Numbers 24 (IRVM2)
1 യിസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്ക് പ്രസാദമെന്ന് ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു. 2 ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നത് കണ്ടു; ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ വന്നു; 3 അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്:“ബെയോരിന്റെ മകനായ ബിലെയാം പറയുന്നു. 4 കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ,സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ,വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്: 5 യാക്കോബേ, നിന്റെ കൂടാരങ്ങൾ,യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം! 6 താഴ്വരപോലെ അവ പരന്നിരിക്കുന്നു;നദീതീരത്തെ ഉദ്യാനങ്ങൾപോലെ,യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾപോലെ,ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നെ. 7 അവന്റെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകുന്നു;അവന്റെ വിത്തിന് വെള്ളം ധാരാളം;അവന്റെ രാജാവ് ആഗാഗിലും ശ്രേഷ്ഠൻ;അവന്റെ രാജത്വം ഉന്നതം തന്നെ. 8 ദൈവം അവനെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവരുന്നു;കാട്ടുപോത്തിന് തുല്യമായ ബലം അവനുണ്ട്;ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു;അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു. 9 അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു;ഒരു സിംഹിപോലെ തന്നെ; ആരവനെ ഉണർത്തും?നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ;നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ. 10 അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ച് ബിലെയാമിനോട്: “എന്റെ ശത്രുക്കളെ ശപിക്കുവാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീ ഇവരെ ഈ മൂന്ന്പ്രാവശ്യവും ആശീർവ്വദിക്കുകയാണ് ചെയ്തത്. 11 ഇപ്പോൾ നിന്റെ സ്ഥലത്തേക്ക് ഓടിപ്പോകുക; നിന്നെ ഏറ്റവും ബഹുമാനിക്കുവാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്ക് ബഹുമാനം മുടക്കിയിരിക്കുന്നു” എന്ന് പറഞ്ഞു. 12 അതിന് ബിലെയാം ബാലാക്കിനോട് പറഞ്ഞത്: “ബാലാക്ക് തന്റെ ഗൃഹം നിറച്ച് വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല; 13 ‘യഹോവ അരുളിച്ചെയ്യുന്നത് മാത്രമേ ഞാൻ പറയുകയുള്ളു’ എന്ന് എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോട് ഞാൻ പറഞ്ഞില്ലയോ? 14 ഇപ്പോൾ ഇതാ, ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്ക് പോകുന്നു; വരുക, ഭാവികാലത്ത് ഈ ജനം നിന്റെ ജനത്തോട് എന്ത് ചെയ്യുമെന്ന് ഞാൻ നിന്നെ അറിയിക്കാം. 15 പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ:ബെയോരിന്റെ മകൻ ബിലെയാം പറയുന്നു;കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; 16 ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ,അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ,സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ,വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്: 17 ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും;ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും.യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും;യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും.അത് മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കുകയുംശേത്തിന്റെ എല്ലാ പുത്രന്മാരെ ഒക്കെയും സംഹരിക്കുകയും ചെയ്യും. 18 ഏദോം ഒരു അധീനദേശമാകും;ശത്രുവായ സെയീരും അധീനദേശമാകും;യിസ്രായേലോ വീര്യം പ്രവർത്തിക്കും. 19 യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും;ശേഷിച്ചവരെ അവൻ നഗരത്തിൽനിന്ന് നശിപ്പിക്കും”. 20 അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്:“അമാലേക്ക് ജാതികളിൽ മുമ്പൻ;അവന്റെ അവസാനമോ നാശം അത്രേ”. 21 അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്:“നിന്റെ നിവാസം ഉറപ്പുള്ളത്:നിന്റെ കൂട് പാറയിൽ വച്ചിരിക്കുന്നു. 22 എങ്കിലും കേന്യന് നിർമ്മൂലനാശം ഭവിക്കും;അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോകുവാൻ ഇനിയെത്ര?” 23 പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്:“ഹാ, ദൈവം ഇത് നിവർത്തിക്കുമ്പോൾ ആര് ജീവിച്ചിരിക്കും? 24 കിത്തീംതീരത്തുനിന്ന് കപ്പലുകൾ വരും;അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും.അവനും നിർമ്മൂലനാശം ഭവിക്കും. 25 അതിന്റെശേഷം ബിലെയാം പുറപ്പെട്ട് തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്ക് പോയി.
In Other Versions
Numbers 24 in the ANGEFD
Numbers 24 in the ANTPNG2D
Numbers 24 in the AS21
Numbers 24 in the BAGH
Numbers 24 in the BBPNG
Numbers 24 in the BBT1E
Numbers 24 in the BDS
Numbers 24 in the BEV
Numbers 24 in the BHAD
Numbers 24 in the BIB
Numbers 24 in the BLPT
Numbers 24 in the BNT
Numbers 24 in the BNTABOOT
Numbers 24 in the BNTLV
Numbers 24 in the BOATCB
Numbers 24 in the BOATCB2
Numbers 24 in the BOBCV
Numbers 24 in the BOCNT
Numbers 24 in the BOECS
Numbers 24 in the BOGWICC
Numbers 24 in the BOHCB
Numbers 24 in the BOHCV
Numbers 24 in the BOHLNT
Numbers 24 in the BOHNTLTAL
Numbers 24 in the BOICB
Numbers 24 in the BOILNTAP
Numbers 24 in the BOITCV
Numbers 24 in the BOKCV
Numbers 24 in the BOKCV2
Numbers 24 in the BOKHWOG
Numbers 24 in the BOKSSV
Numbers 24 in the BOLCB
Numbers 24 in the BOLCB2
Numbers 24 in the BOMCV
Numbers 24 in the BONAV
Numbers 24 in the BONCB
Numbers 24 in the BONLT
Numbers 24 in the BONUT2
Numbers 24 in the BOPLNT
Numbers 24 in the BOSCB
Numbers 24 in the BOSNC
Numbers 24 in the BOTLNT
Numbers 24 in the BOVCB
Numbers 24 in the BOYCB
Numbers 24 in the BPBB
Numbers 24 in the BPH
Numbers 24 in the BSB
Numbers 24 in the CCB
Numbers 24 in the CUV
Numbers 24 in the CUVS
Numbers 24 in the DBT
Numbers 24 in the DGDNT
Numbers 24 in the DHNT
Numbers 24 in the DNT
Numbers 24 in the ELBE
Numbers 24 in the EMTV
Numbers 24 in the ESV
Numbers 24 in the FBV
Numbers 24 in the FEB
Numbers 24 in the GGMNT
Numbers 24 in the GNT
Numbers 24 in the HARY
Numbers 24 in the HNT
Numbers 24 in the IRVA
Numbers 24 in the IRVB
Numbers 24 in the IRVG
Numbers 24 in the IRVH
Numbers 24 in the IRVK
Numbers 24 in the IRVM
Numbers 24 in the IRVO
Numbers 24 in the IRVP
Numbers 24 in the IRVT
Numbers 24 in the IRVT2
Numbers 24 in the IRVU
Numbers 24 in the ISVN
Numbers 24 in the JSNT
Numbers 24 in the KAPI
Numbers 24 in the KBT1ETNIK
Numbers 24 in the KBV
Numbers 24 in the KJV
Numbers 24 in the KNFD
Numbers 24 in the LBA
Numbers 24 in the LBLA
Numbers 24 in the LNT
Numbers 24 in the LSV
Numbers 24 in the MAAL
Numbers 24 in the MBV
Numbers 24 in the MBV2
Numbers 24 in the MHNT
Numbers 24 in the MKNFD
Numbers 24 in the MNG
Numbers 24 in the MNT
Numbers 24 in the MNT2
Numbers 24 in the MRS1T
Numbers 24 in the NAA
Numbers 24 in the NASB
Numbers 24 in the NBLA
Numbers 24 in the NBS
Numbers 24 in the NBVTP
Numbers 24 in the NET2
Numbers 24 in the NIV11
Numbers 24 in the NNT
Numbers 24 in the NNT2
Numbers 24 in the NNT3
Numbers 24 in the PDDPT
Numbers 24 in the PFNT
Numbers 24 in the RMNT
Numbers 24 in the SBIAS
Numbers 24 in the SBIBS
Numbers 24 in the SBIBS2
Numbers 24 in the SBICS
Numbers 24 in the SBIDS
Numbers 24 in the SBIGS
Numbers 24 in the SBIHS
Numbers 24 in the SBIIS
Numbers 24 in the SBIIS2
Numbers 24 in the SBIIS3
Numbers 24 in the SBIKS
Numbers 24 in the SBIKS2
Numbers 24 in the SBIMS
Numbers 24 in the SBIOS
Numbers 24 in the SBIPS
Numbers 24 in the SBISS
Numbers 24 in the SBITS
Numbers 24 in the SBITS2
Numbers 24 in the SBITS3
Numbers 24 in the SBITS4
Numbers 24 in the SBIUS
Numbers 24 in the SBIVS
Numbers 24 in the SBT
Numbers 24 in the SBT1E
Numbers 24 in the SCHL
Numbers 24 in the SNT
Numbers 24 in the SUSU
Numbers 24 in the SUSU2
Numbers 24 in the SYNO
Numbers 24 in the TBIAOTANT
Numbers 24 in the TBT1E
Numbers 24 in the TBT1E2
Numbers 24 in the TFTIP
Numbers 24 in the TFTU
Numbers 24 in the TGNTATF3T
Numbers 24 in the THAI
Numbers 24 in the TNFD
Numbers 24 in the TNT
Numbers 24 in the TNTIK
Numbers 24 in the TNTIL
Numbers 24 in the TNTIN
Numbers 24 in the TNTIP
Numbers 24 in the TNTIZ
Numbers 24 in the TOMA
Numbers 24 in the TTENT
Numbers 24 in the UBG
Numbers 24 in the UGV
Numbers 24 in the UGV2
Numbers 24 in the UGV3
Numbers 24 in the VBL
Numbers 24 in the VDCC
Numbers 24 in the YALU
Numbers 24 in the YAPE
Numbers 24 in the YBVTP
Numbers 24 in the ZBP