Hosea 4 (IRVM2)

1 യിസ്രായേൽ മക്കളേ, യഹോവയുടെ വചനം കേൾക്കുവിൻ; യഹോവയ്ക്ക് ദേശനിവാസികളോട് ഒരു വ്യവഹാരം ഉണ്ട്; ദേശത്ത് സത്യവും ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല. 2 അവർ ആണയിടുന്നു; ഭോഷ്ക് പറയുന്നു; കൊല ചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു; രക്തപാതകത്തോട് രക്തപാതകം കൂട്ടുന്നു. 3 അതുകൊണ്ട് ദേശം ദുഃഖിക്കുന്നു; അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും തളർന്നുപോകുന്നു; സമുദ്രത്തിൽ മത്സ്യങ്ങളും ഇല്ലാതെയാകുന്നു. 4 എങ്കിലും ആരും തർക്കിക്കരുത്; ആരും മറ്റൊരുവനെ ശാസിക്കുകയും അരുത്; നിന്റെ ജനമോ, പുരോഹിതനോട് തർക്കിക്കുന്നവരെപ്പോലെ ഇരിക്കുന്നു. 5 അതുകൊണ്ട് നീ പകൽ സമയത്ത് ഇടറിവീഴും; പ്രവാചകനും നിന്നോടൊപ്പം രാത്രിയിൽ ഇടറിവീഴും; നിന്റെ അമ്മയെ ഞാൻ നശിപ്പിക്കും. 6 പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിച്ചതുകൊണ്ട് നീ എനിക്ക് പുരോഹിതനായിരിക്കാതെ ഞാൻ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട് ഞാനും നിന്റെ മക്കളെ മറക്കും. 7 അവർ പെരുകുന്തോറും എന്നോട് ഏറെ പാപംചെയ്തു; ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയായി മാറ്റും. 8 അവർ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്നു; ജനം അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്നു. 9 ആകയാൽ ജനത്തിന് എപ്രകാരമോ, പുരോഹിതനും അപ്രകാരം തന്നെ ഭവിക്കും. ഞാൻ അവരുടെ തെറ്റായ വഴികൾ നിമിത്തം അവരെ സന്ദർശിച്ച് അവരുടെ പ്രവൃത്തികൾക്കു തക്കവിധം അവർക്ക് പകരം കൊടുക്കും. 10 അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കുകയില്ല; അവർ പരസംഗം ചെയ്താലും പെരുകുകയില്ല; യഹോവയെ അനുസരിക്കുന്നത് അവർ വിട്ടുകളഞ്ഞുവല്ലോ. 11 പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തിക്കളയുന്നു. 12 എന്റെ ജനം തങ്ങളുടെ മരംകൊണ്ടുള്ള വിഗ്രഹങ്ങളോട് അരുളപ്പാട് ചോദിക്കുന്നു; അവരുടെ ഊന്നുവടി അവരോട് ലക്ഷണം പറയുന്നു; പരസംഗമോഹം അവരെ വഴി തെറ്റിക്കുന്നു; അവർ തങ്ങളുടെ ദൈവത്തെ വിട്ട് പരസംഗം ചെയ്യുന്നു. 13 അവർ പർവ്വതശിഖരങ്ങളിൽ ബലികഴിക്കുന്നു; കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴിൽ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്ര ഭാര്യമാർ വ്യഭിചരിക്കുന്നു. 14 നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും നിങ്ങളുടെ വധുക്കൾ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കുകയില്ല; നിങ്ങളുടെ പുരുഷന്മാരും വേശ്യാസ്ത്രീകളോടുകൂടി വേറിട്ട് പോകുകയും ദേവദാസികളോടുകൂടി ബലി കഴിക്കുകയും ചെയ്യുന്നുവല്ലോ; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും. 15 യിസ്രായേലേ, നീ പരസംഗം ചെയ്താലും, യെഹൂദാ അപരാധം ചെയ്യാതിരിക്കട്ടെ; നിങ്ങൾ ഗില്ഗാലിലേക്ക് ചെല്ലരുത്; ബേത്ത്-ആവെനിലേക്ക് കയറിപ്പോകരുത്; ‘യഹോവയാണ’ എന്ന് സത്യം ചെയ്യുകയുമരുത്. 16 യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ യഹോവ അവരെ ഒരു വിശാലസ്ഥലത്ത് കുഞ്ഞാടിനെപ്പോലെ മേയിക്കുമോ? 17 എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളയുക. 18 മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാർ ലജ്ജാകരമായ കാര്യങ്ങൾ അത്യന്തം ഇഷ്ടപ്പെടുന്നു. 19 കാറ്റ് അവളെ ചിറകുകൾകൊണ്ട് ചുറ്റിപ്പിടിക്കുന്നു. അവർ തങ്ങളുടെ ബലികൾ നിമിത്തം ലജ്ജിച്ചുപോകും.

In Other Versions

Hosea 4 in the ANGEFD

Hosea 4 in the ANTPNG2D

Hosea 4 in the AS21

Hosea 4 in the BAGH

Hosea 4 in the BBPNG

Hosea 4 in the BBT1E

Hosea 4 in the BDS

Hosea 4 in the BEV

Hosea 4 in the BHAD

Hosea 4 in the BIB

Hosea 4 in the BLPT

Hosea 4 in the BNT

Hosea 4 in the BNTABOOT

Hosea 4 in the BNTLV

Hosea 4 in the BOATCB

Hosea 4 in the BOATCB2

Hosea 4 in the BOBCV

Hosea 4 in the BOCNT

Hosea 4 in the BOECS

Hosea 4 in the BOGWICC

Hosea 4 in the BOHCB

Hosea 4 in the BOHCV

Hosea 4 in the BOHLNT

Hosea 4 in the BOHNTLTAL

Hosea 4 in the BOICB

Hosea 4 in the BOILNTAP

Hosea 4 in the BOITCV

Hosea 4 in the BOKCV

Hosea 4 in the BOKCV2

Hosea 4 in the BOKHWOG

Hosea 4 in the BOKSSV

Hosea 4 in the BOLCB

Hosea 4 in the BOLCB2

Hosea 4 in the BOMCV

Hosea 4 in the BONAV

Hosea 4 in the BONCB

Hosea 4 in the BONLT

Hosea 4 in the BONUT2

Hosea 4 in the BOPLNT

Hosea 4 in the BOSCB

Hosea 4 in the BOSNC

Hosea 4 in the BOTLNT

Hosea 4 in the BOVCB

Hosea 4 in the BOYCB

Hosea 4 in the BPBB

Hosea 4 in the BPH

Hosea 4 in the BSB

Hosea 4 in the CCB

Hosea 4 in the CUV

Hosea 4 in the CUVS

Hosea 4 in the DBT

Hosea 4 in the DGDNT

Hosea 4 in the DHNT

Hosea 4 in the DNT

Hosea 4 in the ELBE

Hosea 4 in the EMTV

Hosea 4 in the ESV

Hosea 4 in the FBV

Hosea 4 in the FEB

Hosea 4 in the GGMNT

Hosea 4 in the GNT

Hosea 4 in the HARY

Hosea 4 in the HNT

Hosea 4 in the IRVA

Hosea 4 in the IRVB

Hosea 4 in the IRVG

Hosea 4 in the IRVH

Hosea 4 in the IRVK

Hosea 4 in the IRVM

Hosea 4 in the IRVO

Hosea 4 in the IRVP

Hosea 4 in the IRVT

Hosea 4 in the IRVT2

Hosea 4 in the IRVU

Hosea 4 in the ISVN

Hosea 4 in the JSNT

Hosea 4 in the KAPI

Hosea 4 in the KBT1ETNIK

Hosea 4 in the KBV

Hosea 4 in the KJV

Hosea 4 in the KNFD

Hosea 4 in the LBA

Hosea 4 in the LBLA

Hosea 4 in the LNT

Hosea 4 in the LSV

Hosea 4 in the MAAL

Hosea 4 in the MBV

Hosea 4 in the MBV2

Hosea 4 in the MHNT

Hosea 4 in the MKNFD

Hosea 4 in the MNG

Hosea 4 in the MNT

Hosea 4 in the MNT2

Hosea 4 in the MRS1T

Hosea 4 in the NAA

Hosea 4 in the NASB

Hosea 4 in the NBLA

Hosea 4 in the NBS

Hosea 4 in the NBVTP

Hosea 4 in the NET2

Hosea 4 in the NIV11

Hosea 4 in the NNT

Hosea 4 in the NNT2

Hosea 4 in the NNT3

Hosea 4 in the PDDPT

Hosea 4 in the PFNT

Hosea 4 in the RMNT

Hosea 4 in the SBIAS

Hosea 4 in the SBIBS

Hosea 4 in the SBIBS2

Hosea 4 in the SBICS

Hosea 4 in the SBIDS

Hosea 4 in the SBIGS

Hosea 4 in the SBIHS

Hosea 4 in the SBIIS

Hosea 4 in the SBIIS2

Hosea 4 in the SBIIS3

Hosea 4 in the SBIKS

Hosea 4 in the SBIKS2

Hosea 4 in the SBIMS

Hosea 4 in the SBIOS

Hosea 4 in the SBIPS

Hosea 4 in the SBISS

Hosea 4 in the SBITS

Hosea 4 in the SBITS2

Hosea 4 in the SBITS3

Hosea 4 in the SBITS4

Hosea 4 in the SBIUS

Hosea 4 in the SBIVS

Hosea 4 in the SBT

Hosea 4 in the SBT1E

Hosea 4 in the SCHL

Hosea 4 in the SNT

Hosea 4 in the SUSU

Hosea 4 in the SUSU2

Hosea 4 in the SYNO

Hosea 4 in the TBIAOTANT

Hosea 4 in the TBT1E

Hosea 4 in the TBT1E2

Hosea 4 in the TFTIP

Hosea 4 in the TFTU

Hosea 4 in the TGNTATF3T

Hosea 4 in the THAI

Hosea 4 in the TNFD

Hosea 4 in the TNT

Hosea 4 in the TNTIK

Hosea 4 in the TNTIL

Hosea 4 in the TNTIN

Hosea 4 in the TNTIP

Hosea 4 in the TNTIZ

Hosea 4 in the TOMA

Hosea 4 in the TTENT

Hosea 4 in the UBG

Hosea 4 in the UGV

Hosea 4 in the UGV2

Hosea 4 in the UGV3

Hosea 4 in the VBL

Hosea 4 in the VDCC

Hosea 4 in the YALU

Hosea 4 in the YAPE

Hosea 4 in the YBVTP

Hosea 4 in the ZBP