Psalms 123 (IRVM2)
undefined ആരോഹണഗീതം. 1 സ്വർഗ്ഗത്തിൽ വസിക്കുന്നവനായ യഹോവേ,അങ്ങയിലേക്ക് ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു. 2 ദാസന്മാരുടെ കണ്ണുകൾ യജമാനന്റെ കൈയിലേക്കുംദാസിയുടെ കണ്ണുകൾ യജമാനത്തിയുടെ കൈയിലേക്കും എന്നപോലെഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക്,അവിടുന്ന് ഞങ്ങളോട് കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു. 3 യഹോവേ, ഞങ്ങളോടു കൃപ ചെയ്യണമേ, ഞങ്ങളോടു കൃപ ചെയ്യണമേ;ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു. 4 സുഖിമാൻന്മാരുടെ പരിഹാസവുംഅഹങ്കാരികളുടെ നിന്ദയും സഹിച്ച്ഞങ്ങളുടെ മനസ് ഏറ്റവും മടുത്തിരിക്കുന്നു.