Matthew 19 (BOMCV)

1 യേശു ഈ പ്രഭാഷണം അവസാനിപ്പിച്ചശേഷം ഗലീലാപ്രവിശ്യയിൽനിന്ന് യോർദാൻനദിയുടെ അക്കരെയുള്ള യെഹൂദ്യപ്രവിശ്യയിലേക്ക് യാത്രതിരിച്ചു. 2 വലിയൊരു ജനസഞ്ചയം അദ്ദേഹത്തെ അനുഗമിച്ചു. അവിടെവെച്ച് അദ്ദേഹം അവരിൽ രോഗബാധിതരായിരുന്നവരെ സൗഖ്യമാക്കി. 3 “ഏതെങ്കിലും കാരണത്താൽ ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടോ?” എന്നു ചില പരീശന്മാർ അടുത്തുചെന്ന് യേശുവിനെ പരീക്ഷിക്കുന്നതിനായി ചോദിച്ചു. 4 അതിന് യേശു മറുപടി പറഞ്ഞത്: “സ്രഷ്ടാവ് ആരംഭത്തിൽ ‘പുരുഷനും സ്ത്രീയുമായിട്ടാണ് മനുഷ്യസൃഷ്ടി ചെയ്തത്.’ 5 അദ്ദേഹം തുടർന്നു, ‘ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും. അവരിരുവരും ഒരു ശരീരമായിത്തീരും’ എന്നു നിങ്ങൾ വായിച്ചിട്ടില്ലേ? 6 അതിനാൽ അവർ ഇനി രണ്ടല്ല, ഒരു ശരീരമാണ്. അതുകൊണ്ട് ദൈവം സംയോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.” 7 “അങ്ങനെയെങ്കിൽ, വിവാഹമോചനപത്രം കൊടുത്തശേഷം ഭാര്യയെ ഉപേക്ഷിക്കാമെന്ന് മോശ കൽപ്പിച്ചതെന്തിന്?” എന്ന് അവർ ചോദിച്ചു. 8 യേശു ഉത്തരം പറഞ്ഞത്: “നിങ്ങൾക്കു നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാനുള്ള അനുമതി മോശ നൽകിയതു നിങ്ങളുടെ പിടിവാശി നിമിത്തമാണ്. എന്നാൽ ആരംഭത്തിൽ അപ്രകാരമായിരുന്നില്ല. 9 പാതിവ്രത്യലംഘനം നിമിത്തമല്ലാതെ സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” 10 അപ്പോൾ ശിഷ്യന്മാർ, “ഇതാണ് ഭാര്യാഭർത്തൃബന്ധത്തിന്റെ സ്ഥിതി എങ്കിൽ, വിവാഹംചെയ്യാതിരിക്കുന്നതാണ് നല്ലത്” എന്ന് അദ്ദേഹത്തോട് പറഞ്ഞു. 11 യേശു പ്രതിവചിച്ചത്, “വരം ലഭിച്ചവർക്കല്ലാതെ മറ്റാർക്കും ഈ ഉപദേശം ഉൾക്കൊള്ളുക അസാധ്യം. 12 ഷണ്ഡന്മാരായി ജനിച്ചവരുണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയവരുമുണ്ട്; സ്വർഗരാജ്യത്തെപ്രതി ഷണ്ഡന്മാരായി ജീവിക്കാൻ തീരുമാനിച്ചവരുമുണ്ട്. ഈ ഉപദേശം ഉൾക്കൊള്ളാൻ കഴിയുന്നവർ ഉൾക്കൊള്ളട്ടെ.” 13 അതിനുശേഷം ചില ആളുകൾ ശിശുക്കളെ, യേശു അവരുടെമേൽ കൈവെച്ച് അവർക്കുവേണ്ടി പ്രാർഥിക്കേണ്ടതിന്, അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശകാരിച്ചു. 14 എന്നാൽ യേശു, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; കാരണം സ്വർഗരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം!” എന്നു പറഞ്ഞു. 15 യേശു അവരുടെമേൽ കൈവെച്ചശേഷം അവിടെനിന്ന് യാത്രതിരിച്ചു. 16 അപ്പോൾ ഒരാൾ യേശുവിനെ സമീപിച്ച്, “ഗുരോ, എന്ത് സൽക്കർമം ചെയ്താലാണ് നിത്യജീവൻ അവകാശമാക്കാൻ എനിക്കു കഴിയുന്നത്?” എന്നു ചോദിച്ചു. 17 യേശു അതിന്, “നല്ല കർമം എന്തെന്ന് എന്നോടു ചോദിക്കുന്നതെന്ത്? നല്ലവൻ ഒരുവൻമാത്രമേ ഉള്ളൂ. നിത്യജീവനിൽ പ്രവേശിക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ കൽപ്പനകൾ അനുസരിക്കുക” എന്ന് ഉത്തരം പറഞ്ഞു. 18 “ആ കൽപ്പനകൾ ഏതെല്ലാം?” അയാൾ ചോദിച്ചു.“ ‘കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, 19 നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ അയൽവാസിയെയും സ്നേഹിക്കുക’ എന്നിത്യാദിയാണ്,” എന്ന് യേശു ഉത്തരം പറഞ്ഞു. 20 ആ യുവാവ്, “ഞാൻ ഇവയെല്ലാം പാലിക്കുന്നുണ്ട്” എന്നു മറുപടി പറഞ്ഞു. “ഇതിലധികമായി ഞാൻ എന്താണ് ചെയ്യേണ്ടത്?” അയാൾ ആരാഞ്ഞു. 21 യേശു അയാളോട്, “സദ്ഗുണങ്ങളാൽ പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ പോയി നിനക്കുള്ള സ്വത്ത് സർവവും വിറ്റ് ആ പണം ദരിദ്രർക്ക് കൊടുക്കുക, എങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞു. 22 വളരെ വസ്തുവകകൾ ഉണ്ടായിരുന്ന ആ യുവാവ് ഈ വാക്കുകേട്ട് ദുഃഖിതനായി അവിടെനിന്ന് പോയി. 23 അപ്പോൾ യേശു തന്റെ ശിഷ്യന്മാരോട്, “ധനികർ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. 24 ഞാൻ വീണ്ടും പറയട്ടെ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം.” 25 ഇതു കേട്ട് ശിഷ്യന്മാർ അത്യന്തം ആശ്ചര്യപ്പെട്ടു, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു. 26 യേശു അവരെ നോക്കി, “മനുഷ്യർക്ക് ഇത് അസാധ്യം; എന്നാൽ ദൈവത്തിന് സകലതും സാധ്യമാണ്” എന്നു പറഞ്ഞു. 27 അപ്പോൾ പത്രോസ്, “ഇതാ, ഞങ്ങൾ സകലതും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചല്ലോ; ഞങ്ങൾക്ക് എന്താണു ലഭിക്കുക?” എന്ന് യേശുവിനോട് ചോദിച്ചു. 28 യേശു അവരോടു പറഞ്ഞത്, “പുതിയ യുഗത്തിൽ, മനുഷ്യപുത്രൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാകുമ്പോൾ, എന്നെ അനുഗമിച്ച നിങ്ങൾ, പന്ത്രണ്ട് സിംഹാസനങ്ങളിൽ ഇരുന്ന്, ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ ന്യായംവിധിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു. 29 എന്നെപ്രതി വീടുകൾ, സഹോദരന്മാർ, സഹോദരിമാർ, പിതാവ്, മാതാവ്, ഭാര്യ, മക്കൾ, പുരയിടങ്ങൾ എന്നിവ ത്യജിച്ച ഓരോ വ്യക്തിക്കും അവ നൂറുമടങ്ങു തിരികെ ലഭിക്കും. എന്നുമാത്രമല്ല, അവർ നിത്യജീവന് അവകാശികളാകുകയും ചെയ്യും. 30 എന്നാൽ ഇന്ന് അഗ്രഗാമികളായിരിക്കുന്ന പലരും അന്ന് ഏറ്റവും പിന്നിലുള്ളവരും ഇന്ന് ഏറ്റവും പിന്നിലുള്ള പലരും അന്ന് അഗ്രഗാമികളുമായിത്തീരും.

In Other Versions

Matthew 19 in the ANGEFD

Matthew 19 in the ANTPNG2D

Matthew 19 in the AS21

Matthew 19 in the BAGH

Matthew 19 in the BBPNG

Matthew 19 in the BBT1E

Matthew 19 in the BDS

Matthew 19 in the BEV

Matthew 19 in the BHAD

Matthew 19 in the BIB

Matthew 19 in the BLPT

Matthew 19 in the BNT

Matthew 19 in the BNTABOOT

Matthew 19 in the BNTLV

Matthew 19 in the BOATCB

Matthew 19 in the BOATCB2

Matthew 19 in the BOBCV

Matthew 19 in the BOCNT

Matthew 19 in the BOECS

Matthew 19 in the BOGWICC

Matthew 19 in the BOHCB

Matthew 19 in the BOHCV

Matthew 19 in the BOHLNT

Matthew 19 in the BOHNTLTAL

Matthew 19 in the BOICB

Matthew 19 in the BOILNTAP

Matthew 19 in the BOITCV

Matthew 19 in the BOKCV

Matthew 19 in the BOKCV2

Matthew 19 in the BOKHWOG

Matthew 19 in the BOKSSV

Matthew 19 in the BOLCB

Matthew 19 in the BOLCB2

Matthew 19 in the BONAV

Matthew 19 in the BONCB

Matthew 19 in the BONLT

Matthew 19 in the BONUT2

Matthew 19 in the BOPLNT

Matthew 19 in the BOSCB

Matthew 19 in the BOSNC

Matthew 19 in the BOTLNT

Matthew 19 in the BOVCB

Matthew 19 in the BOYCB

Matthew 19 in the BPBB

Matthew 19 in the BPH

Matthew 19 in the BSB

Matthew 19 in the CCB

Matthew 19 in the CUV

Matthew 19 in the CUVS

Matthew 19 in the DBT

Matthew 19 in the DGDNT

Matthew 19 in the DHNT

Matthew 19 in the DNT

Matthew 19 in the ELBE

Matthew 19 in the EMTV

Matthew 19 in the ESV

Matthew 19 in the FBV

Matthew 19 in the FEB

Matthew 19 in the GGMNT

Matthew 19 in the GNT

Matthew 19 in the HARY

Matthew 19 in the HNT

Matthew 19 in the IRVA

Matthew 19 in the IRVB

Matthew 19 in the IRVG

Matthew 19 in the IRVH

Matthew 19 in the IRVK

Matthew 19 in the IRVM

Matthew 19 in the IRVM2

Matthew 19 in the IRVO

Matthew 19 in the IRVP

Matthew 19 in the IRVT

Matthew 19 in the IRVT2

Matthew 19 in the IRVU

Matthew 19 in the ISVN

Matthew 19 in the JSNT

Matthew 19 in the KAPI

Matthew 19 in the KBT1ETNIK

Matthew 19 in the KBV

Matthew 19 in the KJV

Matthew 19 in the KNFD

Matthew 19 in the LBA

Matthew 19 in the LBLA

Matthew 19 in the LNT

Matthew 19 in the LSV

Matthew 19 in the MAAL

Matthew 19 in the MBV

Matthew 19 in the MBV2

Matthew 19 in the MHNT

Matthew 19 in the MKNFD

Matthew 19 in the MNG

Matthew 19 in the MNT

Matthew 19 in the MNT2

Matthew 19 in the MRS1T

Matthew 19 in the NAA

Matthew 19 in the NASB

Matthew 19 in the NBLA

Matthew 19 in the NBS

Matthew 19 in the NBVTP

Matthew 19 in the NET2

Matthew 19 in the NIV11

Matthew 19 in the NNT

Matthew 19 in the NNT2

Matthew 19 in the NNT3

Matthew 19 in the PDDPT

Matthew 19 in the PFNT

Matthew 19 in the RMNT

Matthew 19 in the SBIAS

Matthew 19 in the SBIBS

Matthew 19 in the SBIBS2

Matthew 19 in the SBICS

Matthew 19 in the SBIDS

Matthew 19 in the SBIGS

Matthew 19 in the SBIHS

Matthew 19 in the SBIIS

Matthew 19 in the SBIIS2

Matthew 19 in the SBIIS3

Matthew 19 in the SBIKS

Matthew 19 in the SBIKS2

Matthew 19 in the SBIMS

Matthew 19 in the SBIOS

Matthew 19 in the SBIPS

Matthew 19 in the SBISS

Matthew 19 in the SBITS

Matthew 19 in the SBITS2

Matthew 19 in the SBITS3

Matthew 19 in the SBITS4

Matthew 19 in the SBIUS

Matthew 19 in the SBIVS

Matthew 19 in the SBT

Matthew 19 in the SBT1E

Matthew 19 in the SCHL

Matthew 19 in the SNT

Matthew 19 in the SUSU

Matthew 19 in the SUSU2

Matthew 19 in the SYNO

Matthew 19 in the TBIAOTANT

Matthew 19 in the TBT1E

Matthew 19 in the TBT1E2

Matthew 19 in the TFTIP

Matthew 19 in the TFTU

Matthew 19 in the TGNTATF3T

Matthew 19 in the THAI

Matthew 19 in the TNFD

Matthew 19 in the TNT

Matthew 19 in the TNTIK

Matthew 19 in the TNTIL

Matthew 19 in the TNTIN

Matthew 19 in the TNTIP

Matthew 19 in the TNTIZ

Matthew 19 in the TOMA

Matthew 19 in the TTENT

Matthew 19 in the UBG

Matthew 19 in the UGV

Matthew 19 in the UGV2

Matthew 19 in the UGV3

Matthew 19 in the VBL

Matthew 19 in the VDCC

Matthew 19 in the YALU

Matthew 19 in the YAPE

Matthew 19 in the YBVTP

Matthew 19 in the ZBP