Psalms 125 (IRVM2)
undefined ആരോഹണഗീതം. 1 യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെഎന്നേക്കും നില്ക്കുന്ന സീയോൻപർവ്വതം പോലെയാകുന്നു. 2 പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നതുപോലെയഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു. 3 നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കുകയില്ല. 4 യഹോവേ, ഗുണവാന്മാർക്കുംഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യണമേ. 5 എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെയഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടി പോകുമാറാക്കട്ടെ.യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.