Psalms 120 (IRVM2)
undefined ആരോഹണഗീതം. 1 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു;കർത്താവ് എനിക്ക് ഉത്തരം അരുളുകയും ചെയ്തു. 2 യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നുംവഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ. 3 വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും?നിന്നോട് ഇനി എന്ത് ചെയ്യും? 4 വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളുംപൂവത്തിൻ കനലും തന്നെ. 5 ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടുംകേദാർ കൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം! 6 സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത്എനിക്ക് മതിയായി. 7 ഞാൻ സമാധാനപ്രിയനാകുന്നു;എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.