Psalms 121 (BOMCV)
undefined ആരോഹണഗീതം. 1 പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു—എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്? 2 ആകാശവും ഭൂമിയും സൃഷ്ടിച്ചയഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്. 3 നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല—നിന്റെ കാവൽക്കാരൻ ഉറക്കംതൂങ്ങുകയുമില്ല; 4 ഇസ്രായേലിന്റെ കാവൽക്കാരൻഉറങ്ങുകയോ മയങ്ങുകയോ ഇല്ല, നിശ്ചയം. 5 യഹോവ നിന്നെ സംരക്ഷിക്കുന്നു!നിനക്കു തണലേകാൻ യഹോവ നിന്റെ വലതുഭാഗത്തുണ്ട്; 6 പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല,രാത്രി, ചന്ദ്രനും. 7 യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും—അവിടന്നു നിന്റെ ജീവനു സംരക്ഷണം നൽകും; 8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും,ഇന്നും എന്നെന്നേക്കും.