Psalms 129 (BOMCV)
undefined ആരോഹണഗീതം. 1 “എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു,”ഇസ്രായേല്യർ പറയട്ടെ; 2 “എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു,എന്നാൽ അവർക്ക് എന്റെമേൽ വിജയംനേടാൻ കഴിഞ്ഞില്ല. 3 ഉഴവുകാർ എന്റെ പുറം ഉഴുത്ഉഴവുചാലുകൾ നീളമുള്ളതാക്കി. 4 എന്നാൽ യഹോവ നീതിമാൻ ആകുന്നു;അവിടന്നു ദുഷ്ടരുടെ കയറുകൾ മുറിച്ച് ഞങ്ങളെ സ്വതന്ത്രരാക്കിയിരിക്കുന്നു.” 5 സീയോനെ വെറുക്കുന്ന ഏവരുംലജ്ജിച്ചു പിന്തിരിയട്ടെ. 6 വളരുന്നതിനുമുമ്പേതന്നെ കരിഞ്ഞുപോകുന്ന,പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ; 7 അതു കൊയ്ത്തുകാരുടെ കൈകൾ നിറയ്ക്കുകയോകറ്റകെട്ടുന്നവരുടെ ഭുജം നിറയ്ക്കുകയോ ചെയ്യുന്നില്ല. 8 “യഹോവയുടെ അനുഗ്രഹം നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ;ഞങ്ങൾ യഹോവയുടെ നാമത്തിൽ നിങ്ങളെ അനുഗ്രഹിക്കുന്നു,”എന്നു വഴിപോക്കർ അവരെ ആശംസിക്കുന്നതുമില്ല.