Ezra 5 (IRVM2)
1 അപ്പോൾ ഹഗ്ഗായി, ഇദ്ദോവിന്റെ മകൻ സെഖര്യാവ് എന്നീ പ്രവാചകന്മാർ യെഹൂദയിലും യെരൂശലേമിലും ഉള്ള യെഹൂദന്മാരോട്, തങ്ങളുടെമേൽ ഉള്ള യിസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ പ്രവചിച്ചു. 2 അങ്ങനെ ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലും, യോസാദാക്കിന്റെ മകൻ യേശുവയും ചേർന്ന് യെരൂശലേമിലെ ദൈവാലയം പണിവാൻ തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാരും അവരെ സഹായിച്ചു. 3 ആ കാലത്ത് നദിക്ക് മറുകരയിലുള്ള ദേശാധിപതിയായ തത്നായിയും, ശെഥർ-ബോസ്നായിയും, അവരുടെ കൂട്ടുകാരും അടുക്കൽവന്ന് അവരോട്: ഈ ആലയം പണിവാനും മതിൽ കെട്ടുവാനും നിങ്ങൾക്ക് കൽപ്പന തന്നത് ആരെന്നും 4 ഈ കെട്ടിടം പണിയുന്ന ആളുകളുടെ പേരെന്തെന്നും അവരോട് ചോദിച്ചു. 5 എന്നാൽ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ട്, ഈ കാര്യം ദാര്യാവേശിന്റെ സന്നിധിയിൽ ബോധിപ്പിച്ച്, മറുപടി വരുന്നത് വരെ പണി തടസ്സപ്പെടുത്തുവാൻ അവർക്ക് സാധിച്ചില്ല. 6 നദിക്ക് അക്കരെ ദേശാധിപതിയായ തത്നായിയും, ശെഥർ-ബോസ്നായിയും, നദിക്ക് മറുകരയിലുള്ള അഫർസ്യരായ അവന്റെ കൂട്ടുകാരും ദാര്യാവേശ്‌രാജാവിന് എഴുതി അയച്ച പത്രികയുടെ പകർപ്പ്; 7 അവർ അവന് ഒരു പത്രിക കൊടുത്തയച്ചു, അതിൽ എഴുതിയത് എന്തെന്നാൽ: “ദാര്യാവേശ്‌രാജാവിന് സർവമംഗളവും ഭവിക്കട്ടെ” 8 രാജാവ് അറിഞ്ഞാലും “ഞങ്ങൾ യെഹൂദാസംസ്ഥാനത്തിൽ മഹാദൈവത്തിന്റെ ആലയത്തിലേക്ക് ചെന്നു; അത് അവർ വലിയ കല്ലുകൊണ്ട് പണിയുന്നു; ചുവരിന്മേൽ ഉത്തരം കയറ്റുന്നു; അവർ ജാഗ്രതയായി പണിനടത്തുന്നു; അവർക്ക് അത് സാധിക്കുകയും ചെയ്യുന്നു. 9 ഞങ്ങൾ ആ മൂപ്പന്മാരോട്: ഈ ആലയം പണിവാനും, മതിൽ കെട്ടുവാനും നിങ്ങൾക്ക് കല്പന തന്നത് ആരെന്ന് ചോദിച്ചു. 10 അവരുടെ ഇടയിൽ തലവന്മാരായ ആളുകളുടെ പേരുകൾ എഴുതി സന്നിധാനത്തിൽ അയക്കേണ്ടതിന് ഞങ്ങൾ അവരുടെ പേരും അവരോട് ചോദിച്ചു. 11 എന്നാൽ അവർ ഞങ്ങളോട്: ഞങ്ങൾ സ്വർഗ്ഗത്തിനും, ഭൂമിക്കും ദൈവമായവന്റെ ശുശ്രൂഷക്കാരാകുന്നു; അനേക വർഷങ്ങൾക്ക് മുമ്പ് പണിതിരുന്ന ആലയം ഞങ്ങൾ പണിയുന്നു; അത് യിസ്രായേലിന്റെ ഒരു മഹാരാജാവ് പണിതതായിരുന്നു. 12 എങ്കിലും, ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ സ്വർഗ്ഗത്തിലെ ദൈവത്തെ കോപിപ്പിച്ചതുകൊണ്ട്, അവൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസർ എന്ന കൽദയന്റെ കയ്യിൽ ഏല്പിച്ചു; അവൻ ഈ ആലയം നശിപ്പിച്ച് ജനത്തെ ബാബേലിലേക്ക് കൊണ്ടുപോയി. 13 എന്നാൽ ബാബേൽരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ കോരെശ്‌രാജാവ് ഈ ദൈവാലയം പണിവാൻ കല്പന തന്നു. 14 നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്ത് ബാബേലിലെ ക്ഷേത്രത്തിൽ കൊണ്ടുപോയി വെച്ചിരുന്ന ദൈവാലയം വക പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളെ കോരെശ്‌രാജാവ് എടുപ്പിച്ച് താൻ നിയമിച്ചിരുന്ന ശേശ്ബസ്സർ എന്നു പേരുള്ള ദേശാധിപതിക്ക് ഏല്പിച്ചുകൊടുത്ത് അവനോട് 15 ഈ ഉപകരണങ്ങൾ നീ എടുത്ത് യെരൂശലേമിലെ മന്ദിരത്തിലേക്ക് കൊണ്ടുചെല്ലുക; ദൈവാലയം അതിന്റെ സ്ഥാനത്തു പണിയട്ടെ എന്ന് കല്പിച്ചു. 16 അങ്ങനെ ശേശ്ബസ്സർ വന്ന് യെരൂശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു; അന്നുമുതൽ ഇന്നുവരെ അത് പണിതുവരുന്നു; ഇതുവരെ അത് തീർന്നിട്ടില്ല എന്ന് അവർ ഉത്തരം പറഞ്ഞിരിക്കുന്നു. 17 ആകയാൽ രാജാവ് തിരുമനസ്സായി യെരൂശലേമിലെ ഈ ദൈവാലയം പണിവാൻ കോരെശ്‌രാജാവ് കല്പന കൊടുത്തത് വാസ്തവമോ എന്ന് ബാബേലിലെ രാജഭണ്ഡാരഗൃഹത്തിൽ പരിശോധിച്ച് ഇതിനെക്കുറിച്ച് തിരുവുള്ളം എന്തെന്ന് ഞങ്ങൾക്ക് എഴുതി അയച്ചുതരേണമെന്ന് അപേക്ഷിക്കുന്നു”.
In Other Versions
Ezra 5 in the ANGEFD
Ezra 5 in the ANTPNG2D
Ezra 5 in the AS21
Ezra 5 in the BAGH
Ezra 5 in the BBPNG
Ezra 5 in the BBT1E
Ezra 5 in the BDS
Ezra 5 in the BEV
Ezra 5 in the BHAD
Ezra 5 in the BIB
Ezra 5 in the BLPT
Ezra 5 in the BNT
Ezra 5 in the BNTABOOT
Ezra 5 in the BNTLV
Ezra 5 in the BOATCB
Ezra 5 in the BOATCB2
Ezra 5 in the BOBCV
Ezra 5 in the BOCNT
Ezra 5 in the BOECS
Ezra 5 in the BOGWICC
Ezra 5 in the BOHCB
Ezra 5 in the BOHCV
Ezra 5 in the BOHLNT
Ezra 5 in the BOHNTLTAL
Ezra 5 in the BOICB
Ezra 5 in the BOILNTAP
Ezra 5 in the BOITCV
Ezra 5 in the BOKCV
Ezra 5 in the BOKCV2
Ezra 5 in the BOKHWOG
Ezra 5 in the BOKSSV
Ezra 5 in the BOLCB
Ezra 5 in the BOLCB2
Ezra 5 in the BOMCV
Ezra 5 in the BONAV
Ezra 5 in the BONCB
Ezra 5 in the BONLT
Ezra 5 in the BONUT2
Ezra 5 in the BOPLNT
Ezra 5 in the BOSCB
Ezra 5 in the BOSNC
Ezra 5 in the BOTLNT
Ezra 5 in the BOVCB
Ezra 5 in the BOYCB
Ezra 5 in the BPBB
Ezra 5 in the BPH
Ezra 5 in the BSB
Ezra 5 in the CCB
Ezra 5 in the CUV
Ezra 5 in the CUVS
Ezra 5 in the DBT
Ezra 5 in the DGDNT
Ezra 5 in the DHNT
Ezra 5 in the DNT
Ezra 5 in the ELBE
Ezra 5 in the EMTV
Ezra 5 in the ESV
Ezra 5 in the FBV
Ezra 5 in the FEB
Ezra 5 in the GGMNT
Ezra 5 in the GNT
Ezra 5 in the HARY
Ezra 5 in the HNT
Ezra 5 in the IRVA
Ezra 5 in the IRVB
Ezra 5 in the IRVG
Ezra 5 in the IRVH
Ezra 5 in the IRVK
Ezra 5 in the IRVM
Ezra 5 in the IRVO
Ezra 5 in the IRVP
Ezra 5 in the IRVT
Ezra 5 in the IRVT2
Ezra 5 in the IRVU
Ezra 5 in the ISVN
Ezra 5 in the JSNT
Ezra 5 in the KAPI
Ezra 5 in the KBT1ETNIK
Ezra 5 in the KBV
Ezra 5 in the KJV
Ezra 5 in the KNFD
Ezra 5 in the LBA
Ezra 5 in the LBLA
Ezra 5 in the LNT
Ezra 5 in the LSV
Ezra 5 in the MAAL
Ezra 5 in the MBV
Ezra 5 in the MBV2
Ezra 5 in the MHNT
Ezra 5 in the MKNFD
Ezra 5 in the MNG
Ezra 5 in the MNT
Ezra 5 in the MNT2
Ezra 5 in the MRS1T
Ezra 5 in the NAA
Ezra 5 in the NASB
Ezra 5 in the NBLA
Ezra 5 in the NBS
Ezra 5 in the NBVTP
Ezra 5 in the NET2
Ezra 5 in the NIV11
Ezra 5 in the NNT
Ezra 5 in the NNT2
Ezra 5 in the NNT3
Ezra 5 in the PDDPT
Ezra 5 in the PFNT
Ezra 5 in the RMNT
Ezra 5 in the SBIAS
Ezra 5 in the SBIBS
Ezra 5 in the SBIBS2
Ezra 5 in the SBICS
Ezra 5 in the SBIDS
Ezra 5 in the SBIGS
Ezra 5 in the SBIHS
Ezra 5 in the SBIIS
Ezra 5 in the SBIIS2
Ezra 5 in the SBIIS3
Ezra 5 in the SBIKS
Ezra 5 in the SBIKS2
Ezra 5 in the SBIMS
Ezra 5 in the SBIOS
Ezra 5 in the SBIPS
Ezra 5 in the SBISS
Ezra 5 in the SBITS
Ezra 5 in the SBITS2
Ezra 5 in the SBITS3
Ezra 5 in the SBITS4
Ezra 5 in the SBIUS
Ezra 5 in the SBIVS
Ezra 5 in the SBT
Ezra 5 in the SBT1E
Ezra 5 in the SCHL
Ezra 5 in the SNT
Ezra 5 in the SUSU
Ezra 5 in the SUSU2
Ezra 5 in the SYNO
Ezra 5 in the TBIAOTANT
Ezra 5 in the TBT1E
Ezra 5 in the TBT1E2
Ezra 5 in the TFTIP
Ezra 5 in the TFTU
Ezra 5 in the TGNTATF3T
Ezra 5 in the THAI
Ezra 5 in the TNFD
Ezra 5 in the TNT
Ezra 5 in the TNTIK
Ezra 5 in the TNTIL
Ezra 5 in the TNTIN
Ezra 5 in the TNTIP
Ezra 5 in the TNTIZ
Ezra 5 in the TOMA
Ezra 5 in the TTENT
Ezra 5 in the UBG
Ezra 5 in the UGV
Ezra 5 in the UGV2
Ezra 5 in the UGV3
Ezra 5 in the VBL
Ezra 5 in the VDCC
Ezra 5 in the YALU
Ezra 5 in the YAPE
Ezra 5 in the YBVTP
Ezra 5 in the ZBP