Ecclesiastes 9 (IRVM2)

1 നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു: ഇത്യാദി കാര്യങ്ങൾ ശോധന ചെയ്യുവാൻ ഞാൻ മനസ്സുവച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യർ അറിയുന്നില്ല; സർവ്വവും അവരുടെ മുമ്പിൽ ഇരിക്കുന്നു താനും. 2 എല്ലാവർക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാനും പാപിക്കും, നിർമ്മലനും മലിനനും, യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവനും, ഒരു ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരു ഗതി ആകുന്നു. 3 എല്ലാവർക്കും ഒരു ഗതി വരുന്നു എന്നത് സൂര്യനുകീഴിൽ നടക്കുന്ന എല്ലാറ്റിലും വലിയ ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തുണ്ട്. അതിന് ശേഷം അവർ മരിച്ചവരുടെ അടുക്കലേക്ക് പോകുന്നു. 4 ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ള ഏതൊരുവനും പ്രത്യാശക്ക് വകയുണ്ട്; ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതാണല്ലോ. 5 ജീവിച്ചിരിക്കുന്നവർ അവർ മരിക്കും എന്നറിയുന്നു; മരിച്ചവർ ഒന്നും അറിയുന്നില്ല; മേലാൽ അവർക്ക് ഒരു പ്രതിഫലവും ഇല്ല; അവരെക്കുറിച്ചുള്ള ഓർമ്മയും നഷ്ടമാകുന്നു. 6 അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യനുകീഴിൽ നടക്കുന്ന യാതൊന്നിലും അവർക്ക് ഇനി ഒരിക്കലും ഓഹരിയില്ല. 7 നീ ചെന്ന് സന്തോഷത്തോടുകൂടി അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്കുക; ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ. 8 നിന്റെ വസ്ത്രം എല്ലായ്പോഴും വെള്ളയായിരിക്കട്ടെ; നിന്റെ തലയിൽ എണ്ണ കുറയാതിരിക്കട്ടെ. 9 സൂര്യനുകീഴിൽ അവൻ നിനക്ക് നല്കിയിരിക്കുന്ന മായയായ ആയുഷ്കാലത്ത് നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടി നിന്റെ ആയുഷ്കാലമെല്ലാം സന്തോഷിച്ചുകൊൾക; അതല്ലയോ ഈ ആയുസ്സിൽ സൂര്യന്റെ കീഴിൽ നീ ചെയ്യുന്ന സകലപ്രയത്നത്തിലും നിനക്കുള്ള ഓഹരി. 10 നീ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ശക്തിയോടെ ചെയ്യുക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല. 11 പിന്നെയും ഞാൻ സൂര്യനുകീഴിൽ കണ്ടത്: വേഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലും ജയിക്കുന്നില്ല; ജ്ഞാനികൾക്ക് ആഹാരവും വിവേകികൾക്ക് സമ്പത്തും സാമർത്ഥ്യമുള്ളവർക്ക് പ്രീതിയും ലഭിക്കുന്നില്ല; അവർക്കെല്ലാം ആയുസ്സും അവസരങ്ങളും ആകുന്നു ലഭിക്കുന്നത്. 12 മനുഷ്യൻ തന്റെ കാലം അറിയുന്നില്ലല്ലോ; വലയിൽ പെട്ടുപോയ മത്സ്യങ്ങളെപ്പോലെയും കെണിയിൽ അകപ്പെട്ട പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്ന് വരുന്ന ദുഷ്കാലത്ത് കെണിയിൽ കുടുങ്ങിപ്പോകുന്നു. 13 ഞാൻ സൂര്യന് കീഴിൽ ഇങ്ങനെയും ജ്ഞാനം കണ്ടു; അതെനിക്ക് മഹത്തായി തോന്നി: 14 ചെറിയ ഒരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; ശക്തനായ ഒരു രാജാവ് അതിന്റെ നേരെ വന്ന്, അതിനെ ഉപരോധിച്ചു; അതിനെതിരെ വലിയ കൊത്തളങ്ങൾ പണിതു. 15 എന്നാൽ അവിടെ ദരിദ്രനായ ഒരു ജ്ഞാനി വസിച്ചിരുന്നു; അവൻ തന്റെ ജ്ഞാനത്താൽ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർമ്മിച്ചില്ല. 16 “ജ്ഞാനം ശക്തിയേക്കാൾ നല്ലതു തന്നേ, എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്ക് ആരും കൂട്ടാക്കുന്നതുമില്ല” എന്നു ഞാൻ പറഞ്ഞു. 17 മൂഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തെക്കാൾ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങൾ ഉത്തമം. 18 യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലത്; എന്നാൽ കേവലം ഒരു പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.

In Other Versions

Ecclesiastes 9 in the ANGEFD

Ecclesiastes 9 in the ANTPNG2D

Ecclesiastes 9 in the AS21

Ecclesiastes 9 in the BAGH

Ecclesiastes 9 in the BBPNG

Ecclesiastes 9 in the BBT1E

Ecclesiastes 9 in the BDS

Ecclesiastes 9 in the BEV

Ecclesiastes 9 in the BHAD

Ecclesiastes 9 in the BIB

Ecclesiastes 9 in the BLPT

Ecclesiastes 9 in the BNT

Ecclesiastes 9 in the BNTABOOT

Ecclesiastes 9 in the BNTLV

Ecclesiastes 9 in the BOATCB

Ecclesiastes 9 in the BOATCB2

Ecclesiastes 9 in the BOBCV

Ecclesiastes 9 in the BOCNT

Ecclesiastes 9 in the BOECS

Ecclesiastes 9 in the BOGWICC

Ecclesiastes 9 in the BOHCB

Ecclesiastes 9 in the BOHCV

Ecclesiastes 9 in the BOHLNT

Ecclesiastes 9 in the BOHNTLTAL

Ecclesiastes 9 in the BOICB

Ecclesiastes 9 in the BOILNTAP

Ecclesiastes 9 in the BOITCV

Ecclesiastes 9 in the BOKCV

Ecclesiastes 9 in the BOKCV2

Ecclesiastes 9 in the BOKHWOG

Ecclesiastes 9 in the BOKSSV

Ecclesiastes 9 in the BOLCB

Ecclesiastes 9 in the BOLCB2

Ecclesiastes 9 in the BOMCV

Ecclesiastes 9 in the BONAV

Ecclesiastes 9 in the BONCB

Ecclesiastes 9 in the BONLT

Ecclesiastes 9 in the BONUT2

Ecclesiastes 9 in the BOPLNT

Ecclesiastes 9 in the BOSCB

Ecclesiastes 9 in the BOSNC

Ecclesiastes 9 in the BOTLNT

Ecclesiastes 9 in the BOVCB

Ecclesiastes 9 in the BOYCB

Ecclesiastes 9 in the BPBB

Ecclesiastes 9 in the BPH

Ecclesiastes 9 in the BSB

Ecclesiastes 9 in the CCB

Ecclesiastes 9 in the CUV

Ecclesiastes 9 in the CUVS

Ecclesiastes 9 in the DBT

Ecclesiastes 9 in the DGDNT

Ecclesiastes 9 in the DHNT

Ecclesiastes 9 in the DNT

Ecclesiastes 9 in the ELBE

Ecclesiastes 9 in the EMTV

Ecclesiastes 9 in the ESV

Ecclesiastes 9 in the FBV

Ecclesiastes 9 in the FEB

Ecclesiastes 9 in the GGMNT

Ecclesiastes 9 in the GNT

Ecclesiastes 9 in the HARY

Ecclesiastes 9 in the HNT

Ecclesiastes 9 in the IRVA

Ecclesiastes 9 in the IRVB

Ecclesiastes 9 in the IRVG

Ecclesiastes 9 in the IRVH

Ecclesiastes 9 in the IRVK

Ecclesiastes 9 in the IRVM

Ecclesiastes 9 in the IRVO

Ecclesiastes 9 in the IRVP

Ecclesiastes 9 in the IRVT

Ecclesiastes 9 in the IRVT2

Ecclesiastes 9 in the IRVU

Ecclesiastes 9 in the ISVN

Ecclesiastes 9 in the JSNT

Ecclesiastes 9 in the KAPI

Ecclesiastes 9 in the KBT1ETNIK

Ecclesiastes 9 in the KBV

Ecclesiastes 9 in the KJV

Ecclesiastes 9 in the KNFD

Ecclesiastes 9 in the LBA

Ecclesiastes 9 in the LBLA

Ecclesiastes 9 in the LNT

Ecclesiastes 9 in the LSV

Ecclesiastes 9 in the MAAL

Ecclesiastes 9 in the MBV

Ecclesiastes 9 in the MBV2

Ecclesiastes 9 in the MHNT

Ecclesiastes 9 in the MKNFD

Ecclesiastes 9 in the MNG

Ecclesiastes 9 in the MNT

Ecclesiastes 9 in the MNT2

Ecclesiastes 9 in the MRS1T

Ecclesiastes 9 in the NAA

Ecclesiastes 9 in the NASB

Ecclesiastes 9 in the NBLA

Ecclesiastes 9 in the NBS

Ecclesiastes 9 in the NBVTP

Ecclesiastes 9 in the NET2

Ecclesiastes 9 in the NIV11

Ecclesiastes 9 in the NNT

Ecclesiastes 9 in the NNT2

Ecclesiastes 9 in the NNT3

Ecclesiastes 9 in the PDDPT

Ecclesiastes 9 in the PFNT

Ecclesiastes 9 in the RMNT

Ecclesiastes 9 in the SBIAS

Ecclesiastes 9 in the SBIBS

Ecclesiastes 9 in the SBIBS2

Ecclesiastes 9 in the SBICS

Ecclesiastes 9 in the SBIDS

Ecclesiastes 9 in the SBIGS

Ecclesiastes 9 in the SBIHS

Ecclesiastes 9 in the SBIIS

Ecclesiastes 9 in the SBIIS2

Ecclesiastes 9 in the SBIIS3

Ecclesiastes 9 in the SBIKS

Ecclesiastes 9 in the SBIKS2

Ecclesiastes 9 in the SBIMS

Ecclesiastes 9 in the SBIOS

Ecclesiastes 9 in the SBIPS

Ecclesiastes 9 in the SBISS

Ecclesiastes 9 in the SBITS

Ecclesiastes 9 in the SBITS2

Ecclesiastes 9 in the SBITS3

Ecclesiastes 9 in the SBITS4

Ecclesiastes 9 in the SBIUS

Ecclesiastes 9 in the SBIVS

Ecclesiastes 9 in the SBT

Ecclesiastes 9 in the SBT1E

Ecclesiastes 9 in the SCHL

Ecclesiastes 9 in the SNT

Ecclesiastes 9 in the SUSU

Ecclesiastes 9 in the SUSU2

Ecclesiastes 9 in the SYNO

Ecclesiastes 9 in the TBIAOTANT

Ecclesiastes 9 in the TBT1E

Ecclesiastes 9 in the TBT1E2

Ecclesiastes 9 in the TFTIP

Ecclesiastes 9 in the TFTU

Ecclesiastes 9 in the TGNTATF3T

Ecclesiastes 9 in the THAI

Ecclesiastes 9 in the TNFD

Ecclesiastes 9 in the TNT

Ecclesiastes 9 in the TNTIK

Ecclesiastes 9 in the TNTIL

Ecclesiastes 9 in the TNTIN

Ecclesiastes 9 in the TNTIP

Ecclesiastes 9 in the TNTIZ

Ecclesiastes 9 in the TOMA

Ecclesiastes 9 in the TTENT

Ecclesiastes 9 in the UBG

Ecclesiastes 9 in the UGV

Ecclesiastes 9 in the UGV2

Ecclesiastes 9 in the UGV3

Ecclesiastes 9 in the VBL

Ecclesiastes 9 in the VDCC

Ecclesiastes 9 in the YALU

Ecclesiastes 9 in the YAPE

Ecclesiastes 9 in the YBVTP

Ecclesiastes 9 in the ZBP