Exodus 7 (IRVM2)

1 യഹോവ മോശെയോട് അരുളിച്ചെയ്തത്: “നോക്കു, ഞാൻ നിന്നെ ഫറവോന് ദൈവത്തെപ്പോലെ ആക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്ക് പ്രവാചകനായിരിക്കും. 2 ഞാൻ നിന്നോട് കല്പിക്കുന്നതൊക്കെയും നീ പറയണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽ മക്കളെ തന്റെ ദേശത്തുനിന്ന് വിട്ടയക്കുവാൻ ഫറവോനോട് പറയണം. 3 എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; ഈജിപ്റ്റിൽ ഞാൻ വളരെ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. 4 ഫറവോൻ നിങ്ങളുടെ വാക്ക് കേൾക്കുകയില്ല; ഞാൻ ഈജിപ്റ്റിന്മേൽ എന്റെ കൈവച്ച് വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽ മക്കളെ തന്നെ, ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിക്കും. 5 അങ്ങനെ ഞാൻ എന്റെ കൈ ഈജിപ്റ്റിന്മേൽ നീട്ടി, യിസ്രായേൽ മക്കളെ അവരുടെ ഇടയിൽനിന്ന് പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും”. 6 മോശെയും അഹരോനും യഹോവ അവരോട് കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെ തന്നെ ചെയ്തു. 7 അവർ ഫറവോനോട് സംസാരിച്ച കാലത്ത് മോശെയ്ക്ക് എൺപത് വയസ്സും അഹരോന് എൺപത്തിമൂന്ന് വയസ്സും ആയിരുന്നു. 8 യഹോവ മോശെയോടും അഹരോനോടും: 9 “ഫറവോൻ നിങ്ങളോട് ഒരു അത്ഭുതം കാണിക്കുവീൻ” എന്ന് പറഞ്ഞാൽ നീ അഹരോനോട്: ‘നിന്റെ വടി എടുത്ത് ഫറവോന്റെ മുമ്പാകെ നിലത്തിടുക’ എന്ന് പറയണം; അത് ഒരു സർപ്പമായിത്തീരും” എന്ന് കല്പിച്ചു. 10 അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് യഹോവ അവരോട് കല്പിച്ചത് പോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അത് സർപ്പമായിത്തീർന്നു. 11 അപ്പോൾ ഫറവോൻ വിദ്വാന്മാരെയും മന്ത്രവാദികളെയും വിളിപ്പിച്ചു; ഈജിപ്റ്റിലെ മന്ത്രവാദികളായ ഇവരും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു. 12 അവർ ഓരോരുത്തൻ അവനവന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായിത്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. 13 ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല. 14 അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തത്: “ഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയക്കുവാൻ അവന് മനസ്സില്ല. 15 രാവിലെ നീ ഫറവോന്റെ അടുക്കൽ ചെല്ലുക; അവൻ വെള്ളത്തിന്റെ അടുക്കൽ ഇറങ്ങിവരും; നീ അവനെ കാണുവാൻ നദീതീരത്ത് നില്‍ക്കണം; സർപ്പങ്ങളായിത്തീർന്ന വടിയും കയ്യിൽ എടുത്തുകൊള്ളണം. 16 അവനോട് പറയേണ്ടത് എന്തെന്നാൽ: ‘മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക’ എന്ന് കല്പിച്ച് എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല. 17 ഞാൻ യഹോവ എന്ന് നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കയ്യിലുള്ള വടികൊണ്ട് ഞാൻ നദിയിലെ വെള്ളത്തിൽ അടിക്കും; അത് രക്തമായിത്തീരും; 18 നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിക്കുവാൻ ഈജിപ്റ്റുകാർക്ക് അറപ്പ് തോന്നും”. 19 യഹോവ പിന്നെയും മോശെയോട്: “നീ അഹരോനോട് പറയേണ്ടത് എന്തെന്നാൽ: നിന്റെ വടി എടുത്ത് ഈജിപ്റ്റിലെ വെള്ളത്തിന്മേൽ, അവരുടെ നദി, പുഴ, കുളം ഇങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും നീട്ടുക; അവ രക്തമായിത്തീരും; ഈജിപ്റ്റിൽ എല്ലായിടത്തും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും” എന്ന് കല്പിച്ചു. 20 മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവൻ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഉയർത്തി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം രക്തമായിത്തീർന്നു. 21 നദിയിലെ മത്സ്യം ചത്ത് നാറുകയാൽ നദിയിലെ വെള്ളം കുടിക്കുവാൻ ഈജിപ്റ്റുകാർക്ക് കഴിഞ്ഞില്ല; ഈജിപ്റ്റിൽ എല്ലായിടത്തും രക്തം ഉണ്ടായിരുന്നു. 22 ഈജിപ്റ്റിലെ മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല. 23 ഫറവോൻ തന്റെ അരമനയിലേക്ക് പോയി; ഇതും അവൻ ഗണ്യമാക്കിയില്ല. 24 24-25 നദിയിലെ വെള്ളം കുടിക്കുവാൻ യോഗ്യമല്ലാത്തതുകൊണ്ട് ഈജിപ്റ്റുകാർ എല്ലാവരും കുടിക്കുവാൻ വെള്ളത്തിനായി നദിക്കരയിൽ പലയിടത്തും കുഴികൾ കുഴിച്ചു.

In Other Versions

Exodus 7 in the ANGEFD

Exodus 7 in the ANTPNG2D

Exodus 7 in the AS21

Exodus 7 in the BAGH

Exodus 7 in the BBPNG

Exodus 7 in the BBT1E

Exodus 7 in the BDS

Exodus 7 in the BEV

Exodus 7 in the BHAD

Exodus 7 in the BIB

Exodus 7 in the BLPT

Exodus 7 in the BNT

Exodus 7 in the BNTABOOT

Exodus 7 in the BNTLV

Exodus 7 in the BOATCB

Exodus 7 in the BOATCB2

Exodus 7 in the BOBCV

Exodus 7 in the BOCNT

Exodus 7 in the BOECS

Exodus 7 in the BOGWICC

Exodus 7 in the BOHCB

Exodus 7 in the BOHCV

Exodus 7 in the BOHLNT

Exodus 7 in the BOHNTLTAL

Exodus 7 in the BOICB

Exodus 7 in the BOILNTAP

Exodus 7 in the BOITCV

Exodus 7 in the BOKCV

Exodus 7 in the BOKCV2

Exodus 7 in the BOKHWOG

Exodus 7 in the BOKSSV

Exodus 7 in the BOLCB

Exodus 7 in the BOLCB2

Exodus 7 in the BOMCV

Exodus 7 in the BONAV

Exodus 7 in the BONCB

Exodus 7 in the BONLT

Exodus 7 in the BONUT2

Exodus 7 in the BOPLNT

Exodus 7 in the BOSCB

Exodus 7 in the BOSNC

Exodus 7 in the BOTLNT

Exodus 7 in the BOVCB

Exodus 7 in the BOYCB

Exodus 7 in the BPBB

Exodus 7 in the BPH

Exodus 7 in the BSB

Exodus 7 in the CCB

Exodus 7 in the CUV

Exodus 7 in the CUVS

Exodus 7 in the DBT

Exodus 7 in the DGDNT

Exodus 7 in the DHNT

Exodus 7 in the DNT

Exodus 7 in the ELBE

Exodus 7 in the EMTV

Exodus 7 in the ESV

Exodus 7 in the FBV

Exodus 7 in the FEB

Exodus 7 in the GGMNT

Exodus 7 in the GNT

Exodus 7 in the HARY

Exodus 7 in the HNT

Exodus 7 in the IRVA

Exodus 7 in the IRVB

Exodus 7 in the IRVG

Exodus 7 in the IRVH

Exodus 7 in the IRVK

Exodus 7 in the IRVM

Exodus 7 in the IRVO

Exodus 7 in the IRVP

Exodus 7 in the IRVT

Exodus 7 in the IRVT2

Exodus 7 in the IRVU

Exodus 7 in the ISVN

Exodus 7 in the JSNT

Exodus 7 in the KAPI

Exodus 7 in the KBT1ETNIK

Exodus 7 in the KBV

Exodus 7 in the KJV

Exodus 7 in the KNFD

Exodus 7 in the LBA

Exodus 7 in the LBLA

Exodus 7 in the LNT

Exodus 7 in the LSV

Exodus 7 in the MAAL

Exodus 7 in the MBV

Exodus 7 in the MBV2

Exodus 7 in the MHNT

Exodus 7 in the MKNFD

Exodus 7 in the MNG

Exodus 7 in the MNT

Exodus 7 in the MNT2

Exodus 7 in the MRS1T

Exodus 7 in the NAA

Exodus 7 in the NASB

Exodus 7 in the NBLA

Exodus 7 in the NBS

Exodus 7 in the NBVTP

Exodus 7 in the NET2

Exodus 7 in the NIV11

Exodus 7 in the NNT

Exodus 7 in the NNT2

Exodus 7 in the NNT3

Exodus 7 in the PDDPT

Exodus 7 in the PFNT

Exodus 7 in the RMNT

Exodus 7 in the SBIAS

Exodus 7 in the SBIBS

Exodus 7 in the SBIBS2

Exodus 7 in the SBICS

Exodus 7 in the SBIDS

Exodus 7 in the SBIGS

Exodus 7 in the SBIHS

Exodus 7 in the SBIIS

Exodus 7 in the SBIIS2

Exodus 7 in the SBIIS3

Exodus 7 in the SBIKS

Exodus 7 in the SBIKS2

Exodus 7 in the SBIMS

Exodus 7 in the SBIOS

Exodus 7 in the SBIPS

Exodus 7 in the SBISS

Exodus 7 in the SBITS

Exodus 7 in the SBITS2

Exodus 7 in the SBITS3

Exodus 7 in the SBITS4

Exodus 7 in the SBIUS

Exodus 7 in the SBIVS

Exodus 7 in the SBT

Exodus 7 in the SBT1E

Exodus 7 in the SCHL

Exodus 7 in the SNT

Exodus 7 in the SUSU

Exodus 7 in the SUSU2

Exodus 7 in the SYNO

Exodus 7 in the TBIAOTANT

Exodus 7 in the TBT1E

Exodus 7 in the TBT1E2

Exodus 7 in the TFTIP

Exodus 7 in the TFTU

Exodus 7 in the TGNTATF3T

Exodus 7 in the THAI

Exodus 7 in the TNFD

Exodus 7 in the TNT

Exodus 7 in the TNTIK

Exodus 7 in the TNTIL

Exodus 7 in the TNTIN

Exodus 7 in the TNTIP

Exodus 7 in the TNTIZ

Exodus 7 in the TOMA

Exodus 7 in the TTENT

Exodus 7 in the UBG

Exodus 7 in the UGV

Exodus 7 in the UGV2

Exodus 7 in the UGV3

Exodus 7 in the VBL

Exodus 7 in the VDCC

Exodus 7 in the YALU

Exodus 7 in the YAPE

Exodus 7 in the YBVTP

Exodus 7 in the ZBP