Psalms 129 (IRVM2)
undefined ആരോഹണഗീതം. 1 യിസ്രായേൽ പറയേണ്ടത്:“അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; 2 അതെ, അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;എങ്കിലും അവർ എന്നെ ജയിച്ചില്ല. 3 ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു;ഉഴവു ചാലുകൾ അവർ നീളത്തിൽ കീറി”. 4 യഹോവ നീതിമാനാകുന്നു;അവിടുന്ന് ദുഷ്ടന്മാരുടെ പിടിയില്‍ നിന്ന് എന്നെ വിടുവിച്ചു. 5 സീയോനെ വെറുക്കുന്നവരെല്ലാംലജ്ജിച്ച് പിന്തിരിഞ്ഞു പോകട്ടെ. 6 വളരുന്നതിനുമുമ്പ് ഉണങ്ങിപ്പോകുന്നപുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ. 7 കൊയ്യുന്നവൻ അത്തരം പുല്ലുകൊണ്ട് തന്റെ കൈയോകറ്റ കെട്ടുന്നവൻ തന്റെ ഭുജങ്ങളോ നിറയ്ക്കുകയില്ല. 8 “യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ;യഹോവയുടെ നാമത്തിൽ ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു”എന്നിങ്ങനെ വഴിപോകുന്നവർ പറയുന്നതും ഇല്ല.