Job 25 (BOMCV)
1 അതിനുശേഷം ശൂഹ്യനായ ബിൽദാദ് ഇപ്രകാരം ഉത്തരം പറഞ്ഞു: 2 “ആധിപത്യവും ആദരവും ദൈവത്തിനുള്ളത്;അവിടന്ന് ഉന്നതികളിൽ സമാധാനം സ്ഥാപിക്കുന്നു. 3 അവിടത്തെ സൈന്യത്തെ എണ്ണിത്തിട്ടപ്പെടുത്താമോ?അവിടത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാത്തത്? 4 അങ്ങനെയെങ്കിൽ ഒരു മനുഷ്യന് ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകാൻ കഴിയും?സ്ത്രീയിൽ പിറന്നവർ ശുദ്ധരാകുന്നതെങ്ങനെ? 5 ചന്ദ്രൻ പ്രകാശമില്ലാതെയുംനക്ഷത്രങ്ങൾ അവിടത്തെ ദൃഷ്ടിയിൽ ശുദ്ധിയുള്ളവയും അല്ലെങ്കിൽ, 6 കേവലം പുഴുവായിരിക്കുന്ന മനുഷ്യന്റെയുംകൃമിയായ മനുഷ്യപുത്രന്റെയും സ്ഥിതി എത്രയോ താഴ്ന്നത്?”