Jeremiah 20 (IRVM2)
1 എന്നാൽ യിരെമ്യാവ് ഈ കാര്യങ്ങൾ പ്രവചിക്കുന്നത് ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിന് പ്രധാനവിചാരകനുമായ 2 പശ്ഹൂർപുരോഹിതൻ കേട്ടിട്ട് യിരെമ്യാപ്രവാചകനെ അടിച്ച്, യഹോവയുടെ ആലയത്തിനരികിലുള്ള മുകളിലത്തെ ബെന്യാമീൻ ഗോപുരത്തിലെ ആമത്തിൽ ഇട്ടു. 3 പിറ്റെന്നാൾ പശ്ഹൂർ യിരെമ്യാവിനെ വിലങ്ങഴിച്ചുവിട്ടപ്പോൾ യിരെമ്യാവ് അവനോട് പറഞ്ഞത്: “യഹോവ നിനക്ക് പശ്ഹൂർ എന്നല്ല, മാഗോർ മിസ്സാബീബ് എന്നത്രേ പേര് വിളിച്ചിരിക്കുന്നത്”. 4 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ നിനക്കും നിന്റെ സകല സ്നേഹിതന്മാർക്കും ഭീതിയാക്കിത്തീർക്കും; അവർ ശത്രുക്കളുടെ വാൾകൊണ്ടു വീഴും; നിന്റെ കണ്ണ് അത് കാണും; എല്ലാ യെഹൂദയെയും ഞാൻ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അവരെ പിടിച്ച്, ബാബേലിലേക്കു കൊണ്ടുപോയി വാൾകൊണ്ട് കൊന്നുകളയും. 5 ഈ നഗരത്തിലെ സകലനിക്ഷേപങ്ങളും അതിലെ സകലസമ്പാദ്യങ്ങളും സകല വിശിഷ്ടവസ്തുക്കളും യെഹൂദാ രാജാക്കന്മാരുടെ സകലഭണ്ഡാരങ്ങളും ഞാൻ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ അവ കൊള്ള ചെയ്ത് ബാബേലിലേക്കു കൊണ്ടുപോകും. 6 എന്നാൽ പശ്ഹൂരേ, നീയും നിന്റെ വീട്ടിൽ വസിക്കുന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്റെ വ്യാജപ്രവചനം കേട്ട നിന്റെ സകലസ്നേഹിതന്മാരും ബാബേലിലേക്കു ചെന്ന്, അവിടെവച്ച് മരിച്ച്, അടക്കപ്പെടും. 7 യഹോവേ, അങ്ങ് എന്നെ സമ്മതിപ്പിക്കുകയും ഞാൻ സമ്മതിക്കുകയും ചെയ്തു; അങ്ങ് ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു. 8 സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ച് സാഹസത്തെയും ബലാല്ക്കാരത്തെയും കുറിച്ച് ആവലാതി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്ക് ഇടവിടാതെ നിന്ദയ്ക്കും പരിഹാസത്തിനും കാരണമായിരിക്കുന്നു. 9 ‘ഞാൻ ഇനി അങ്ങയെ ഓർക്കുകയില്ല, അവിടുത്തെ നാമത്തിൽ സംസാരിക്കുകയുമില്ല’ എന്നു പറഞ്ഞാൽ അത് എന്റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ തളർന്ന്, എനിക്ക് സഹിക്കുവാൻ കഴിയാതെയായി. 10 “സർവ്വത്രഭീതി; ഞാൻ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; കുറ്റം ബോധിപ്പിക്കുവിൻ; ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; നാം അവനെ തോല്പിച്ച് അവനോട് പകവീട്ടുവാൻ തക്കവണ്ണം പക്ഷേ അവനെ വശത്താക്കാം” എന്ന് എന്റെ വീഴ്ചയ്ക്കു കാത്തിരിക്കുന്നവരായ എന്റെ സ്നേഹിതന്മാർ എല്ലാവരും പറയുന്നു. 11 എന്നാൽ യഹോവ ബലവാനായ വീരനെപ്പോലെ എന്നോടുകൂടി ഉണ്ട്; അതിനാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കുകയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കാതിരുന്നതിനാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നെ. 12 നീതിമാനെ ശോധനചെയ്ത്, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, അങ്ങ് അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; എന്റെ വ്യവഹാരം ഞാൻ അങ്ങയോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ. 13 യഹോവയ്ക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിക്കുവിൻ! അവിടുന്ന് ദരിദ്രന്റെ പ്രാണനെ ദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു. 14 ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ. 15 ‘നിനക്ക് ഒരു മകൻ ജനിച്ചിരിക്കുന്നു’ എന്ന് എന്റെ അപ്പനോട് അറിയിച്ച് അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ. 16 എന്റെ അമ്മ എന്റെ ശവക്കുഴിയും, അവളുടെ ഗർഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്, ആ മനുഷ്യൻ എന്നെ ഉദരത്തിൽവച്ച് കൊന്നുകളയാതിരുന്നതുകൊണ്ട് അവൻ, 17 അനുതപിക്കാതെ യഹോവ ഉന്മൂലനാശം വരുത്തിയ പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ; രാവിലെ അവൻ നിലവിളിയും ഉച്ചസമയത്ത് പോർവിളിയും കേൾക്കുമാറാകട്ടെ. 18 കഷ്ടവും സങ്കടവും അനുഭവിച്ച് ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന് ഞാൻ ഉദരത്തിൽനിന്ന് പുറത്തുവന്നത് എന്തിന്?”.
In Other Versions
Jeremiah 20 in the ANGEFD
Jeremiah 20 in the ANTPNG2D
Jeremiah 20 in the AS21
Jeremiah 20 in the BAGH
Jeremiah 20 in the BBPNG
Jeremiah 20 in the BBT1E
Jeremiah 20 in the BDS
Jeremiah 20 in the BEV
Jeremiah 20 in the BHAD
Jeremiah 20 in the BIB
Jeremiah 20 in the BLPT
Jeremiah 20 in the BNT
Jeremiah 20 in the BNTABOOT
Jeremiah 20 in the BNTLV
Jeremiah 20 in the BOATCB
Jeremiah 20 in the BOATCB2
Jeremiah 20 in the BOBCV
Jeremiah 20 in the BOCNT
Jeremiah 20 in the BOECS
Jeremiah 20 in the BOGWICC
Jeremiah 20 in the BOHCB
Jeremiah 20 in the BOHCV
Jeremiah 20 in the BOHLNT
Jeremiah 20 in the BOHNTLTAL
Jeremiah 20 in the BOICB
Jeremiah 20 in the BOILNTAP
Jeremiah 20 in the BOITCV
Jeremiah 20 in the BOKCV
Jeremiah 20 in the BOKCV2
Jeremiah 20 in the BOKHWOG
Jeremiah 20 in the BOKSSV
Jeremiah 20 in the BOLCB
Jeremiah 20 in the BOLCB2
Jeremiah 20 in the BOMCV
Jeremiah 20 in the BONAV
Jeremiah 20 in the BONCB
Jeremiah 20 in the BONLT
Jeremiah 20 in the BONUT2
Jeremiah 20 in the BOPLNT
Jeremiah 20 in the BOSCB
Jeremiah 20 in the BOSNC
Jeremiah 20 in the BOTLNT
Jeremiah 20 in the BOVCB
Jeremiah 20 in the BOYCB
Jeremiah 20 in the BPBB
Jeremiah 20 in the BPH
Jeremiah 20 in the BSB
Jeremiah 20 in the CCB
Jeremiah 20 in the CUV
Jeremiah 20 in the CUVS
Jeremiah 20 in the DBT
Jeremiah 20 in the DGDNT
Jeremiah 20 in the DHNT
Jeremiah 20 in the DNT
Jeremiah 20 in the ELBE
Jeremiah 20 in the EMTV
Jeremiah 20 in the ESV
Jeremiah 20 in the FBV
Jeremiah 20 in the FEB
Jeremiah 20 in the GGMNT
Jeremiah 20 in the GNT
Jeremiah 20 in the HARY
Jeremiah 20 in the HNT
Jeremiah 20 in the IRVA
Jeremiah 20 in the IRVB
Jeremiah 20 in the IRVG
Jeremiah 20 in the IRVH
Jeremiah 20 in the IRVK
Jeremiah 20 in the IRVM
Jeremiah 20 in the IRVO
Jeremiah 20 in the IRVP
Jeremiah 20 in the IRVT
Jeremiah 20 in the IRVT2
Jeremiah 20 in the IRVU
Jeremiah 20 in the ISVN
Jeremiah 20 in the JSNT
Jeremiah 20 in the KAPI
Jeremiah 20 in the KBT1ETNIK
Jeremiah 20 in the KBV
Jeremiah 20 in the KJV
Jeremiah 20 in the KNFD
Jeremiah 20 in the LBA
Jeremiah 20 in the LBLA
Jeremiah 20 in the LNT
Jeremiah 20 in the LSV
Jeremiah 20 in the MAAL
Jeremiah 20 in the MBV
Jeremiah 20 in the MBV2
Jeremiah 20 in the MHNT
Jeremiah 20 in the MKNFD
Jeremiah 20 in the MNG
Jeremiah 20 in the MNT
Jeremiah 20 in the MNT2
Jeremiah 20 in the MRS1T
Jeremiah 20 in the NAA
Jeremiah 20 in the NASB
Jeremiah 20 in the NBLA
Jeremiah 20 in the NBS
Jeremiah 20 in the NBVTP
Jeremiah 20 in the NET2
Jeremiah 20 in the NIV11
Jeremiah 20 in the NNT
Jeremiah 20 in the NNT2
Jeremiah 20 in the NNT3
Jeremiah 20 in the PDDPT
Jeremiah 20 in the PFNT
Jeremiah 20 in the RMNT
Jeremiah 20 in the SBIAS
Jeremiah 20 in the SBIBS
Jeremiah 20 in the SBIBS2
Jeremiah 20 in the SBICS
Jeremiah 20 in the SBIDS
Jeremiah 20 in the SBIGS
Jeremiah 20 in the SBIHS
Jeremiah 20 in the SBIIS
Jeremiah 20 in the SBIIS2
Jeremiah 20 in the SBIIS3
Jeremiah 20 in the SBIKS
Jeremiah 20 in the SBIKS2
Jeremiah 20 in the SBIMS
Jeremiah 20 in the SBIOS
Jeremiah 20 in the SBIPS
Jeremiah 20 in the SBISS
Jeremiah 20 in the SBITS
Jeremiah 20 in the SBITS2
Jeremiah 20 in the SBITS3
Jeremiah 20 in the SBITS4
Jeremiah 20 in the SBIUS
Jeremiah 20 in the SBIVS
Jeremiah 20 in the SBT
Jeremiah 20 in the SBT1E
Jeremiah 20 in the SCHL
Jeremiah 20 in the SNT
Jeremiah 20 in the SUSU
Jeremiah 20 in the SUSU2
Jeremiah 20 in the SYNO
Jeremiah 20 in the TBIAOTANT
Jeremiah 20 in the TBT1E
Jeremiah 20 in the TBT1E2
Jeremiah 20 in the TFTIP
Jeremiah 20 in the TFTU
Jeremiah 20 in the TGNTATF3T
Jeremiah 20 in the THAI
Jeremiah 20 in the TNFD
Jeremiah 20 in the TNT
Jeremiah 20 in the TNTIK
Jeremiah 20 in the TNTIL
Jeremiah 20 in the TNTIN
Jeremiah 20 in the TNTIP
Jeremiah 20 in the TNTIZ
Jeremiah 20 in the TOMA
Jeremiah 20 in the TTENT
Jeremiah 20 in the UBG
Jeremiah 20 in the UGV
Jeremiah 20 in the UGV2
Jeremiah 20 in the UGV3
Jeremiah 20 in the VBL
Jeremiah 20 in the VDCC
Jeremiah 20 in the YALU
Jeremiah 20 in the YAPE
Jeremiah 20 in the YBVTP
Jeremiah 20 in the ZBP