Ezekiel 30 (IRVM2)
1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2 മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അയ്യോ, കഷ്ടദിവസം!” എന്ന് വിലപിക്കുവിൻ. 3 “നാൾ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാൾ അടുത്തിരിക്കുന്നു! അത് മേഘമുള്ള ദിവസം, ജനതകളുടെ കാലം തന്നെ ആയിരിക്കും. 4 ഈജിപ്റ്റിന്റെ നേരെ വാൾവരും; ഈജിപ്റ്റിൽ നിഹതന്മാർ വീഴുകയും അവർ അതിലെ ജനത്തെ അപഹരിക്കുകയും അതിന്റെ അടിസ്ഥാനങ്ങൾ ഇടിക്കുകയും ചെയ്യുമ്പോൾ കൂശിൽ അതിവേദനയുണ്ടാകും. 5 കൂശ്യരും പൂത്യരും ലൂദ്യരും ആയ സകല സമ്മിശ്രജനതകളും കൂബ്യരും സഖ്യത്തിൽപെട്ട ദേശക്കാരും അവരോടുകൂടി വാൾകൊണ്ടു വീഴും”. 6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈജിപ്റ്റിനെ താങ്ങുന്നവർ വീഴും; അതിന്റെ ബലത്തിന്റെ പ്രതാപം താണുപോകും; സെവേനേഗോപുരംമുതൽ അവർ വാൾകൊണ്ടു വീഴും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. 7 അവർ ശൂന്യദേശങ്ങളുടെ മദ്ധ്യത്തിൽ ശൂന്യമായിപ്പോകും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ ആയിരിക്കും. 8 ഞാൻ ഈജിപ്റ്റിനു തീ വച്ചിട്ട്, അതിന്റെ സഹായികൾ എല്ലാവരും തകർന്നുപോകുമ്പോൾ ഞാൻ യഹോവയെന്ന് അവർ അറിയും. 9 ആ നാളിൽ ദൂതന്മാർ അശ്രദ്ധരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിന് കപ്പലുകളിൽ കയറി എന്റെ മുമ്പിൽനിന്നു പുറപ്പെടും; അപ്പോൾ ഈജിപ്റ്റിന്റെ നാളിൽ എന്നപോലെ അവർക്ക് അതിവേദന ഉണ്ടാകും; ഇതാ, അത് വരുന്നു”. 10 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യാൽ ഈജിപ്റ്റിന്റെ പുരുഷാരത്തെ ഇല്ലാതെയാകും. 11 ദേശത്തെ നശിപ്പിക്കേണ്ടതിന് അവനെയും അവനോടുകൂടി ജനതകളിൽ ഭയങ്കരന്മാരായ അവന്റെ ജനത്തെയും വരുത്തും; അവർ ഈജിപ്റ്റിന്റെ നേരെ വാൾ ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും. 12 ഞാൻ നദികൾ വറ്റിച്ച് ദേശത്തെ ദുഷ്ടന്മാർക്കു വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജനതകളുടെ കയ്യാൽ ശൂന്യമാക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു”. 13 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ വിഗ്രഹങ്ങളെ നശിപ്പിച്ച് അവരുടെ മിഥ്യാമൂർത്തികളെ നോഫിൽനിന്ന് ഇല്ലാതെയാകും; ഇനി ഈജിപ്റ്റിൽ നിന്ന് ഒരു പ്രഭു ഉത്ഭവിക്കുകയില്ല; ഞാൻ ഈജിപ്റ്റിൽ ഭയം വരുത്തും. 14 ഞാൻ പത്രോസിനെ ശൂന്യമാക്കും; സോവാനു തീ വയ്ക്കും, നോവിൽ ന്യായവിധി നടത്തും. 15 ഈജിപ്റ്റിന്റെ കോട്ടയായ സീനിൽ ഞാൻ എന്റെ ക്രോധം പകരും; ഞാൻ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും. 16 ഞാൻ ഈജിപ്റ്റിനു തീ വയ്ക്കും; സീൻ അതിവേദനയിൽ ആകും; നോവ് പിളർന്നുപോകും; നോഫ് നിരന്തരം ദുരിതത്തിലാകും. 17 ആവെനിലെയും പി-ബേസെത്തിലെയും യൗവനക്കാർ വാൾകൊണ്ടു വീഴും; ആ പട്ടണങ്ങൾ പ്രവാസത്തിലേക്കു പോകേണ്ടിവരും. 18 ഞാൻ ഈജിപ്റ്റിന്റെ നുകം ഒടിച്ച് അവളുടെ ബലത്തിന്റെ പ്രതാപം ഇല്ലാതാക്കുമ്പോൾ തഹഫ്നേഹെസിൽ പകൽ ഇരുണ്ടുപോകും; അവളെ ഒരു മേഘം മൂടും; അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും. 19 ഇങ്ങനെ ഞാൻ ഈജിപ്റ്റിൽ ന്യായവിധികൾ നടത്തും; ഞാൻ യഹോവ എന്ന് അവർ അറിയും”. 20 പതിനൊന്നാമാണ്ട്, ഒന്നാം മാസം ഏഴാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ: 21 “മനുഷ്യപുത്രാ, ഈജിപ്റ്റ് രാജാവായ ഫറവോന്റെ ഭുജത്തെ ഞാൻ ഒടിച്ചിരിക്കുന്നു; അത് വാൾ പിടിക്കുവാൻ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന് അതിന് മരുന്ന് വച്ചുകെട്ടുകയില്ല, ചികിത്സ ചെയ്യുകയുമില്ല”. 22 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈജിപ്റ്റ് രാജാവായ ഫറവോനു വിരോധമായിരിക്കുന്നു; ഞാൻ അവന്റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നെ, ഒടിച്ചുകളയും; ഞാൻ അവന്റെ കൈയിൽനിന്നു വാൾ വീഴ്ത്തികളയുകയും ചെയ്യും. 23 ഞാൻ ഈജിപ്റ്റുകാരെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും. 24 ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തി എന്റെ വാൾ അവന്റെ കയ്യിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെയോ ഞാൻ ഒടിച്ചുകളയും; മുറിവേറ്റവൻ ഞരങ്ങുന്നതുപോലെ അവൻ അവന്റെ മുമ്പിൽ ഞരങ്ങും. 25 ഇങ്ങനെ ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തും; ഫറവോന്റെ ഭുജങ്ങൾ വീണുപോകും; ഞാൻ എന്റെ വാൾ ബാബേൽരാജാവിന്റെ കയ്യിൽ കൊടുത്തിട്ട്, അവൻ അതിനെ ഈജിപ്റ്റിന്റെ നേരെ ഓങ്ങുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും. 26 ഞാൻ ഈജിപ്റ്റ്കാരെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും; ഞാൻ യഹോവ എന്ന് അവർ അറിയും”.
In Other Versions
Ezekiel 30 in the ANGEFD
Ezekiel 30 in the ANTPNG2D
Ezekiel 30 in the AS21
Ezekiel 30 in the BAGH
Ezekiel 30 in the BBPNG
Ezekiel 30 in the BBT1E
Ezekiel 30 in the BDS
Ezekiel 30 in the BEV
Ezekiel 30 in the BHAD
Ezekiel 30 in the BIB
Ezekiel 30 in the BLPT
Ezekiel 30 in the BNT
Ezekiel 30 in the BNTABOOT
Ezekiel 30 in the BNTLV
Ezekiel 30 in the BOATCB
Ezekiel 30 in the BOATCB2
Ezekiel 30 in the BOBCV
Ezekiel 30 in the BOCNT
Ezekiel 30 in the BOECS
Ezekiel 30 in the BOGWICC
Ezekiel 30 in the BOHCB
Ezekiel 30 in the BOHCV
Ezekiel 30 in the BOHLNT
Ezekiel 30 in the BOHNTLTAL
Ezekiel 30 in the BOICB
Ezekiel 30 in the BOILNTAP
Ezekiel 30 in the BOITCV
Ezekiel 30 in the BOKCV
Ezekiel 30 in the BOKCV2
Ezekiel 30 in the BOKHWOG
Ezekiel 30 in the BOKSSV
Ezekiel 30 in the BOLCB
Ezekiel 30 in the BOLCB2
Ezekiel 30 in the BOMCV
Ezekiel 30 in the BONAV
Ezekiel 30 in the BONCB
Ezekiel 30 in the BONLT
Ezekiel 30 in the BONUT2
Ezekiel 30 in the BOPLNT
Ezekiel 30 in the BOSCB
Ezekiel 30 in the BOSNC
Ezekiel 30 in the BOTLNT
Ezekiel 30 in the BOVCB
Ezekiel 30 in the BOYCB
Ezekiel 30 in the BPBB
Ezekiel 30 in the BPH
Ezekiel 30 in the BSB
Ezekiel 30 in the CCB
Ezekiel 30 in the CUV
Ezekiel 30 in the CUVS
Ezekiel 30 in the DBT
Ezekiel 30 in the DGDNT
Ezekiel 30 in the DHNT
Ezekiel 30 in the DNT
Ezekiel 30 in the ELBE
Ezekiel 30 in the EMTV
Ezekiel 30 in the ESV
Ezekiel 30 in the FBV
Ezekiel 30 in the FEB
Ezekiel 30 in the GGMNT
Ezekiel 30 in the GNT
Ezekiel 30 in the HARY
Ezekiel 30 in the HNT
Ezekiel 30 in the IRVA
Ezekiel 30 in the IRVB
Ezekiel 30 in the IRVG
Ezekiel 30 in the IRVH
Ezekiel 30 in the IRVK
Ezekiel 30 in the IRVM
Ezekiel 30 in the IRVO
Ezekiel 30 in the IRVP
Ezekiel 30 in the IRVT
Ezekiel 30 in the IRVT2
Ezekiel 30 in the IRVU
Ezekiel 30 in the ISVN
Ezekiel 30 in the JSNT
Ezekiel 30 in the KAPI
Ezekiel 30 in the KBT1ETNIK
Ezekiel 30 in the KBV
Ezekiel 30 in the KJV
Ezekiel 30 in the KNFD
Ezekiel 30 in the LBA
Ezekiel 30 in the LBLA
Ezekiel 30 in the LNT
Ezekiel 30 in the LSV
Ezekiel 30 in the MAAL
Ezekiel 30 in the MBV
Ezekiel 30 in the MBV2
Ezekiel 30 in the MHNT
Ezekiel 30 in the MKNFD
Ezekiel 30 in the MNG
Ezekiel 30 in the MNT
Ezekiel 30 in the MNT2
Ezekiel 30 in the MRS1T
Ezekiel 30 in the NAA
Ezekiel 30 in the NASB
Ezekiel 30 in the NBLA
Ezekiel 30 in the NBS
Ezekiel 30 in the NBVTP
Ezekiel 30 in the NET2
Ezekiel 30 in the NIV11
Ezekiel 30 in the NNT
Ezekiel 30 in the NNT2
Ezekiel 30 in the NNT3
Ezekiel 30 in the PDDPT
Ezekiel 30 in the PFNT
Ezekiel 30 in the RMNT
Ezekiel 30 in the SBIAS
Ezekiel 30 in the SBIBS
Ezekiel 30 in the SBIBS2
Ezekiel 30 in the SBICS
Ezekiel 30 in the SBIDS
Ezekiel 30 in the SBIGS
Ezekiel 30 in the SBIHS
Ezekiel 30 in the SBIIS
Ezekiel 30 in the SBIIS2
Ezekiel 30 in the SBIIS3
Ezekiel 30 in the SBIKS
Ezekiel 30 in the SBIKS2
Ezekiel 30 in the SBIMS
Ezekiel 30 in the SBIOS
Ezekiel 30 in the SBIPS
Ezekiel 30 in the SBISS
Ezekiel 30 in the SBITS
Ezekiel 30 in the SBITS2
Ezekiel 30 in the SBITS3
Ezekiel 30 in the SBITS4
Ezekiel 30 in the SBIUS
Ezekiel 30 in the SBIVS
Ezekiel 30 in the SBT
Ezekiel 30 in the SBT1E
Ezekiel 30 in the SCHL
Ezekiel 30 in the SNT
Ezekiel 30 in the SUSU
Ezekiel 30 in the SUSU2
Ezekiel 30 in the SYNO
Ezekiel 30 in the TBIAOTANT
Ezekiel 30 in the TBT1E
Ezekiel 30 in the TBT1E2
Ezekiel 30 in the TFTIP
Ezekiel 30 in the TFTU
Ezekiel 30 in the TGNTATF3T
Ezekiel 30 in the THAI
Ezekiel 30 in the TNFD
Ezekiel 30 in the TNT
Ezekiel 30 in the TNTIK
Ezekiel 30 in the TNTIL
Ezekiel 30 in the TNTIN
Ezekiel 30 in the TNTIP
Ezekiel 30 in the TNTIZ
Ezekiel 30 in the TOMA
Ezekiel 30 in the TTENT
Ezekiel 30 in the UBG
Ezekiel 30 in the UGV
Ezekiel 30 in the UGV2
Ezekiel 30 in the UGV3
Ezekiel 30 in the VBL
Ezekiel 30 in the VDCC
Ezekiel 30 in the YALU
Ezekiel 30 in the YAPE
Ezekiel 30 in the YBVTP
Ezekiel 30 in the ZBP