Psalms 124 (IRVM2)
undefined ദാവീദിന്റെ ഒരു ആരോഹണഗീതം. 1 യിസ്രായേൽ ഇപ്പോൾ പറയേണ്ടത്“യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, 2 അതേ, യഹോവ നമ്മളുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മളോട് എതിർത്തപ്പോൾ 3 അവരുടെ കോപം നമ്മളുടെ നേരെ ജ്വലിച്ചപ്പോൾ,അവർ നമ്മളെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു; 4 വെള്ളം നമ്മളെ ഒഴുക്കിക്കളയുമായിരുന്നു,നദി നമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു; 5 പ്രളയജലംനമ്മളുടെ പ്രാണനു മീതെ കവിയുമായിരുന്നു. 6 നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽയഹോവ വാഴ്ത്തപ്പെടുമാറാകട്ടെ”. 7 വേട്ടക്കാരുടെ കെണിയിൽനിന്ന് രക്ഷപെടുന്ന പക്ഷിയെപ്പോലെനമ്മളുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു;കെണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു. 8 നമ്മളുടെ സഹായം ആകാശവും ഭൂമിയുംഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.