല്യരോടു കൽപ്പിക്കണം. അവരോട് ഇപ്രകാരം പറയുക: നിങ്ങൾ കനാനിൽ പ്രവേശിക്കുമ്പോൾ, നിങ്ങൾ അവകാശമാക്കുന്ന ദേശത്തിന്റെ അതിരുകൾ ഇവയായിരിക്കും: 3 “ ‘ഏദോമിന്റെ അതിരിനു നെടുകെ സീൻ മരുഭൂമിയുടെ കുറെ ഭാഗം നിങ്ങളുടെ തെക്കുഭാഗത്ത് ഉൾപ്പെടും. നിങ്ങളുടെ തെക്കേ അതിര് കിഴക്ക് ഉപ്പുകടലിന്റെ അതിരുമുതൽ, 4 അക്രബീംകയറ്റത്തിൽനിന്ന് തെക്കോട്ടു തിരിഞ്ഞ് സീനിലേക്കു തുടർന്ന് കാദേശ്-ബർന്നേയയുടെ തെക്കുഭാഗത്തേക്കു നീളും. പിന്നെ ഹസർ-അദ്ദാറിലേക്കും തുടർന്ന് അസ്മോനിലേക്കും നീണ്ട് 5 അവിടെവെച്ച് അതു തിരിഞ്ഞ് ഈജിപ്റ്റിലെ തോടുമായിച്ചേർന്ന് മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കും. 6 പടിഞ്ഞാറേ അതിര് മെഡിറ്ററേനിയൻ മഹാസമുദ്രതീരം ആയിരിക്കും. ഇതാണ് നിങ്ങളുടെ പടിഞ്ഞാറേ അതിര്. 7 വടക്കേ അതിർ മെഡിറ്ററേനിയൻ മഹാസമുദ്രം തുടങ്ങി ഹോർ പർവതംവരെ ആയിരിക്കും. 8 അവിടെനിന്ന് ലെബോ-ഹമാത്തുവരെയും അതിർത്തിയാകും. പിന്നെ ആ അതിർത്തി സെദാദിലേക്കു പോയി, 9 സിഫ്രോനിലേക്കു തുടർന്ന് ഹസർ-ഏനാനിൽ അവസാനിക്കും. ഇതായിരിക്കും നിങ്ങളുടെ വടക്കുള്ള അതിർത്തി. 10 കിഴക്ക്, ഹസർ-ഏനാനിൽനിന്നും ശെഫാംവരെ നിങ്ങളുടെ അതിരാകും. 11 ആ അതിർത്തി ശെഫാമിൽനിന്ന് അയീന്റെ കിഴക്കുഭാഗത്തുള്ള രിബ്ലയിലേക്ക് ഇറങ്ങിച്ചെന്ന് കിന്നെരെത്തുതടാകത്തിന്റെ കിഴക്കുള്ള ചരിവുകളിൽക്കൂടി നെടുകെ തുടർന്നുപോകും. 12 പിന്നെ ആ അതിർത്തി യോർദാനു സമാന്തരമായി താഴോട്ടുപോയി ഉപ്പുകടലിൽ അവസാനിക്കും. “ ‘നിങ്ങളുടെ ദേശത്തിന്റെ ചുറ്റുമുള്ള അതിരുകൾ ഇവയായിരിക്കും.’ ” 13 മോശ ഇസ്രായേല്യരോടു കൽപ്പിച്ചു: “ഈ ദേശം നറുക്കിലൂടെ അവകാശമായി ഭാഗിച്ചെടുക്കണം. ഒൻപതരഗോത്രങ്ങൾക്ക് അതുകൊടുക്കണമെന്ന് യഹോവ കൽപ്പിച്ചിരിക്കുന്നു. 14 എന്തെന്നാൽ, രൂബേൻഗോത്രത്തിലെയും ഗാദ്ഗോത്രത്തിലെയും മനശ്ശെയുടെ പാതിഗോത്രത്തിലെയും കുടുംബങ്ങൾക്ക് അവരുടെ ഓഹരി ലഭിച്ചുകഴിഞ്ഞിരിക്കുന്നു. 15 ഈ രണ്ടരഗോത്രങ്ങൾ അവരുടെ ഓഹരി യോർദാന് അക്കരെ യെരീഹോവിന് കിഴക്കുഭാഗത്ത് സൂര്യോദയത്തിനുനേരേ സ്വീകരിച്ചിരിക്കുന്നു.” 16 യഹോവ മോശയോട് അരുളിച്ചെയ്തു: 17 “ദേശം നിങ്ങൾക്ക് അവകാശമായി ഭാഗിക്കേണ്ട പുരുഷന്മാരുടെ പേരുകൾ ഇവയാണ്: പുരോഹിതനായ എലെയാസാരും നൂന്റെ പുത്രനായ യോശുവയും. 18 കൂടാതെ ഓരോ ഗോത്രത്തിൽനിന്നും ഓരോ പ്രഭുവിനെ ദേശം ഭാഗിക്കേണ്ടതിന് സഹായിയായി നിയമിക്കുക. 19 “ഇവയാണ് അവരുടെ പേരുകൾ: “യെഹൂദാഗോത്രത്തിൽനിന്ന് യെഫുന്നെയുടെ മകൻ കാലേബ്. 20 ശിമെയോൻഗോത്രത്തിൽനിന്ന് അമ്മീഹൂദിന്റെ മകൻ ശെമൂവേൽ. 21 ബെന്യാമീൻഗോത്രത്തിൽനിന്ന് കിസ്ളോന്റെ മകൻ എലീദാദ്. 22 ദാൻഗോത്രത്തിൽനിന്നുള്ള പ്രഭു യൊഗ്ലിയുടെ മകൻ ബുക്കി. 23 യോസേഫിന്റെ പുത്രന്മാരിൽ, മനശ്ശെയുടെ ഗോത്രത്തിൽനിന്നുള്ള പ്രഭു ഏഫോദിന്റെ മകൻ ഹന്നീയേൽ. 24 എഫ്രയീമിന്റെ ഗോത്രത്തിൽനിന്നുള്ള പ്രഭു ശിഫ്താന്റെ മകൻ കെമൂവേൽ. 25 സെബൂലൂൻ ഗോത്രത്തിൽനിന്നുള്ള പ്രഭു പർന്നാക്കിന്റെ മകൻ എലീസാഫാൻ. 26 യിസ്സാഖാർഗോത്രത്തിൽനിന്നുള്ള പ്രഭു അസ്സാന്റെ മകൻ ഫല്തിയേൽ. 27 ആശേർഗോത്രത്തിൽനിന്നുള്ള പ്രഭു ശെലോമിയുടെ മകൻ അഹീഹൂദ്. 28 നഫ്താലിഗോത്രത്തിൽനിന്നുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ.” 29 കനാൻദേശത്ത് ഓഹരി വിഭജിച്ചുകൊടുക്കേണ്ടതിന്നു യഹോവ നിയമിച്ച ഇസ്രായേല്യ പുരുഷന്മാർ ഇവരാണ്.

In Other Versions

Numbers 34 in the ANGEFD

Numbers 34 in the ANTPNG2D

Numbers 34 in the AS21

Numbers 34 in the BAGH

Numbers 34 in the BBPNG

Numbers 34 in the BBT1E

Numbers 34 in the BDS

Numbers 34 in the BEV

Numbers 34 in the BHAD

Numbers 34 in the BIB

Numbers 34 in the BLPT

Numbers 34 in the BNT

Numbers 34 in the BNTABOOT

Numbers 34 in the BNTLV

Numbers 34 in the BOATCB

Numbers 34 in the BOATCB2

Numbers 34 in the BOBCV

Numbers 34 in the BOCNT

Numbers 34 in the BOECS

Numbers 34 in the BOGWICC

Numbers 34 in the BOHCB

Numbers 34 in the BOHCV

Numbers 34 in the BOHLNT

Numbers 34 in the BOHNTLTAL

Numbers 34 in the BOICB

Numbers 34 in the BOILNTAP

Numbers 34 in the BOITCV

Numbers 34 in the BOKCV

Numbers 34 in the BOKCV2

Numbers 34 in the BOKHWOG

Numbers 34 in the BOKSSV

Numbers 34 in the BOLCB

Numbers 34 in the BOLCB2

Numbers 34 in the BONAV

Numbers 34 in the BONCB

Numbers 34 in the BONLT

Numbers 34 in the BONUT2

Numbers 34 in the BOPLNT

Numbers 34 in the BOSCB

Numbers 34 in the BOSNC

Numbers 34 in the BOTLNT

Numbers 34 in the BOVCB

Numbers 34 in the BOYCB

Numbers 34 in the BPBB

Numbers 34 in the BPH

Numbers 34 in the BSB

Numbers 34 in the CCB

Numbers 34 in the CUV

Numbers 34 in the CUVS

Numbers 34 in the DBT

Numbers 34 in the DGDNT

Numbers 34 in the DHNT

Numbers 34 in the DNT

Numbers 34 in the ELBE

Numbers 34 in the EMTV

Numbers 34 in the ESV

Numbers 34 in the FBV

Numbers 34 in the FEB

Numbers 34 in the GGMNT

Numbers 34 in the GNT

Numbers 34 in the HARY

Numbers 34 in the HNT

Numbers 34 in the IRVA

Numbers 34 in the IRVB

Numbers 34 in the IRVG

Numbers 34 in the IRVH

Numbers 34 in the IRVK

Numbers 34 in the IRVM

Numbers 34 in the IRVM2

Numbers 34 in the IRVO

Numbers 34 in the IRVP

Numbers 34 in the IRVT

Numbers 34 in the IRVT2

Numbers 34 in the IRVU

Numbers 34 in the ISVN

Numbers 34 in the JSNT

Numbers 34 in the KAPI

Numbers 34 in the KBT1ETNIK

Numbers 34 in the KBV

Numbers 34 in the KJV

Numbers 34 in the KNFD

Numbers 34 in the LBA

Numbers 34 in the LBLA

Numbers 34 in the LNT

Numbers 34 in the LSV

Numbers 34 in the MAAL

Numbers 34 in the MBV

Numbers 34 in the MBV2

Numbers 34 in the MHNT

Numbers 34 in the MKNFD

Numbers 34 in the MNG

Numbers 34 in the MNT

Numbers 34 in the MNT2

Numbers 34 in the MRS1T

Numbers 34 in the NAA

Numbers 34 in the NASB

Numbers 34 in the NBLA

Numbers 34 in the NBS

Numbers 34 in the NBVTP

Numbers 34 in the NET2

Numbers 34 in the NIV11

Numbers 34 in the NNT

Numbers 34 in the NNT2

Numbers 34 in the NNT3

Numbers 34 in the PDDPT

Numbers 34 in the PFNT

Numbers 34 in the RMNT

Numbers 34 in the SBIAS

Numbers 34 in the SBIBS

Numbers 34 in the SBIBS2

Numbers 34 in the SBICS

Numbers 34 in the SBIDS

Numbers 34 in the SBIGS

Numbers 34 in the SBIHS

Numbers 34 in the SBIIS

Numbers 34 in the SBIIS2

Numbers 34 in the SBIIS3

Numbers 34 in the SBIKS

Numbers 34 in the SBIKS2

Numbers 34 in the SBIMS

Numbers 34 in the SBIOS

Numbers 34 in the SBIPS

Numbers 34 in the SBISS

Numbers 34 in the SBITS

Numbers 34 in the SBITS2

Numbers 34 in the SBITS3

Numbers 34 in the SBITS4

Numbers 34 in the SBIUS

Numbers 34 in the SBIVS

Numbers 34 in the SBT

Numbers 34 in the SBT1E

Numbers 34 in the SCHL

Numbers 34 in the SNT

Numbers 34 in the SUSU

Numbers 34 in the SUSU2

Numbers 34 in the SYNO

Numbers 34 in the TBIAOTANT

Numbers 34 in the TBT1E

Numbers 34 in the TBT1E2

Numbers 34 in the TFTIP

Numbers 34 in the TFTU

Numbers 34 in the TGNTATF3T

Numbers 34 in the THAI

Numbers 34 in the TNFD

Numbers 34 in the TNT

Numbers 34 in the TNTIK

Numbers 34 in the TNTIL

Numbers 34 in the TNTIN

Numbers 34 in the TNTIP

Numbers 34 in the TNTIZ

Numbers 34 in the TOMA

Numbers 34 in the TTENT

Numbers 34 in the UBG

Numbers 34 in the UGV

Numbers 34 in the UGV2

Numbers 34 in the UGV3

Numbers 34 in the VBL

Numbers 34 in the VDCC

Numbers 34 in the YALU

Numbers 34 in the YAPE

Numbers 34 in the YBVTP

Numbers 34 in the ZBP