Deuteronomy 29 (IRVM2)
1 മോശെ യിസ്രയേൽ ജനത്തെ വിളിച്ചുകൂട്ടി പറഞ്ഞത്: “യഹോവ ഈജിപ്റ്റിൽ വച്ച് നിങ്ങൾ കാൺകെ ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്തതെല്ലാം നിങ്ങൾ കണ്ടുവല്ലോ. 2 നിങ്ങൾ കണ്ണുകൊണ്ട് കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും മഹാത്ഭുതങ്ങളും തന്നെ. 3 എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്ക് ഇന്നുവരെയും തന്നിട്ടില്ല. 4 ഞാൻ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങൾ ധരിച്ചിരുന്ന വസ്ത്രം ജീർണ്ണിച്ചിട്ടില്ല; കാലിലെ ചെരിപ്പ് പഴകിയിട്ടും ഇല്ല. 5 യഹോവയായ ഞാൻ നിങ്ങളുടെ ദൈവം എന്ന് നിങ്ങൾ അറിയേണ്ടതിന് നിങ്ങൾ ഉണ്ടാക്കിയ അപ്പം തിന്നിട്ടില്ല, വീഞ്ഞും മദ്യവും കുടിച്ചിട്ടുമില്ല. 6 നിങ്ങൾ ഈ സ്ഥലത്തുവന്നപ്പോൾ ഹെശ്ബോൻ രാജാവായ സീഹോനും ബാശാൻരാജാവായ ഓഗും നമ്മുടെനേരെ യുദ്ധത്തിന് പുറപ്പെട്ടുവന്നു. 7 എന്നാൽ നാം അവരെ തോല്പിച്ച്, അവരുടെ രാജ്യം പിടിച്ചടക്കി രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി കൊടുത്തു. 8 ആകയാൽ നിങ്ങളുടെ പ്രവൃത്തികളിലെല്ലാം വിജയം ഉണ്ടാകേണ്ടതിന് ഈ നിയമത്തിന്റെ വചനങ്ങൾ പ്രമാണിച്ചു നടക്കുവിൻ. 9 ഇന്ന്, നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും പ്രമാണികളും യിസ്രായേൽ പുരുഷന്മാരും യഹോവയുടെ സന്നിധിയിൽ നില്ക്കുന്നു. 10 നിങ്ങളോടൊപ്പം കുഞ്ഞുങ്ങൾ, ഭാര്യമാർ, നിന്റെ പാളയത്തിൽ വിറകു കീറുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശി എന്നിങ്ങനെ എല്ലാവരും നില്ക്കുന്നു. 11 ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെയും, അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെയും ഇന്ന് നിന്നെ തനിക്കു ജനമാക്കേണ്ടതിനും, യഹോവ നിനക്ക് ദൈവമായിരിക്കേണ്ടതിനും 12 യഹോവ ഇന്ന് നിന്നോട് ചെയ്യുന്ന ഉടമ്പടിയിലേക്കും ആണയിലേക്കും പ്രവേശിക്കുവാൻ അവന്റെ സന്നിധിയിൽ നിൽക്കുന്നു”. 13 ഞാൻ ഈ ഉടമ്പടിയും ആണയും ചെയ്യുന്നത് നിങ്ങളോടു മാത്രമല്ല, 14 ഇന്ന് നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന എല്ലാവരോടും, ഇവിടെ നമ്മോടുകൂടെ ഇല്ലാത്തവരോടും കൂടെയാകുന്നു. 15 നാം ഈജിപ്റ്റ് ദേശത്ത് എങ്ങനെ വസിച്ചു എന്നും നിങ്ങൾ കടന്നുവന്ന ജനതകളുടെ നടുവിൽകൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ? 16 അവരുടെ മ്ലേച്ഛതകളും അവരുടെ ഇടയിൽ ഉള്ള മരവും കല്ലും വെള്ളിയും പൊന്നും കൊണ്ടുള്ള വിഗ്രഹങ്ങളും നിങ്ങൾ കണ്ടിട്ടുണ്ട്. 17 ആ ജനതകളുടെ ദേവന്മാരെ സേവിക്കുവാനായി നമ്മുടെ ദൈവമായ യഹോവയെ വിട്ടുമാറുവാൻ മനസ്സുള്ള യാതൊരു പുരുഷനും സ്ത്രീയും കുലവും ഗോത്രവും നിങ്ങളിൽ ഉണ്ടാകരുത്; നഞ്ചും, കയ്പുമുള്ള ഫലം കായിക്കുന്ന യാതൊരുവേരും അരുത്. 18 അങ്ങനെയുള്ളവൻ ഈ ശാപവചനങ്ങൾ കേൾക്കുമ്പോൾ: “വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന് ഞാൻ ഹൃദയകാഠിന്യത്തിൽ നടന്നാലും എനിക്ക് സുഖം ഉണ്ടാകും” എന്നു പറഞ്ഞ് തന്റെ ഹൃദയത്തിൽ തന്നെത്താൻ അനുഗ്രഹിക്കും. 19 അവനോട് ക്ഷമിക്കുവാൻ മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം സകലവും അവന്റെമേൽ വരും; യഹോവ ആകാശത്തിൻകീഴിൽനിന്ന് അവന്റെ നാമം മായിച്ചുകളയും. 20 ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിലെ സകലശാപങ്ങൾക്കും തക്കവണ്ണം യഹോവ യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും അവനെ ദോഷത്തിനായി വേർതിരിക്കും. 21 നിങ്ങളുടെ ഭാവിതലമുറയിലെ മക്കളും, ദൂരദേശത്തുനിന്നു വരുന്ന അന്യനും, ദേശത്തിലെ ബാധകളും യഹോവ അവിടെ വരുത്തിയ രോഗങ്ങളും കാണും. 22 യഹോവ തന്റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്നീ പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും കൊയ്ത്തും ഇല്ലാതെയും പുല്ലുപോലും മുളയ്ക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ: 23 “യഹോവ ഈ ദേശത്തോട് ഇങ്ങനെ ചെയ്തതെന്ത്? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്ത്?” എന്ന് സകലജനതകളും ചോദിക്കും. 24 ആ ചോദ്യത്തിന് മറുപടി എന്തെന്നാൽ: “അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ ഈജിപ്റ്റ്ദേശത്തുനിന്ന് പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു; 25 അവർ അറിയുകയോ അവർക്ക് നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ സേവിക്കുകയും നമസ്കരിക്കുകയും ചെയ്തു. 26 അതുകൊണ്ട് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഈ ദേശത്തിന്മേൽ വരത്തക്കവണ്ണം യഹോവയുടെ കോപം അതിന്റെ നേരെ ജ്വലിച്ചു. 27 യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടി അവരെ അവരുടെ ദേശത്തുനിന്ന് പറിച്ചുകളയുകയും ഇന്നത്തെപ്പോലെ അവരെ മറ്റൊരു ദേശത്തേക്ക് തള്ളിവിടുകയും ചെയ്തു. 28 28-29 മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന് എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു”.
In Other Versions
Deuteronomy 29 in the ANGEFD
Deuteronomy 29 in the ANTPNG2D
Deuteronomy 29 in the AS21
Deuteronomy 29 in the BAGH
Deuteronomy 29 in the BBPNG
Deuteronomy 29 in the BBT1E
Deuteronomy 29 in the BDS
Deuteronomy 29 in the BEV
Deuteronomy 29 in the BHAD
Deuteronomy 29 in the BIB
Deuteronomy 29 in the BLPT
Deuteronomy 29 in the BNT
Deuteronomy 29 in the BNTABOOT
Deuteronomy 29 in the BNTLV
Deuteronomy 29 in the BOATCB
Deuteronomy 29 in the BOATCB2
Deuteronomy 29 in the BOBCV
Deuteronomy 29 in the BOCNT
Deuteronomy 29 in the BOECS
Deuteronomy 29 in the BOGWICC
Deuteronomy 29 in the BOHCB
Deuteronomy 29 in the BOHCV
Deuteronomy 29 in the BOHLNT
Deuteronomy 29 in the BOHNTLTAL
Deuteronomy 29 in the BOICB
Deuteronomy 29 in the BOILNTAP
Deuteronomy 29 in the BOITCV
Deuteronomy 29 in the BOKCV
Deuteronomy 29 in the BOKCV2
Deuteronomy 29 in the BOKHWOG
Deuteronomy 29 in the BOKSSV
Deuteronomy 29 in the BOLCB
Deuteronomy 29 in the BOLCB2
Deuteronomy 29 in the BOMCV
Deuteronomy 29 in the BONAV
Deuteronomy 29 in the BONCB
Deuteronomy 29 in the BONLT
Deuteronomy 29 in the BONUT2
Deuteronomy 29 in the BOPLNT
Deuteronomy 29 in the BOSCB
Deuteronomy 29 in the BOSNC
Deuteronomy 29 in the BOTLNT
Deuteronomy 29 in the BOVCB
Deuteronomy 29 in the BOYCB
Deuteronomy 29 in the BPBB
Deuteronomy 29 in the BPH
Deuteronomy 29 in the BSB
Deuteronomy 29 in the CCB
Deuteronomy 29 in the CUV
Deuteronomy 29 in the CUVS
Deuteronomy 29 in the DBT
Deuteronomy 29 in the DGDNT
Deuteronomy 29 in the DHNT
Deuteronomy 29 in the DNT
Deuteronomy 29 in the ELBE
Deuteronomy 29 in the EMTV
Deuteronomy 29 in the ESV
Deuteronomy 29 in the FBV
Deuteronomy 29 in the FEB
Deuteronomy 29 in the GGMNT
Deuteronomy 29 in the GNT
Deuteronomy 29 in the HARY
Deuteronomy 29 in the HNT
Deuteronomy 29 in the IRVA
Deuteronomy 29 in the IRVB
Deuteronomy 29 in the IRVG
Deuteronomy 29 in the IRVH
Deuteronomy 29 in the IRVK
Deuteronomy 29 in the IRVM
Deuteronomy 29 in the IRVO
Deuteronomy 29 in the IRVP
Deuteronomy 29 in the IRVT
Deuteronomy 29 in the IRVT2
Deuteronomy 29 in the IRVU
Deuteronomy 29 in the ISVN
Deuteronomy 29 in the JSNT
Deuteronomy 29 in the KAPI
Deuteronomy 29 in the KBT1ETNIK
Deuteronomy 29 in the KBV
Deuteronomy 29 in the KJV
Deuteronomy 29 in the KNFD
Deuteronomy 29 in the LBA
Deuteronomy 29 in the LBLA
Deuteronomy 29 in the LNT
Deuteronomy 29 in the LSV
Deuteronomy 29 in the MAAL
Deuteronomy 29 in the MBV
Deuteronomy 29 in the MBV2
Deuteronomy 29 in the MHNT
Deuteronomy 29 in the MKNFD
Deuteronomy 29 in the MNG
Deuteronomy 29 in the MNT
Deuteronomy 29 in the MNT2
Deuteronomy 29 in the MRS1T
Deuteronomy 29 in the NAA
Deuteronomy 29 in the NASB
Deuteronomy 29 in the NBLA
Deuteronomy 29 in the NBS
Deuteronomy 29 in the NBVTP
Deuteronomy 29 in the NET2
Deuteronomy 29 in the NIV11
Deuteronomy 29 in the NNT
Deuteronomy 29 in the NNT2
Deuteronomy 29 in the NNT3
Deuteronomy 29 in the PDDPT
Deuteronomy 29 in the PFNT
Deuteronomy 29 in the RMNT
Deuteronomy 29 in the SBIAS
Deuteronomy 29 in the SBIBS
Deuteronomy 29 in the SBIBS2
Deuteronomy 29 in the SBICS
Deuteronomy 29 in the SBIDS
Deuteronomy 29 in the SBIGS
Deuteronomy 29 in the SBIHS
Deuteronomy 29 in the SBIIS
Deuteronomy 29 in the SBIIS2
Deuteronomy 29 in the SBIIS3
Deuteronomy 29 in the SBIKS
Deuteronomy 29 in the SBIKS2
Deuteronomy 29 in the SBIMS
Deuteronomy 29 in the SBIOS
Deuteronomy 29 in the SBIPS
Deuteronomy 29 in the SBISS
Deuteronomy 29 in the SBITS
Deuteronomy 29 in the SBITS2
Deuteronomy 29 in the SBITS3
Deuteronomy 29 in the SBITS4
Deuteronomy 29 in the SBIUS
Deuteronomy 29 in the SBIVS
Deuteronomy 29 in the SBT
Deuteronomy 29 in the SBT1E
Deuteronomy 29 in the SCHL
Deuteronomy 29 in the SNT
Deuteronomy 29 in the SUSU
Deuteronomy 29 in the SUSU2
Deuteronomy 29 in the SYNO
Deuteronomy 29 in the TBIAOTANT
Deuteronomy 29 in the TBT1E
Deuteronomy 29 in the TBT1E2
Deuteronomy 29 in the TFTIP
Deuteronomy 29 in the TFTU
Deuteronomy 29 in the TGNTATF3T
Deuteronomy 29 in the THAI
Deuteronomy 29 in the TNFD
Deuteronomy 29 in the TNT
Deuteronomy 29 in the TNTIK
Deuteronomy 29 in the TNTIL
Deuteronomy 29 in the TNTIN
Deuteronomy 29 in the TNTIP
Deuteronomy 29 in the TNTIZ
Deuteronomy 29 in the TOMA
Deuteronomy 29 in the TTENT
Deuteronomy 29 in the UBG
Deuteronomy 29 in the UGV
Deuteronomy 29 in the UGV2
Deuteronomy 29 in the UGV3
Deuteronomy 29 in the VBL
Deuteronomy 29 in the VDCC
Deuteronomy 29 in the YALU
Deuteronomy 29 in the YAPE
Deuteronomy 29 in the YBVTP
Deuteronomy 29 in the ZBP