Psalms 131 (IRVM2)
undefined ദാവീദിന്റെ ഒരു ആരോഹണഗീതം. 1 യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല;ഞാൻ നിഗളിച്ചുനടക്കുന്നില്ല;എന്റെ ബുദ്ധിക്ക് എത്തിപ്പിടിക്കുവാൻ കഴിയാത്ത വൻ കാര്യങ്ങളിലുംഅത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല. 2 ഞാൻ എന്റെ പ്രാണനെ താലോലിച്ച് നിശ്ശബ്ദമാക്കിയിരിക്കുന്നു;അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെഎന്റെ പ്രാണൻ അമ്മയുടെ മടിയിൽ ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെശാന്തമായിരിക്കുന്നു. 3 യിസ്രായേലേ, ഇന്നുമുതൽ എന്നേക്കുംയഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക.