Psalms 125 (BOMCV)
undefined ആരോഹണഗീതം. 1 യഹോവയിൽ ആശ്രയിക്കുന്നവർ സീയോൻ പർവതംപോലെയാണ്,അത് ഇളകാതെ എന്നേക്കും നിലനിൽക്കുന്നു. 2 പർവതങ്ങൾ ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതുപോലെ,യഹോവ ഇന്നും എന്നെന്നേക്കുംതന്റെ ജനത്തെ വലയംചെയ്തിരിക്കുന്നു. 3 നീതിനിഷ്ഠർ അധർമം പ്രവർത്തിക്കാൻഅവരുടെ കൈ നീട്ടാതിരിക്കേണ്ടതിന്,നീതിനിഷ്ഠരുടെ അവകാശഭൂമിയിൽ,ദുഷ്ടരുടെ ചെങ്കോൽ വാഴുകയില്ല. 4 യഹോവേ, നല്ലയാളുകൾക്കുംഹൃദയപരമാർഥികൾക്കും നന്മചെയ്യണമേ. 5 എന്നാൽ വക്രതയുടെ വഴികളിൽ തിരിയുന്നവരെഅധർമം പ്രവർത്തിക്കുന്നവരോടുകൂടെ യഹോവ പുറന്തള്ളും. ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.