Psalms 123 (BOMCV)
undefined ആരോഹണഗീതം. 1 സ്വർഗത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന അങ്ങയിലേക്ക്,ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു. 2 അടിമകളുടെ കണ്ണുകൾ തങ്ങളുടെ യജമാനന്റെ കൈയിലേക്കുംദാസിയുടെ കണ്ണുകൾ അവരുടെ യജമാനത്തിയുടെ കൈയിലേക്കും എന്നതുപോലെ,ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിലേക്ക്,കരുണ കാണിക്കുന്നതുവരെ നോക്കിക്കൊണ്ടിരിക്കും. 3 ഞങ്ങളോടു കരുണതോന്നണമേ, യഹോവേ, ഞങ്ങളോടു കരുണതോന്നണമേ,കാരണം ഇപ്പോൾത്തന്നെ ഞങ്ങൾ നിന്ദകളാൽ മടുത്തിരിക്കുന്നു. 4 അഹന്തനിറഞ്ഞവരുടെ പരിഹാസവുംവിമതരുടെ വെറുപ്പുംഞങ്ങൾ ആവോളം സഹിച്ചിരിക്കുന്നു.