Job 24 (BOMCV)

1 “സർവശക്തൻ ന്യായവിധിക്കുള്ള സമയങ്ങൾ നിർണയിക്കാതിരിക്കുന്നത് എന്തുകൊണ്ട്?അവിടത്തെ ഭക്തർ ആ ദിവസങ്ങൾക്കുവേണ്ടി വൃഥാ കാത്തിരിക്കുന്നതും എന്തുകൊണ്ട്? 2 അതിർത്തിക്കല്ലുകൾ മാറ്റിയിടുന്ന ചിലരുണ്ട്;അവർ കവർന്നെടുത്ത ആട്ടിൻപറ്റത്തെ മേയിക്കുന്നു. 3 അവർ അനാഥരുടെ കഴുതകളെ ഓടിച്ചുകളയുന്നു;വിധവയുടെ കാളയെ പണയമായി വാങ്ങുന്നു. 4 അവർ ബുദ്ധിമുട്ടനുഭവിക്കുന്നവരെ വഴിയിൽനിന്ന് തള്ളിമാറ്റുന്നു;ഭൂമിയിലെ ദരിദ്രരെയെല്ലാം ഒളിയിടങ്ങൾ തേടാൻ നിർബന്ധിതരാക്കുന്നു. 5 മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ,ദരിദ്രർ അന്നംതേടി വേലയ്ക്കു പുറപ്പെടുന്നു;മരുഭൂമി അവർക്കും അവരുടെ മക്കൾക്കും ഭക്ഷണം നൽകുന്നു. 6 അവർ വയലിൽനിന്നു കാലിത്തീറ്റ കൊയ്തെടുക്കുന്നു;ദുഷ്ടരുടെ മുന്തിരിത്തോപ്പിൽനിന്ന് അവർ കാലാപെറുക്കുന്നു. 7 വസ്ത്രമില്ലാത്തതിനാൽ രാത്രിയിൽ അവർ നഗ്നരായിക്കഴിയുന്നു;ശൈത്യമകറ്റുന്നതിനുള്ള പുതപ്പ് അവർക്കില്ല. 8 മലകളിലെ മഴകൊണ്ട് അവർ നനഞ്ഞിരിക്കുന്നു;പാർപ്പിടം ഇല്ലാത്തതിനാൽ അവർ പാറയെ അഭയമാക്കിയിരിക്കുന്നു. 9 ദുഷ്ടർ മുലകുടിക്കുന്ന അനാഥശിശുക്കളെ അപഹരിക്കുന്നു;ദരിദ്രരുടെ ശിശുക്കളെ അവർ പണയമുതലായി പിടിച്ചെടുക്കുന്നു. 10 ആവശ്യത്തിനു വസ്ത്രമില്ലാത്തതിനാൽ അവർ നഗ്നരായി നടക്കുന്നു;അവർ കറ്റകൾ ചുമക്കുന്നെങ്കിലും വിശക്കുന്നവരായി പോകുന്നു. 11 അവർ ഒലിവുവൃക്ഷങ്ങൾക്കിടയിൽ ഒലിവെണ്ണ ആട്ടിയെടുക്കുന്നു;അവർ മുന്തിരിച്ചക്കു ചവിട്ടുന്നെങ്കിലും ദാഹാർത്തരായിത്തന്നെ കഴിയുന്നു. 12 മരണാസന്നരുടെ തേങ്ങൽ പട്ടണത്തിൽ ഉയരുന്നു;മുറിവേറ്റവരുടെ ആത്മാക്കൾ സഹായത്തിനായി നിലവിളിക്കുന്നു;എന്നാൽ ദൈവം ആരുടെമേലും കുറ്റാരോപണം നടത്തുന്നില്ല. 13 “അതിന്റെ വഴികൾ അറിയാതെഅതിന്റെ പാതകളിൽ നിൽക്കാതെപ്രകാശത്തിനെതിരേ മത്സരിക്കുന്ന ചിലരുണ്ട്. 14 സൂര്യാസ്തമയം കഴിഞ്ഞാലുടൻതന്നെ കൊലയാളികൾ ഉണരുന്നു;ദരിദ്രരെയും ആലംബഹീനരെയും അവർ വധിക്കുന്നു;രാത്രിയിൽ അവർ മോഷ്ടാക്കളായി സഞ്ചരിക്കുന്നു. 15 വ്യഭിചരിക്കുന്നവന്റെ കണ്ണ് അന്തിമയക്കത്തിനായി കാത്തിരിക്കുന്നു;‘ഞാൻ ആരുടെയും കണ്ണിൽപ്പെടുകയില്ല,’ എന്നു പറഞ്ഞ്അവൻ തന്റെ മുഖം മറച്ചുനടക്കുന്നു. 16 ഇരുട്ടിൽ മോഷ്ടാക്കൾ വീട് തുരന്നുകയറുന്നു,എന്നാൽ പകൽസമയത്ത് അവർ കതകടച്ചിരിക്കുന്നു;പ്രകാശമുള്ളപ്പോൾ അവർക്ക് ചെയ്യാൻ ഒന്നുംതന്നെയില്ല. 17 അങ്ങനെയുള്ളവർക്കെല്ലാം പ്രഭാതം അർധരാത്രിയാണ്;അന്ധകാരത്തിന്റെ ബീഭൽസതകളുമായിട്ടാണ് അവർക്കു ചങ്ങാത്തം. 18 “എന്നാൽ അവർ ജലോപരിതലത്തിലെ കുമിളകളാണ്;അവരുടെ ഭൂസ്വത്തുക്കൾ ശപിക്കപ്പെട്ടതാണ്,അതുകൊണ്ട് ആരും അവരുടെ മുന്തിരിത്തോപ്പുകളിലേക്ക് പ്രവേശിക്കുന്നില്ല. 19 ചൂടും വരൾച്ചയും ഉരുകിയ മഞ്ഞ്, വറ്റിച്ചുകളയുന്നതുപോലെപാപംചെയ്തവരെ പാതാളം തട്ടിയെടുക്കുന്നു. 20 ഗർഭാശയം അവരെ മറക്കുന്നു,അവർ പുഴുക്കൾക്കു സദ്യയാകുന്നു;ദുഷ്ടർ ഒരിക്കലും ഓർക്കപ്പെടുന്നില്ല;എന്നാൽ ഒരു വൃക്ഷംപോലെ അവർ തകർക്കപ്പെടുന്നു. 21 വന്ധ്യയെയും മക്കളില്ലാത്ത സ്ത്രീകളെയും അവർ ഇരയാക്കുന്നു;വിധവയോട് അവർ ഒരു ദയയും കാണിക്കുന്നില്ല. 22 ദൈവം തന്റെ ശക്തിയാൽ പ്രബലരെ വലിച്ചിഴയ്ക്കുന്നു;അവർ സുസ്ഥിരർ ആയെങ്കിൽപോലും അവരുടെ ജീവനു യാതൊരുവിധ ഉറപ്പുമില്ല. 23 സുരക്ഷിതർ എന്ന ചിന്തയിൽ വിശ്രമിക്കാൻ അവിടന്ന് അവരെ അനുവദിക്കുന്നു,അവിടത്തെ കണ്ണ് അവരുടെ വഴികളിൽത്തന്നെ ഉണ്ട്. 24 അൽപ്പകാലത്തേക്ക് അവർ ഉന്നതരായിരിക്കുമെങ്കിലും അവർ വീണുപോകുന്നു;അവർ താഴ്ത്തപ്പെടുകയും മറ്റുള്ളവരെപ്പോലെ ശേഖരിക്കപ്പെടുകയും ചെയ്യുന്നു;കതിരുകളുടെ തലപോലെ അവർ ഛേദിക്കപ്പെടുന്നു. 25 “അങ്ങനെയല്ലെങ്കിൽ ഞാൻ പറയുന്നതു വ്യാജമെന്നുംഎന്റെ വാക്കുകൾ അർഥശൂന്യമെന്നും തെളിയിക്കാൻ ആർക്കു കഴിയും?”

In Other Versions

Job 24 in the ANGEFD

Job 24 in the ANTPNG2D

Job 24 in the AS21

Job 24 in the BAGH

Job 24 in the BBPNG

Job 24 in the BBT1E

Job 24 in the BDS

Job 24 in the BEV

Job 24 in the BHAD

Job 24 in the BIB

Job 24 in the BLPT

Job 24 in the BNT

Job 24 in the BNTABOOT

Job 24 in the BNTLV

Job 24 in the BOATCB

Job 24 in the BOATCB2

Job 24 in the BOBCV

Job 24 in the BOCNT

Job 24 in the BOECS

Job 24 in the BOGWICC

Job 24 in the BOHCB

Job 24 in the BOHCV

Job 24 in the BOHLNT

Job 24 in the BOHNTLTAL

Job 24 in the BOICB

Job 24 in the BOILNTAP

Job 24 in the BOITCV

Job 24 in the BOKCV

Job 24 in the BOKCV2

Job 24 in the BOKHWOG

Job 24 in the BOKSSV

Job 24 in the BOLCB

Job 24 in the BOLCB2

Job 24 in the BONAV

Job 24 in the BONCB

Job 24 in the BONLT

Job 24 in the BONUT2

Job 24 in the BOPLNT

Job 24 in the BOSCB

Job 24 in the BOSNC

Job 24 in the BOTLNT

Job 24 in the BOVCB

Job 24 in the BOYCB

Job 24 in the BPBB

Job 24 in the BPH

Job 24 in the BSB

Job 24 in the CCB

Job 24 in the CUV

Job 24 in the CUVS

Job 24 in the DBT

Job 24 in the DGDNT

Job 24 in the DHNT

Job 24 in the DNT

Job 24 in the ELBE

Job 24 in the EMTV

Job 24 in the ESV

Job 24 in the FBV

Job 24 in the FEB

Job 24 in the GGMNT

Job 24 in the GNT

Job 24 in the HARY

Job 24 in the HNT

Job 24 in the IRVA

Job 24 in the IRVB

Job 24 in the IRVG

Job 24 in the IRVH

Job 24 in the IRVK

Job 24 in the IRVM

Job 24 in the IRVM2

Job 24 in the IRVO

Job 24 in the IRVP

Job 24 in the IRVT

Job 24 in the IRVT2

Job 24 in the IRVU

Job 24 in the ISVN

Job 24 in the JSNT

Job 24 in the KAPI

Job 24 in the KBT1ETNIK

Job 24 in the KBV

Job 24 in the KJV

Job 24 in the KNFD

Job 24 in the LBA

Job 24 in the LBLA

Job 24 in the LNT

Job 24 in the LSV

Job 24 in the MAAL

Job 24 in the MBV

Job 24 in the MBV2

Job 24 in the MHNT

Job 24 in the MKNFD

Job 24 in the MNG

Job 24 in the MNT

Job 24 in the MNT2

Job 24 in the MRS1T

Job 24 in the NAA

Job 24 in the NASB

Job 24 in the NBLA

Job 24 in the NBS

Job 24 in the NBVTP

Job 24 in the NET2

Job 24 in the NIV11

Job 24 in the NNT

Job 24 in the NNT2

Job 24 in the NNT3

Job 24 in the PDDPT

Job 24 in the PFNT

Job 24 in the RMNT

Job 24 in the SBIAS

Job 24 in the SBIBS

Job 24 in the SBIBS2

Job 24 in the SBICS

Job 24 in the SBIDS

Job 24 in the SBIGS

Job 24 in the SBIHS

Job 24 in the SBIIS

Job 24 in the SBIIS2

Job 24 in the SBIIS3

Job 24 in the SBIKS

Job 24 in the SBIKS2

Job 24 in the SBIMS

Job 24 in the SBIOS

Job 24 in the SBIPS

Job 24 in the SBISS

Job 24 in the SBITS

Job 24 in the SBITS2

Job 24 in the SBITS3

Job 24 in the SBITS4

Job 24 in the SBIUS

Job 24 in the SBIVS

Job 24 in the SBT

Job 24 in the SBT1E

Job 24 in the SCHL

Job 24 in the SNT

Job 24 in the SUSU

Job 24 in the SUSU2

Job 24 in the SYNO

Job 24 in the TBIAOTANT

Job 24 in the TBT1E

Job 24 in the TBT1E2

Job 24 in the TFTIP

Job 24 in the TFTU

Job 24 in the TGNTATF3T

Job 24 in the THAI

Job 24 in the TNFD

Job 24 in the TNT

Job 24 in the TNTIK

Job 24 in the TNTIL

Job 24 in the TNTIN

Job 24 in the TNTIP

Job 24 in the TNTIZ

Job 24 in the TOMA

Job 24 in the TTENT

Job 24 in the UBG

Job 24 in the UGV

Job 24 in the UGV2

Job 24 in the UGV3

Job 24 in the VBL

Job 24 in the VDCC

Job 24 in the YALU

Job 24 in the YAPE

Job 24 in the YBVTP

Job 24 in the ZBP