Job 14 (IRVM2)
1 സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനുംകഷ്ടസമ്പൂർണ്ണനും ആകുന്നു. 2 അവൻ പൂപോലെ വിടർന്ന് പൊഴിഞ്ഞുപോകുന്നു;നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു. 3 അവന്റെ നേരെയോ തൃക്കണ്ണ് മിഴിക്കുന്നത്?എന്നെയോ അങ്ങ് ന്യായവിസ്താരത്തിലേക്ക് വരുത്തുന്നത്? 4 അശുദ്ധനിൽനിന്ന് ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല. 5 അങ്ങയുടെ ജീവകാലത്തിന് അവധി ഉണ്ടല്ലോ;അവന്റെ മാസങ്ങളുടെ എണ്ണം അങ്ങയുടെ പക്കൽ;അവന് ലംഘിച്ചുകൂടാത്ത അതിര് അവിടുന്ന് വച്ചിരിക്കുന്നു 6 അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ച്തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന്അങ്ങയുടെ നോട്ടം അവനിൽനിന്ന് മാറ്റിക്കൊള്ളണമേ. 7 ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്;അതിനെ വെട്ടിയാൽ പിന്നെയും പൊട്ടിക്കിളിർക്കും;അതിന് ഇളങ്കൊമ്പുകൾ വിടർന്നുകൊണ്ടിരിക്കും. 8 അതിന്റെ വേര് നിലത്ത് പഴകിയാലുംഅതിന്റെ കുറ്റി മണ്ണിൽ ഉണങ്ങിപ്പോയാലും 9 വെള്ളത്തിന്റെ ഗന്ധംകൊണ്ട് അത് കിളിർക്കുംഒരു തൈപോലെ ശാഖ പുറപ്പെടും. 10 മനുഷ്യൻ മരിച്ചാൽ ദ്രവിച്ചുപോകുന്നു;മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ? 11 സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയുംനദി വറ്റി ഉണങ്ങിപ്പോകുമ്പോലെയും 12 മനുഷ്യൻ കിടന്നിട്ട് എഴുന്നേല്ക്കുന്നില്ല;ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല;ഉറക്കത്തിൽനിന്ന് എഴുന്നേല്ക്കുന്നതുമില്ല; 13 അങ്ങ് എന്നെ പാതാളത്തിൽ മറച്ചുവയ്ക്കുകയുംഅവിടുത്തെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കുകയുംഎനിക്ക് ഒരവധി നിശ്ചയിച്ച് എന്നെഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളാമായിരുന്നു. 14 മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ?എന്നാൽ എനിക്ക് മാറ്റം വരുവോളംഎന്റെ യുദ്ധകാലമെല്ലാം കാത്തിരിക്കാമായിരുന്നു. 15 അങ്ങ് വിളിക്കും; ഞാൻ അവിടുത്തോട് ഉത്തരം പറയും;അങ്ങയുടെ കൈവേലയോട് അങ്ങയ്ക്ക് താത്പര്യമുണ്ടാകും. 16 ഇപ്പോഴോ അവിടുന്ന് എന്റെ കാലടികളെ എണ്ണുന്നു;എന്റെ പാപത്തിന്മേൽ അങ്ങ് ദൃഷ്ടിവക്കുന്നില്ലയോ? 17 എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു;എന്റെ അകൃത്യം അങ്ങ് മറച്ചിരിക്കുന്നു. 18 മലപോലും വീണു പൊടിയുന്നു;പാറയും സ്ഥലം വിട്ട് മാറിപ്പോകുന്നു. 19 വെള്ളം കല്ലുകളെ തേയുമാറാക്കുന്നതുംഅതിന്റെ പ്രവാഹം നിലത്തെ പൊടി ഒഴുക്കിക്കളയുന്നതു പോലെഅങ്ങ് മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു. 20 അങ്ങ് എപ്പോഴും അവനെ ആക്രമിച്ചിട്ട് അവൻ കടന്നുപോകുന്നു;അവിടുന്ന് അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു. 21 അവന്റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല;അവർക്ക് താഴ്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല. 22 തന്നെപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു;തന്നെക്കുറിച്ചത്രേ അവന്റെ ഉള്ളം ദുഃഖിക്കുന്നു”.