Hebrews 4 (IRVM2)

1 അതുകൊണ്ട്, ദൈവത്തിന്റെ വിശ്രമത്തിൽ പ്രവേശിക്കുവാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആർക്കെങ്കിലും അത് ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ജാഗ്രതയുള്ളവരായിരിക്കുക. 2 അവരെപ്പോലെ നാമും ദൈവിക വിശ്രമത്തെക്കുറിച്ചുള്ള ഈ സദ് വാർത്ത കേട്ടവർ ആകുന്നു; എങ്കിലും കേട്ടവർ വിശ്വാസത്തോടെ അംഗീകരിക്കായ്കകൊണ്ട് കേട്ട സന്ദേശം അവർക്ക് ഉപകാരമായി തീർന്നില്ല. 3 വിശ്വസിച്ചവരായ നാമല്ലോ വിശ്രമത്തിൽ പ്രവേശിക്കുന്നത്; ലോകസ്ഥാപനത്തിങ്കൽ സൃഷ്ടികർമ്മങ്ങൾ പൂർത്തിയായ ശേഷവും: “അവർ എന്റെ വിശ്രമത്തിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ കോപത്തിൽ സത്യംചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ. 4 “ഏഴാം നാളിൽ ദൈവം തന്റെ സകലപ്രവൃത്തികളും പൂർത്തിയാക്കി വിശ്രമിച്ചു” എന്നു ഏഴാം നാളിനെക്കുറിച്ച് വേദഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നു. 5 “എന്റെ വിശ്രമത്തിൽ അവർ പ്രവേശിക്കയില്ല” എന്നു ഇവിടെ വീണ്ടും അരുളിച്ചെയ്യുന്നു. 6 അതുകൊണ്ട് ചിലർ അതിൽ പ്രവേശിക്കുവാൻ അവസരം ശേഷിച്ചിരിക്കയാലും മുമ്പ് സദ് വാർത്ത കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും, 7 മുമ്പ് ഉദ്ധരിച്ചതു പോലെ വളരെ കാലത്തിന് ശേഷം ദൈവം ദാവീദിലൂടെ, “ഇന്ന്” എന്നൊരു ദിവസം പിന്നെയും നിശ്ചയിച്ചിരിയ്ക്കുന്നു എന്നു വെളിപ്പെടുത്തുന്നു; “ഇന്ന് അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്” എന്ന് ദാവീദിലൂടെ അരുളിച്ചെയ്യുന്നു. 8 യോശുവ അവരെ സ്വസ്ഥതയുള്ള ദേശത്ത് പ്രവേശിപ്പിച്ചിരുന്നു എങ്കിൽ ദൈവം മറ്റൊരു ദിവസത്തെക്കുറിച്ച് വീണ്ടും പറയുകയില്ലായിരുന്നു. 9 ആകയാൽ ദൈവജനത്തിന് ഒരു ശബ്ബത്തനുഭവം ലഭിക്കുവാനിരിക്കുന്നു. 10 ദൈവം തന്റെ പ്രവൃത്തികളിൽനിന്നു വിമുക്തനായതു പോലെ അവന്റെ വിശ്രമത്തിൽ പ്രവേശിച്ച ഏതൊരുവനും തന്റെ പ്രവൃത്തികളിൽനിന്നു വിമുക്തനായിത്തീർന്ന് വിശ്രമിക്കുന്നു. 11 അതുകൊണ്ട് നാം ആരും യിസ്രായേൽ ജനത ചെയ്തതുപോലുള്ള അനുസരണക്കേടിന്റെ അതേ അവസ്ഥയിൽ വീഴാതിരിക്കേണ്ടതിന് ആ ദൈവിക വിശ്രമത്തിൽ പ്രവേശിക്കുവാൻ ഉത്സാഹമുള്ളവരായിരിക്ക. 12 ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏത് വാളിനേക്കാളും മൂർച്ചയേറിയതും ദേഹിയെ ആത്മാവിൽനിന്നും, സന്ധികളെ മജ്ജകളിൽനിന്നും വേർപിരിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശങ്ങളെയും വിവേചിച്ചറിയുന്നതും ആകുന്നു. 13 അവന്റെ ദൃഷ്ടിയ്ക്ക് മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന് വ്യക്തവും, മറവില്ലാത്തതുമായി കിടക്കുന്നു; അങ്ങനെയുള്ള ദൈവത്തിന്റെ മുമ്പിലാണു നാം കണക്ക് ബോദ്ധ്യപ്പെടുത്തേണ്ടത്. 14 ആകയാൽ സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത ദൈവപുത്രനായ യേശു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ട് നാം നമ്മുടെ വിശ്വാസം മുറുകെപ്പിടിച്ചുകൊൾക. 15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിക്കുവാൻ കഴിയാത്തവനല്ല; പകരം സർവ്വത്തിലും നമുക്കു തുല്യനായി പ്രലോഭിക്കപ്പെട്ടിട്ടും പാപം ഇല്ലാത്തവനായിരുന്നു. 16 അതുകൊണ്ട് കരുണ ലഭിപ്പാനും തത്സമയത്ത് സഹായത്തിനുള്ള കൃപ പ്രാപിക്കുവാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക.

In Other Versions

Hebrews 4 in the ANGEFD

Hebrews 4 in the ANTPNG2D

Hebrews 4 in the AS21

Hebrews 4 in the BAGH

Hebrews 4 in the BBPNG

Hebrews 4 in the BBT1E

Hebrews 4 in the BDS

Hebrews 4 in the BEV

Hebrews 4 in the BHAD

Hebrews 4 in the BIB

Hebrews 4 in the BLPT

Hebrews 4 in the BNT

Hebrews 4 in the BNTABOOT

Hebrews 4 in the BNTLV

Hebrews 4 in the BOATCB

Hebrews 4 in the BOATCB2

Hebrews 4 in the BOBCV

Hebrews 4 in the BOCNT

Hebrews 4 in the BOECS

Hebrews 4 in the BOGWICC

Hebrews 4 in the BOHCB

Hebrews 4 in the BOHCV

Hebrews 4 in the BOHLNT

Hebrews 4 in the BOHNTLTAL

Hebrews 4 in the BOICB

Hebrews 4 in the BOILNTAP

Hebrews 4 in the BOITCV

Hebrews 4 in the BOKCV

Hebrews 4 in the BOKCV2

Hebrews 4 in the BOKHWOG

Hebrews 4 in the BOKSSV

Hebrews 4 in the BOLCB

Hebrews 4 in the BOLCB2

Hebrews 4 in the BOMCV

Hebrews 4 in the BONAV

Hebrews 4 in the BONCB

Hebrews 4 in the BONLT

Hebrews 4 in the BONUT2

Hebrews 4 in the BOPLNT

Hebrews 4 in the BOSCB

Hebrews 4 in the BOSNC

Hebrews 4 in the BOTLNT

Hebrews 4 in the BOVCB

Hebrews 4 in the BOYCB

Hebrews 4 in the BPBB

Hebrews 4 in the BPH

Hebrews 4 in the BSB

Hebrews 4 in the CCB

Hebrews 4 in the CUV

Hebrews 4 in the CUVS

Hebrews 4 in the DBT

Hebrews 4 in the DGDNT

Hebrews 4 in the DHNT

Hebrews 4 in the DNT

Hebrews 4 in the ELBE

Hebrews 4 in the EMTV

Hebrews 4 in the ESV

Hebrews 4 in the FBV

Hebrews 4 in the FEB

Hebrews 4 in the GGMNT

Hebrews 4 in the GNT

Hebrews 4 in the HARY

Hebrews 4 in the HNT

Hebrews 4 in the IRVA

Hebrews 4 in the IRVB

Hebrews 4 in the IRVG

Hebrews 4 in the IRVH

Hebrews 4 in the IRVK

Hebrews 4 in the IRVM

Hebrews 4 in the IRVO

Hebrews 4 in the IRVP

Hebrews 4 in the IRVT

Hebrews 4 in the IRVT2

Hebrews 4 in the IRVU

Hebrews 4 in the ISVN

Hebrews 4 in the JSNT

Hebrews 4 in the KAPI

Hebrews 4 in the KBT1ETNIK

Hebrews 4 in the KBV

Hebrews 4 in the KJV

Hebrews 4 in the KNFD

Hebrews 4 in the LBA

Hebrews 4 in the LBLA

Hebrews 4 in the LNT

Hebrews 4 in the LSV

Hebrews 4 in the MAAL

Hebrews 4 in the MBV

Hebrews 4 in the MBV2

Hebrews 4 in the MHNT

Hebrews 4 in the MKNFD

Hebrews 4 in the MNG

Hebrews 4 in the MNT

Hebrews 4 in the MNT2

Hebrews 4 in the MRS1T

Hebrews 4 in the NAA

Hebrews 4 in the NASB

Hebrews 4 in the NBLA

Hebrews 4 in the NBS

Hebrews 4 in the NBVTP

Hebrews 4 in the NET2

Hebrews 4 in the NIV11

Hebrews 4 in the NNT

Hebrews 4 in the NNT2

Hebrews 4 in the NNT3

Hebrews 4 in the PDDPT

Hebrews 4 in the PFNT

Hebrews 4 in the RMNT

Hebrews 4 in the SBIAS

Hebrews 4 in the SBIBS

Hebrews 4 in the SBIBS2

Hebrews 4 in the SBICS

Hebrews 4 in the SBIDS

Hebrews 4 in the SBIGS

Hebrews 4 in the SBIHS

Hebrews 4 in the SBIIS

Hebrews 4 in the SBIIS2

Hebrews 4 in the SBIIS3

Hebrews 4 in the SBIKS

Hebrews 4 in the SBIKS2

Hebrews 4 in the SBIMS

Hebrews 4 in the SBIOS

Hebrews 4 in the SBIPS

Hebrews 4 in the SBISS

Hebrews 4 in the SBITS

Hebrews 4 in the SBITS2

Hebrews 4 in the SBITS3

Hebrews 4 in the SBITS4

Hebrews 4 in the SBIUS

Hebrews 4 in the SBIVS

Hebrews 4 in the SBT

Hebrews 4 in the SBT1E

Hebrews 4 in the SCHL

Hebrews 4 in the SNT

Hebrews 4 in the SUSU

Hebrews 4 in the SUSU2

Hebrews 4 in the SYNO

Hebrews 4 in the TBIAOTANT

Hebrews 4 in the TBT1E

Hebrews 4 in the TBT1E2

Hebrews 4 in the TFTIP

Hebrews 4 in the TFTU

Hebrews 4 in the TGNTATF3T

Hebrews 4 in the THAI

Hebrews 4 in the TNFD

Hebrews 4 in the TNT

Hebrews 4 in the TNTIK

Hebrews 4 in the TNTIL

Hebrews 4 in the TNTIN

Hebrews 4 in the TNTIP

Hebrews 4 in the TNTIZ

Hebrews 4 in the TOMA

Hebrews 4 in the TTENT

Hebrews 4 in the UBG

Hebrews 4 in the UGV

Hebrews 4 in the UGV2

Hebrews 4 in the UGV3

Hebrews 4 in the VBL

Hebrews 4 in the VDCC

Hebrews 4 in the YALU

Hebrews 4 in the YAPE

Hebrews 4 in the YBVTP

Hebrews 4 in the ZBP