Joshua 18 (BOMCV)

1 ദേശം ഇസ്രായേൽജനത്തിന്റെ നിയന്ത്രണത്തിലാക്കിയതിനുശേഷം ഇസ്രായേൽസഭ മുഴുവനും ശീലോവിൽക്കൂടി അവിടെ സമാഗമകൂടാരം സ്ഥാപിച്ചു. 2 എന്നാൽ ഇനിയും ഓഹരി ലഭിക്കാത്ത ഏഴ് ഇസ്രായേല്യഗോത്രങ്ങൾ ഉണ്ടായിരുന്നു. 3 അതുകൊണ്ട് യോശുവ ഇസ്രായേൽമക്കളോടു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കുതന്ന ദേശം കൈവശപ്പെടുത്തുന്നതിനു നിങ്ങൾ എത്രമാത്രം കാത്തിരിക്കും? 4 ഓരോ ഗോത്രത്തിൽനിന്നും മൂന്നുപേരെ നിയമിക്കുക. അവർ ദേശം നിരീക്ഷിച്ച്, ഓരോ ഗോത്രത്തിനും കിട്ടേണ്ട അവകാശമനുസരിച്ച് വിവരണം തയ്യാറാക്കാൻ ഞാൻ അവരെ അയയ്ക്കും. അവർ വിവരണവുമായി എന്റെ അടുക്കൽ മടങ്ങിവരേണം. 5 ദേശം ഏഴായി ഭാഗിക്കണം. യെഹൂദാഗോത്രം ദക്ഷിണപ്രദേശത്തും യോസേഫിന്റെ ഗോത്രങ്ങൾ ഉത്തരപ്രദേശത്തും താമസിക്കട്ടെ. 6 ദേശത്തിന്റെ ഏഴു ഭാഗങ്ങളെക്കുറിച്ചുള്ള വിവരണം തയ്യാറാക്കി എന്റെ അടുക്കൽ വരിക, ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി നറുക്കിടും. 7 ലേവ്യർക്ക് യഹോവയുടെ പൗരോഹിത്യശുശ്രൂഷ അവകാശമായിരിക്കുകയാൽ, നിങ്ങളുടെയിടയിൽ പ്രത്യേക ഓഹരിയില്ല. ഗാദിനും രൂബേനും മനശ്ശെയുടെ പകുതിഗോത്രത്തിനും യഹോവയുടെ ദാസനായ മോശ അവർക്കു യോർദാന്റെ കിഴക്കേ തീരത്തു നൽകിയ ഓഹരി ലഭിച്ചുകഴിഞ്ഞിരിക്കുന്നു.” 8 ദേശം നിരീക്ഷിക്കാൻ ആ പുരുഷന്മാർ പുറപ്പെട്ടപ്പോൾ യോശുവ അവരോട്, “നിങ്ങൾ ദേശം നോക്കി മനസ്സിലാക്കി വിവരണവും എഴുതി എന്റെ അടുക്കൽ മടങ്ങിവരിക. ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി നറുക്കിടും” എന്നു പറഞ്ഞു. 9 അങ്ങനെ ആ പുരുഷന്മാർ പോയി ദേശത്തുകൂടി സഞ്ചരിച്ചു. അവർ പട്ടണംപട്ടണമായി ഒരു വിവരണം ഏഴുഭാഗങ്ങളായി ഒരു പുസ്തകച്ചുരുളിൽ എഴുതി, ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിൽ മടങ്ങിവന്നു. 10 യോശുവ ശീലോവിൽവെച്ചു യഹോവയുടെ സന്നിധിയിൽ അവർക്കുവേണ്ടി നറുക്കിട്ടു; അവിടെവെച്ചു ഇസ്രായേൽമക്കൾക്ക് ഗോത്രവിഭാഗപ്രകാരം ദേശം വിഭജിച്ചു. 11 ബെന്യാമീൻഗോത്രത്തിനു കുലംകുലമായി ആദ്യത്തെ നറുക്കുവീണു. അവരുടെ അവകാശഭൂമി യെഹൂദയുടെയും യോസേഫിന്റെയും ഗോത്രങ്ങളുടെ അവകാശങ്ങളുടെ ഇടയിൽ ആയിരുന്നു. 12 അതിന്റെ വടക്കേ അതിര് യോർദാൻനദിയിൽ ആരംഭിച്ച്, യെരീഹോവിന്റെ വടക്കേ ചരിവ് കടന്ന്, പടിഞ്ഞാറ് മലനാട്ടിൽ പ്രവേശിച്ച് ബേത്-ആവെൻ മരുഭൂമിയിൽക്കൂടി പുറത്തുവരുന്നു. 13 അവിടെനിന്നും ബേഥേൽ എന്ന ലൂസിന്റെ തെക്കേ ചരിവിലേക്കു കടന്ന് താഴത്തെ ബേത്-ഹോരോന്റെ തെക്കുവശത്തുള്ള കുന്നിലെ അതെരോത്ത്-അദാരിലേക്കിറങ്ങുന്നു. 14 തെക്കുവശത്തുള്ള ബേത്-ഹോരോന് എതിരേയുള്ള കുന്നിൽനിന്ന് ആ അതിര് വീണ്ടും തെക്കോട്ടു തിരിഞ്ഞു പടിഞ്ഞാറുവശത്തുകൂടി യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലിൽ അവസാനിക്കുന്നു. ഇതു പടിഞ്ഞാറേ ഭാഗം. 15 തെക്കേ ഭാഗം പടിഞ്ഞാറ് കിര്യത്ത്-യെയാരീമിന്റെ അതിരുമുതൽ നെപ്തോഹാ നീരുറവകളിൽ എത്തുന്നു. 16 പിന്നെ ആ അതിര് രെഫായീം താഴ്വരയുടെ വടക്കുവശത്തുള്ള ബെൻ-ഹിന്നോം താഴ്വരയുടെ എതിരേയുള്ള കുന്നിന്റെ അടിവാരത്തേക്കിറങ്ങുന്നു. പിന്നെ യെബൂസ്യപട്ടണത്തിന്റെ തെക്കേ ചരിവിൽക്കൂടി ഹിന്നോം താഴ്വരയിലേക്കു തുടരുകയും ഏൻ-രോഗേൽവരെ എത്തുകയും ചെയ്യുന്നു. 17 അവിടെനിന്നു വടക്കോട്ടു വളഞ്ഞ് ഏൻ-ശേമെശിലേക്കു കയറി അദുമ്മീം മലമ്പാതയ്ക്കെതിരേയുള്ള ഗെലീലോത്തിലേക്കും ചെന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങുന്നു. 18 തുടർന്ന് ബേത്-അരാബയുടെ വടക്കേ ചരിവിലേക്ക് ഇറങ്ങി അരാബയിൽ എത്തുന്നു. 19 പിന്നെ അത് ബേത്-ഹൊഗ്ലായുടെ വടക്കേ ചരിവിൽ ചെന്ന് ഉപ്പുകടലിന്റെ വടക്കേ ഉൾക്കടലിൽ യോർദാന്റെ അഴിമുഖത്ത് തെക്കുഭാഗത്ത് അവസാനിക്കുന്നു. ഇതായിരുന്നു തെക്കേ അതിര്. 20 കിഴക്കുവശത്തെ അതിര് യോർദാൻനദിയായിരുന്നു.ബെന്യാമീൻഗോത്രത്തിന് കുലംകുലമായി കിട്ടിയ അവകാശത്തിന്റെ എല്ലാവശങ്ങളിലുമുള്ള അതിരുകൾ ഇവയായിരുന്നു. 21 ബെന്യാമീൻഗോത്രത്തിനു കുലംകുലമായി ലഭിച്ച പട്ടണങ്ങൾ ഇവയാണ്:യെരീഹോ, ബേത്-ഹൊഗ്ലാ, ഏമെക്-കെസീസ്; 22 ബേത്-അരാബ, സെമരായീം, ബേഥേൽ, 23 അവ്വീം, പാറാ, ഒഫ്ര; 24 കെഫാർ-അമ്മോനി, ഒഫ്നി, ഗേബാ— ഇങ്ങനെ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും; 25 ഗിബെയോൻ, രാമാ, ബേരോത്ത് 26 മിസ്പാ, കെഫീരാ, മോസ, 27 രേക്കെം, യിർപ്പേൽ, തരലാ, 28 സേല, ഹലെഫ്, ജെറുശലേം എന്ന യെബൂസ്യനഗരം, ഗിബെയത്ത്, കിര്യത്ത്—ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും.ഇവയാകുന്നു ബെന്യാമീൻഗോത്രത്തിനു കുലംകുലമായി കിട്ടിയ ഓഹരി.

In Other Versions

Joshua 18 in the ANGEFD

Joshua 18 in the ANTPNG2D

Joshua 18 in the AS21

Joshua 18 in the BAGH

Joshua 18 in the BBPNG

Joshua 18 in the BBT1E

Joshua 18 in the BDS

Joshua 18 in the BEV

Joshua 18 in the BHAD

Joshua 18 in the BIB

Joshua 18 in the BLPT

Joshua 18 in the BNT

Joshua 18 in the BNTABOOT

Joshua 18 in the BNTLV

Joshua 18 in the BOATCB

Joshua 18 in the BOATCB2

Joshua 18 in the BOBCV

Joshua 18 in the BOCNT

Joshua 18 in the BOECS

Joshua 18 in the BOGWICC

Joshua 18 in the BOHCB

Joshua 18 in the BOHCV

Joshua 18 in the BOHLNT

Joshua 18 in the BOHNTLTAL

Joshua 18 in the BOICB

Joshua 18 in the BOILNTAP

Joshua 18 in the BOITCV

Joshua 18 in the BOKCV

Joshua 18 in the BOKCV2

Joshua 18 in the BOKHWOG

Joshua 18 in the BOKSSV

Joshua 18 in the BOLCB

Joshua 18 in the BOLCB2

Joshua 18 in the BONAV

Joshua 18 in the BONCB

Joshua 18 in the BONLT

Joshua 18 in the BONUT2

Joshua 18 in the BOPLNT

Joshua 18 in the BOSCB

Joshua 18 in the BOSNC

Joshua 18 in the BOTLNT

Joshua 18 in the BOVCB

Joshua 18 in the BOYCB

Joshua 18 in the BPBB

Joshua 18 in the BPH

Joshua 18 in the BSB

Joshua 18 in the CCB

Joshua 18 in the CUV

Joshua 18 in the CUVS

Joshua 18 in the DBT

Joshua 18 in the DGDNT

Joshua 18 in the DHNT

Joshua 18 in the DNT

Joshua 18 in the ELBE

Joshua 18 in the EMTV

Joshua 18 in the ESV

Joshua 18 in the FBV

Joshua 18 in the FEB

Joshua 18 in the GGMNT

Joshua 18 in the GNT

Joshua 18 in the HARY

Joshua 18 in the HNT

Joshua 18 in the IRVA

Joshua 18 in the IRVB

Joshua 18 in the IRVG

Joshua 18 in the IRVH

Joshua 18 in the IRVK

Joshua 18 in the IRVM

Joshua 18 in the IRVM2

Joshua 18 in the IRVO

Joshua 18 in the IRVP

Joshua 18 in the IRVT

Joshua 18 in the IRVT2

Joshua 18 in the IRVU

Joshua 18 in the ISVN

Joshua 18 in the JSNT

Joshua 18 in the KAPI

Joshua 18 in the KBT1ETNIK

Joshua 18 in the KBV

Joshua 18 in the KJV

Joshua 18 in the KNFD

Joshua 18 in the LBA

Joshua 18 in the LBLA

Joshua 18 in the LNT

Joshua 18 in the LSV

Joshua 18 in the MAAL

Joshua 18 in the MBV

Joshua 18 in the MBV2

Joshua 18 in the MHNT

Joshua 18 in the MKNFD

Joshua 18 in the MNG

Joshua 18 in the MNT

Joshua 18 in the MNT2

Joshua 18 in the MRS1T

Joshua 18 in the NAA

Joshua 18 in the NASB

Joshua 18 in the NBLA

Joshua 18 in the NBS

Joshua 18 in the NBVTP

Joshua 18 in the NET2

Joshua 18 in the NIV11

Joshua 18 in the NNT

Joshua 18 in the NNT2

Joshua 18 in the NNT3

Joshua 18 in the PDDPT

Joshua 18 in the PFNT

Joshua 18 in the RMNT

Joshua 18 in the SBIAS

Joshua 18 in the SBIBS

Joshua 18 in the SBIBS2

Joshua 18 in the SBICS

Joshua 18 in the SBIDS

Joshua 18 in the SBIGS

Joshua 18 in the SBIHS

Joshua 18 in the SBIIS

Joshua 18 in the SBIIS2

Joshua 18 in the SBIIS3

Joshua 18 in the SBIKS

Joshua 18 in the SBIKS2

Joshua 18 in the SBIMS

Joshua 18 in the SBIOS

Joshua 18 in the SBIPS

Joshua 18 in the SBISS

Joshua 18 in the SBITS

Joshua 18 in the SBITS2

Joshua 18 in the SBITS3

Joshua 18 in the SBITS4

Joshua 18 in the SBIUS

Joshua 18 in the SBIVS

Joshua 18 in the SBT

Joshua 18 in the SBT1E

Joshua 18 in the SCHL

Joshua 18 in the SNT

Joshua 18 in the SUSU

Joshua 18 in the SUSU2

Joshua 18 in the SYNO

Joshua 18 in the TBIAOTANT

Joshua 18 in the TBT1E

Joshua 18 in the TBT1E2

Joshua 18 in the TFTIP

Joshua 18 in the TFTU

Joshua 18 in the TGNTATF3T

Joshua 18 in the THAI

Joshua 18 in the TNFD

Joshua 18 in the TNT

Joshua 18 in the TNTIK

Joshua 18 in the TNTIL

Joshua 18 in the TNTIN

Joshua 18 in the TNTIP

Joshua 18 in the TNTIZ

Joshua 18 in the TOMA

Joshua 18 in the TTENT

Joshua 18 in the UBG

Joshua 18 in the UGV

Joshua 18 in the UGV2

Joshua 18 in the UGV3

Joshua 18 in the VBL

Joshua 18 in the VDCC

Joshua 18 in the YALU

Joshua 18 in the YAPE

Joshua 18 in the YBVTP

Joshua 18 in the ZBP