Job 22 (BOMCV)
1 അതിനുശേഷം തേമാന്യനായ എലീഫാസ് ഉത്തരം പറഞ്ഞത്: 2 “ഒരു മനുഷ്യൻ ദൈവത്തിന് ഉപകാരിയായിത്തീരുമോ?ഒരു ജ്ഞാനിക്കുപോലും ദൈവത്തിന് ഉപകാരംചെയ്യാൻ കഴിയുമോ? 3 നീ നീതിമാനായിരുന്നാൽ സർവശക്തന് എന്ത് ആനന്ദമാണ് ലഭിക്കുന്നത്?നിന്റെ വഴികൾ കളങ്കരഹിതമായിരുന്നാൽ അവിടത്തേക്ക് എന്തു പ്രയോജനമാണുള്ളത്? 4 “നിന്റെ ഭക്തിനിമിത്തമാണോ അവിടന്നു നിന്നെ ശാസിക്കുകയുംനിനക്കെതിരേ ന്യായവിധി നടത്തുകയും ചെയ്യുന്നത്? 5 നിന്റെ ദുഷ്ടത അതിബഹുലവുംനിന്റെ പാപങ്ങൾ അസംഖ്യവുമല്ലേ? 6 നീ കാരണംകൂടാതെ നിന്റെ സഹോദരങ്ങളോടു ജാമ്യം വാങ്ങി;നീ മനുഷ്യരുടെ വസ്ത്രമുരിഞ്ഞ് അവരെ നഗ്നരായി പറഞ്ഞയച്ചു. 7 ക്ഷീണിതർക്കു നീ കുടിക്കാൻ വെള്ളം കൊടുത്തില്ല;വിശക്കുന്നവരുടെ ആഹാരം നീ നിഷേധിച്ചു. 8 ഭൂമി കൈവശമാക്കുന്ന ഒരു ശക്തൻ നീ ആയിരുന്നെങ്കിലും;ബഹുമാന്യനായ ഒരു മനുഷ്യൻ അതിൽ പാർക്കുന്നു. 9 വിധവകളെ നീ വെറുംകൈയോടെ ആട്ടിപ്പായിച്ചു,അനാഥരുടെ ശക്തി നീ തകർത്തുകളഞ്ഞു. 10 അതുകൊണ്ടാണ് നിനക്കുചുറ്റും കുരുക്കുകൾ മുറുകുന്നത്;പെട്ടെന്നുള്ള ആപത്തു നിന്നെ കീഴ്പ്പെടുത്തുന്നതും അതുകൊണ്ടുതന്നെ. 11 കണ്ണു കാണാതവണ്ണം ഘോരാന്ധകാരവുംജലപ്രളയവും നിന്നെ മൂടുന്നതും അതുകൊണ്ടുതന്നെ. 12 “ദൈവം സ്വർഗോന്നതിയിൽ വസിക്കുന്നില്ലേ?വിദൂരസ്ഥങ്ങളായ നക്ഷത്രങ്ങൾ എത്ര ഉയരത്തിലെന്നു നോക്കുക! 13 എന്നിട്ടും നീ പറയുന്നു: ‘ദൈവത്തിന് എന്തറിയാം?കൂരിരുട്ടിൽ വിധി പ്രസ്താവിക്കാൻ അവിടത്തേക്കു കഴിയുമോ? 14 ആകാശവിതാനത്തിന്മേൽ അവിടന്നു നടകൊള്ളുന്നു.മേഘങ്ങൾ അവിടത്തെ മറയ്ക്കുന്നു, അതുകൊണ്ട് അവിടത്തേക്ക് നമ്മളെ കാണാൻ കഴിയുകയില്ല.’ 15 ദുഷ്ടർ സഞ്ചരിച്ച പുരാതനമാർഗംനീയും പിൻതുടരുമോ? 16 സമയത്തിനുമുമ്പുതന്നെ അവരെ പിടിച്ചുകൊണ്ടുപോയി,അവരുടെ അടിസ്ഥാനങ്ങളെ പെരുവെള്ളം ഒഴുക്കിക്കളഞ്ഞു. 17 അവർ ദൈവത്തോട് പറഞ്ഞു: ‘ഞങ്ങളെ വിട്ടുപോകുക!സർവശക്തന് ഞങ്ങളോട് എന്തുചെയ്യാൻ കഴിയും?’ 18 എന്നിട്ടും അവിടന്നാണ് അവരുടെ ഭവനങ്ങൾ നന്മകൊണ്ടു നിറച്ചത്,അതുകൊണ്ട് ദുഷ്ടരുടെ ആലോചനയിൽനിന്നു ഞാൻ അകന്നുമാറി നിൽക്കുന്നു. 19 നീതിനിഷ്ഠർ അവരുടെ പതനം കണ്ട് ആനന്ദിക്കുന്നു;നിഷ്കളങ്കർ അവരെ പരിഹസിക്കുന്നു. 20 ‘നിശ്ചയമായും നമ്മുടെ എതിരാളികൾ സംഹരിക്കപ്പെട്ടിരിക്കുന്നു,അഗ്നി അവരുടെ സമ്പത്ത് ദഹിപ്പിച്ചുകളഞ്ഞു,’ എന്ന് അവർ പറയുന്നു. 21 “ദൈവത്തിനു കീഴടങ്ങി അവിടത്തോടു സമാധാനമായിരിക്കുക;അങ്ങനെയെങ്കിൽ നിനക്കു നന്മ കൈവരും. 22 അവിടത്തെ വായിൽനിന്ന് ഉപദേശം കൈക്കൊള്ളുക;അവിടത്തെ വചനം നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക. 23 സർവശക്തനിലേക്കു നീ മടങ്ങിവരുമെങ്കിൽ അവിടന്നു നിന്നെ പുനരുദ്ധരിക്കും:നീതികേടു നിന്റെ കൂടാരത്തിൽനിന്ന് അകറ്റിക്കളയുകയും 24 നിന്റെ സ്വർണത്തെ പൊടിയിലുംനിന്റെ ഓഫീർതങ്കം നീരൊഴുക്കുകളിലെ കൽക്കൂനകളിലും ഇട്ടുകളയുകയും ചെയ്യുമെങ്കിൽ, 25 സർവശക്തൻ നിന്റെ സ്വർണവുംവിശിഷ്ടവെള്ളിയും ആയിത്തീരും. 26 അപ്പോൾ നീ നിശ്ചയമായും സർവശക്തനിൽ ആനന്ദം കണ്ടെത്തും,നീ ദൈവത്തിങ്കലേക്കു നിന്റെ മുഖമുയർത്തും. 27 നീ അവിടത്തോടു പ്രാർഥിക്കും, അവിടന്നു നിന്റെ പ്രാർഥന കേൾക്കും;നീ നിന്റെ നേർച്ചകൾ നിവർത്തിക്കും. 28 നീ ഒരു കാര്യം തീരുമാനിക്കും, അതു നിനക്കു സാധിതമാകും.നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും. 29 മനുഷ്യർ താഴ്ത്തപ്പെടുമ്പോൾ, ‘അവരെ കൈപിടിച്ച് ഉയർത്തൂ’ എന്നു നീ പറയും.അപ്പോൾ താഴ്ത്തപ്പെട്ടവരെ ദൈവം രക്ഷിക്കും. 30 നിർദോഷിയല്ലാത്തവരെപ്പോലും അവിടന്നു വിടുവിക്കും;നിന്റെ കൈകളുടെ നൈർമല്യത്താൽ അവർ വിടുവിക്കപ്പെടും.”
In Other Versions
Job 22 in the ANGEFD
Job 22 in the ANTPNG2D
Job 22 in the AS21
Job 22 in the BAGH
Job 22 in the BBPNG
Job 22 in the BBT1E
Job 22 in the BDS
Job 22 in the BEV
Job 22 in the BHAD
Job 22 in the BIB
Job 22 in the BLPT
Job 22 in the BNT
Job 22 in the BNTABOOT
Job 22 in the BNTLV
Job 22 in the BOATCB
Job 22 in the BOATCB2
Job 22 in the BOBCV
Job 22 in the BOCNT
Job 22 in the BOECS
Job 22 in the BOGWICC
Job 22 in the BOHCB
Job 22 in the BOHCV
Job 22 in the BOHLNT
Job 22 in the BOHNTLTAL
Job 22 in the BOICB
Job 22 in the BOILNTAP
Job 22 in the BOITCV
Job 22 in the BOKCV
Job 22 in the BOKCV2
Job 22 in the BOKHWOG
Job 22 in the BOKSSV
Job 22 in the BOLCB
Job 22 in the BOLCB2
Job 22 in the BONAV
Job 22 in the BONCB
Job 22 in the BONLT
Job 22 in the BONUT2
Job 22 in the BOPLNT
Job 22 in the BOSCB
Job 22 in the BOSNC
Job 22 in the BOTLNT
Job 22 in the BOVCB
Job 22 in the BOYCB
Job 22 in the BPBB
Job 22 in the BPH
Job 22 in the BSB
Job 22 in the CCB
Job 22 in the CUV
Job 22 in the CUVS
Job 22 in the DBT
Job 22 in the DGDNT
Job 22 in the DHNT
Job 22 in the DNT
Job 22 in the ELBE
Job 22 in the EMTV
Job 22 in the ESV
Job 22 in the FBV
Job 22 in the FEB
Job 22 in the GGMNT
Job 22 in the GNT
Job 22 in the HARY
Job 22 in the HNT
Job 22 in the IRVA
Job 22 in the IRVB
Job 22 in the IRVG
Job 22 in the IRVH
Job 22 in the IRVK
Job 22 in the IRVM
Job 22 in the IRVM2
Job 22 in the IRVO
Job 22 in the IRVP
Job 22 in the IRVT
Job 22 in the IRVT2
Job 22 in the IRVU
Job 22 in the ISVN
Job 22 in the JSNT
Job 22 in the KAPI
Job 22 in the KBT1ETNIK
Job 22 in the KBV
Job 22 in the KJV
Job 22 in the KNFD
Job 22 in the LBA
Job 22 in the LBLA
Job 22 in the LNT
Job 22 in the LSV
Job 22 in the MAAL
Job 22 in the MBV
Job 22 in the MBV2
Job 22 in the MHNT
Job 22 in the MKNFD
Job 22 in the MNG
Job 22 in the MNT
Job 22 in the MNT2
Job 22 in the MRS1T
Job 22 in the NAA
Job 22 in the NASB
Job 22 in the NBLA
Job 22 in the NBS
Job 22 in the NBVTP
Job 22 in the NET2
Job 22 in the NIV11
Job 22 in the NNT
Job 22 in the NNT2
Job 22 in the NNT3
Job 22 in the PDDPT
Job 22 in the PFNT
Job 22 in the RMNT
Job 22 in the SBIAS
Job 22 in the SBIBS
Job 22 in the SBIBS2
Job 22 in the SBICS
Job 22 in the SBIDS
Job 22 in the SBIGS
Job 22 in the SBIHS
Job 22 in the SBIIS
Job 22 in the SBIIS2
Job 22 in the SBIIS3
Job 22 in the SBIKS
Job 22 in the SBIKS2
Job 22 in the SBIMS
Job 22 in the SBIOS
Job 22 in the SBIPS
Job 22 in the SBISS
Job 22 in the SBITS
Job 22 in the SBITS2
Job 22 in the SBITS3
Job 22 in the SBITS4
Job 22 in the SBIUS
Job 22 in the SBIVS
Job 22 in the SBT
Job 22 in the SBT1E
Job 22 in the SCHL
Job 22 in the SNT
Job 22 in the SUSU
Job 22 in the SUSU2
Job 22 in the SYNO
Job 22 in the TBIAOTANT
Job 22 in the TBT1E
Job 22 in the TBT1E2
Job 22 in the TFTIP
Job 22 in the TFTU
Job 22 in the TGNTATF3T
Job 22 in the THAI
Job 22 in the TNFD
Job 22 in the TNT
Job 22 in the TNTIK
Job 22 in the TNTIL
Job 22 in the TNTIN
Job 22 in the TNTIP
Job 22 in the TNTIZ
Job 22 in the TOMA
Job 22 in the TTENT
Job 22 in the UBG
Job 22 in the UGV
Job 22 in the UGV2
Job 22 in the UGV3
Job 22 in the VBL
Job 22 in the VDCC
Job 22 in the YALU
Job 22 in the YAPE
Job 22 in the YBVTP
Job 22 in the ZBP