Joshua 5 (IRVM2)

1 യിസ്രായേൽ മക്കൾ ഇക്കരെ കടക്കുവാൻ തക്കവണ്ണം യഹോവ യോർദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്ന് യോർദ്ദാന്റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവർ പരിഭ്രമിച്ചു; യിസ്രായേൽ മക്കൾ നിമിത്തം അവരിൽ അശേഷം ചൈതന്യമില്ലാതെയായി. 2 അക്കാലത്ത് യഹോവ യോശുവയോട്: “തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽ മക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്ന് കല്പിച്ചു. 3 യോശുവ തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽമക്കളിലുള്ള പുരുഷന്മാരെ അഗ്രചർമ്മഗിരിയിൽവെച്ച് പരിച്ഛേദന ചെയ്തു. 4 യോശുവ പരിച്ഛേദന ചെയ്‌വാനുള്ള കാരണമോ, മിസ്രയീമിൽനിന്ന് പുറപ്പെട്ട യോദ്ധാക്കൾ ഉൾപ്പെടെ പുരുഷന്മാരൊക്കെയും മരുഭൂമിയിൽവച്ച് മരിച്ചുപോയിരുന്നു; 5 ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുപോന്ന പുരുഷന്മാർക്കെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മരുഭൂമിയിൽവച്ച് പ്രയാണത്തിൽ ജനിച്ചവരിൽ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല. 6 ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ട് അവരുടെ മരണംവരെ യിസ്രായേൽ മക്കൾ നാല്പത് സംവത്സരം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു; യഹോവ നമുക്കു തരുമെന്ന് പിതാക്കന്മാരോട് സത്യംചെയ്ത, പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്ന് യഹോവ അവരോട് സത്യം ചെയ്തിരുന്നു. 7 എന്നാൽ അവർക്ക് പകരം അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ട് അവർ അഗ്രചർമ്മികളായിരുന്നു. 8 സർവ്വജനത്തെയും പരിച്ഛേദനചെയ്ത് തീർന്നശേഷം അവർക്ക് സൗഖ്യമായതുവരെ അവർ പാളയത്തിൽ താന്താങ്ങളുടെ സ്ഥലത്ത് പാർത്തു. 9 യഹോവ യോശുവയോട്: “ഇന്ന് ഞാൻ ഈജിപ്റ്റിന്റെ നിന്ദ നിങ്ങളിൽനിന്ന് ഉരുട്ടിക്കളഞ്ഞിരിക്കുന്നു” എന്ന് അരുളിച്ചെയ്തു; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ഗില്ഗാൽ എന്ന് പേർ പറയുന്നു. 10 യിസ്രായേൽ മക്കൾ ഗില്ഗാലിൽ പാളയമിറങ്ങി; ആ മാസം പതിനാലാം തീയ്യതി സന്ധ്യാസമയത്ത് യെരിഹോ സമഭൂമിയിൽവെച്ച് പെസഹ കഴിച്ചു. 11 പെസഹയുടെ പിറ്റെ ദിവസം തന്നേ അവർ ദേശത്തെ വിളവുകൊണ്ടുള്ള പുളിപ്പില്ലാത്ത അപ്പവും മലരും തിന്നു. 12 അവർ ദേശത്തെ വിളവ് അനുഭവിച്ചതിന്റെ പിറ്റെ ദിവസം മന്ന നിന്നുപോയി; യിസ്രായേൽ മക്കൾക്ക് പിന്നെ മന്ന കിട്ടിയതുമില്ല; ആ വർഷം അവർ കനാൻദേശത്തെ വിളവുകൊണ്ട് ഉപജീവിച്ചു. 13 യോശുവ യെരിഹോവിന് സമീപത്ത് ആയിരിക്കുമ്പോൾ തല ഉയർത്തിനോക്കി; ഒരാൾ കയ്യിൽ വാൾ ഊരിപ്പിടിച്ചുകൊണ്ട് അവന്റെനേരെ നില്ക്കുന്നത് കണ്ടു; യോശുവ അവന്റെ അടുക്കൽ ചെന്ന് അവനോട്, “നീ ഞങ്ങളുടെ പക്ഷക്കാരനോ, ശത്രുപക്ഷക്കാരനോ?” എന്ന് ചോദിച്ചു. 14 അതിന് അവൻ: “അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു” എന്ന് പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണ് നമസ്കരിച്ച് അവനോട്: “കർത്താവിന് അടിയനോടുള്ള കല്പന എന്ത്? എന്ന് ചോദിച്ചു. 15 യഹോവയുടെ സൈന്യത്തിന്റെ അധിപതി യോശുവയോട്: “നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകയാൽ നിന്റെ കാലിൽനിന്ന് ചെരിപ്പ് അഴിച്ചു കളക” എന്ന് പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.

In Other Versions

Joshua 5 in the ANGEFD

Joshua 5 in the ANTPNG2D

Joshua 5 in the AS21

Joshua 5 in the BAGH

Joshua 5 in the BBPNG

Joshua 5 in the BBT1E

Joshua 5 in the BDS

Joshua 5 in the BEV

Joshua 5 in the BHAD

Joshua 5 in the BIB

Joshua 5 in the BLPT

Joshua 5 in the BNT

Joshua 5 in the BNTABOOT

Joshua 5 in the BNTLV

Joshua 5 in the BOATCB

Joshua 5 in the BOATCB2

Joshua 5 in the BOBCV

Joshua 5 in the BOCNT

Joshua 5 in the BOECS

Joshua 5 in the BOGWICC

Joshua 5 in the BOHCB

Joshua 5 in the BOHCV

Joshua 5 in the BOHLNT

Joshua 5 in the BOHNTLTAL

Joshua 5 in the BOICB

Joshua 5 in the BOILNTAP

Joshua 5 in the BOITCV

Joshua 5 in the BOKCV

Joshua 5 in the BOKCV2

Joshua 5 in the BOKHWOG

Joshua 5 in the BOKSSV

Joshua 5 in the BOLCB

Joshua 5 in the BOLCB2

Joshua 5 in the BOMCV

Joshua 5 in the BONAV

Joshua 5 in the BONCB

Joshua 5 in the BONLT

Joshua 5 in the BONUT2

Joshua 5 in the BOPLNT

Joshua 5 in the BOSCB

Joshua 5 in the BOSNC

Joshua 5 in the BOTLNT

Joshua 5 in the BOVCB

Joshua 5 in the BOYCB

Joshua 5 in the BPBB

Joshua 5 in the BPH

Joshua 5 in the BSB

Joshua 5 in the CCB

Joshua 5 in the CUV

Joshua 5 in the CUVS

Joshua 5 in the DBT

Joshua 5 in the DGDNT

Joshua 5 in the DHNT

Joshua 5 in the DNT

Joshua 5 in the ELBE

Joshua 5 in the EMTV

Joshua 5 in the ESV

Joshua 5 in the FBV

Joshua 5 in the FEB

Joshua 5 in the GGMNT

Joshua 5 in the GNT

Joshua 5 in the HARY

Joshua 5 in the HNT

Joshua 5 in the IRVA

Joshua 5 in the IRVB

Joshua 5 in the IRVG

Joshua 5 in the IRVH

Joshua 5 in the IRVK

Joshua 5 in the IRVM

Joshua 5 in the IRVO

Joshua 5 in the IRVP

Joshua 5 in the IRVT

Joshua 5 in the IRVT2

Joshua 5 in the IRVU

Joshua 5 in the ISVN

Joshua 5 in the JSNT

Joshua 5 in the KAPI

Joshua 5 in the KBT1ETNIK

Joshua 5 in the KBV

Joshua 5 in the KJV

Joshua 5 in the KNFD

Joshua 5 in the LBA

Joshua 5 in the LBLA

Joshua 5 in the LNT

Joshua 5 in the LSV

Joshua 5 in the MAAL

Joshua 5 in the MBV

Joshua 5 in the MBV2

Joshua 5 in the MHNT

Joshua 5 in the MKNFD

Joshua 5 in the MNG

Joshua 5 in the MNT

Joshua 5 in the MNT2

Joshua 5 in the MRS1T

Joshua 5 in the NAA

Joshua 5 in the NASB

Joshua 5 in the NBLA

Joshua 5 in the NBS

Joshua 5 in the NBVTP

Joshua 5 in the NET2

Joshua 5 in the NIV11

Joshua 5 in the NNT

Joshua 5 in the NNT2

Joshua 5 in the NNT3

Joshua 5 in the PDDPT

Joshua 5 in the PFNT

Joshua 5 in the RMNT

Joshua 5 in the SBIAS

Joshua 5 in the SBIBS

Joshua 5 in the SBIBS2

Joshua 5 in the SBICS

Joshua 5 in the SBIDS

Joshua 5 in the SBIGS

Joshua 5 in the SBIHS

Joshua 5 in the SBIIS

Joshua 5 in the SBIIS2

Joshua 5 in the SBIIS3

Joshua 5 in the SBIKS

Joshua 5 in the SBIKS2

Joshua 5 in the SBIMS

Joshua 5 in the SBIOS

Joshua 5 in the SBIPS

Joshua 5 in the SBISS

Joshua 5 in the SBITS

Joshua 5 in the SBITS2

Joshua 5 in the SBITS3

Joshua 5 in the SBITS4

Joshua 5 in the SBIUS

Joshua 5 in the SBIVS

Joshua 5 in the SBT

Joshua 5 in the SBT1E

Joshua 5 in the SCHL

Joshua 5 in the SNT

Joshua 5 in the SUSU

Joshua 5 in the SUSU2

Joshua 5 in the SYNO

Joshua 5 in the TBIAOTANT

Joshua 5 in the TBT1E

Joshua 5 in the TBT1E2

Joshua 5 in the TFTIP

Joshua 5 in the TFTU

Joshua 5 in the TGNTATF3T

Joshua 5 in the THAI

Joshua 5 in the TNFD

Joshua 5 in the TNT

Joshua 5 in the TNTIK

Joshua 5 in the TNTIL

Joshua 5 in the TNTIN

Joshua 5 in the TNTIP

Joshua 5 in the TNTIZ

Joshua 5 in the TOMA

Joshua 5 in the TTENT

Joshua 5 in the UBG

Joshua 5 in the UGV

Joshua 5 in the UGV2

Joshua 5 in the UGV3

Joshua 5 in the VBL

Joshua 5 in the VDCC

Joshua 5 in the YALU

Joshua 5 in the YAPE

Joshua 5 in the YBVTP

Joshua 5 in the ZBP