Exodus 15 (IRVM2)
1 മോശെയും യിസ്രായേൽമക്കളും അന്ന് യഹോവയ്ക്ക് സങ്കീർത്തനം പാടി ചൊല്ലിയത് എന്തെന്നാൽ:“ഞാൻ യഹോവയ്ക്ക് പാട്ടുപാടും, അങ്ങ് മഹോന്നതൻ:കുതിരയെയും അതിന്മേൽ ഇരുന്നവനെയും അങ്ങ് കടലിൽ തള്ളിയിട്ടിരിക്കുന്നു. 2 എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ;അവിടുന്ന് എനിക്ക് രക്ഷയായിത്തീർന്നു.അവിടുന്ന് എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും;അവിടുന്ന് എന്റെ പിതാവിൻ ദൈവം; ഞാൻ അങ്ങയെ പുകഴ്ത്തും. 3 യഹോവ യുദ്ധവീരൻ; യഹോവ എന്ന് അവിടുത്തെ നാമം. 4 ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അങ്ങ് കടലിൽ തള്ളിയിട്ടു;അവന്റെ ധീരരായ തേരാളികൾ ചെങ്കടലിൽ മുങ്ങിപ്പോയി. 5 സമുദ്രം അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു. 6 യഹോവേ, അങ്ങയുടെ വലങ്കൈ ബലത്തിൽ മഹത്വപ്പെട്ടു;യഹോവേ, അങ്ങയുടെ വലങ്കൈ ശത്രുവിനെ തകർത്തുകളഞ്ഞു. 7 അങ്ങ് എതിരാളികളെ മഹാശക്തിയാൽ സംഹരിക്കുന്നു;അങ്ങ് അവിടുത്തെ ക്രോധം അയയ്ക്കുന്നു; അത് അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു. 8 അവിടുത്തെ മൂക്കിലെ ശ്വാസത്താൽ വെള്ളം ഒന്നിച്ചുകൂടി;പ്രവാഹങ്ങൾ ചിറപോലെ നിന്നു;ആഴങ്ങൾ കടലിന്റെ ഉള്ളിൽ ഉറച്ചുപോയി. 9 “ഞാൻ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും;എന്റെ ആഗ്രഹം അവരാൽ പൂർത്തിയാകും;ഞാൻ എന്റെ വാൾ ഊരും; എന്റെ കൈ അവരെ നിഗ്രഹിക്കും” എന്ന് ശത്രു പറഞ്ഞു. 10 നിന്റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി;അവർ ഈയംപോലെ പെരുവെള്ളത്തിൽ താണു. 11 യഹോവേ, ദേവന്മാരിൽ നിനക്ക് തുല്യൻ ആർ?വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ,അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്ക് തുല്യൻ ആർ? 12 നീ വലങ്കൈ നീട്ടി, ഭൂമി അവരെ വിഴുങ്ങി. 13 നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി;നിന്റെ വിശുദ്ധനിവാസത്തിലേക്ക് നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു. 14 ജാതികൾ കേട്ട് നടുങ്ങുന്നു.ഫെലിസ്ത്യനിവാസികൾക്ക് ഭീതിപിടിച്ചിരിക്കുന്നു. 15 ഏദോമ്യപ്രഭുക്കന്മാർ സംഭ്രമിച്ചു;മോവാബ്യവീരന്മാർ ഭയന്നുവിറച്ചു;കനാന്യ നിവാസികളെല്ലാം അധൈര്യപ്പെട്ടു. 16 ഭയവും ഭീതിയും അവരുടെ മേൽ വീണു,നിന്റെ ഭുജമാഹാത്മ്യത്താൽ അവർ ശിലാതുല്യരായി;അങ്ങനെ, യഹോവേ, നിന്റെ ജനം കടന്നു,നീ സമ്പാദിച്ച ജനം കടന്നുപോയി. 17 നീ അവരെ കൊണ്ടുചെന്ന് തിരുനിവാസത്തിനായി ഒരുക്കിയ സ്ഥാനത്ത്,യഹോവേ, നിന്നവകാശപർവ്വതത്തിൽ നീ അവരെ നട്ടു,കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധ മന്ദിരത്തിങ്കൽ തന്നേ. 18 യഹോവ എന്നും എന്നേക്കും രാജാവായി വാഴും”. 19 എന്നാൽ ഫറവോന്റെ കുതിരകൾ അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കിവരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു. 20 അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യിൽ തപ്പ് എടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു. 21 മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്:“യഹോവയ്ക്ക് പാട്ടുപാടുവിൻ, അവൻ മഹോന്നതൻ:കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു”. 22 അതിനുശേഷം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ട് നയിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്ന്, മൂന്നുദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു. 23 മാറയിൽ എത്തിയപ്പോൾ, മാറയിലെ വെള്ളം കുടിക്കുവാൻ അവർക്ക് കഴിഞ്ഞില്ല; അത് കയ്പുപ്പുള്ളതായിരുന്നു. അതുകൊണ്ട് അതിന് മാറാ എന്ന് പേരിട്ടു. 24 അപ്പോൾ ജനം: “ഞങ്ങൾ എന്ത് കുടിക്കും” എന്ന് പറഞ്ഞ് മോശെയുടെ നേരെ പിറുപിറുത്തു. 25 അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അത് വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു: 26 “നിന്റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട് അവന് പ്രസാദമുള്ളതു ചെയ്യുകയും അവന്റെ കല്പനകൾ അനുസരിച്ച് അവന്റെ സകലവിധികളും പ്രമാണിക്കുകയും ചെയ്താൽ ഞാൻ ഈജിപ്റ്റുകാരുടെമേൽ വരുത്തിയ വ്യാധികളിൽ ഒന്നും നിനക്ക് വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു” എന്ന് അരുളിച്ചെയ്തു. 27 പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.
In Other Versions
Exodus 15 in the ANGEFD
Exodus 15 in the ANTPNG2D
Exodus 15 in the AS21
Exodus 15 in the BAGH
Exodus 15 in the BBPNG
Exodus 15 in the BBT1E
Exodus 15 in the BDS
Exodus 15 in the BEV
Exodus 15 in the BHAD
Exodus 15 in the BIB
Exodus 15 in the BLPT
Exodus 15 in the BNT
Exodus 15 in the BNTABOOT
Exodus 15 in the BNTLV
Exodus 15 in the BOATCB
Exodus 15 in the BOATCB2
Exodus 15 in the BOBCV
Exodus 15 in the BOCNT
Exodus 15 in the BOECS
Exodus 15 in the BOGWICC
Exodus 15 in the BOHCB
Exodus 15 in the BOHCV
Exodus 15 in the BOHLNT
Exodus 15 in the BOHNTLTAL
Exodus 15 in the BOICB
Exodus 15 in the BOILNTAP
Exodus 15 in the BOITCV
Exodus 15 in the BOKCV
Exodus 15 in the BOKCV2
Exodus 15 in the BOKHWOG
Exodus 15 in the BOKSSV
Exodus 15 in the BOLCB
Exodus 15 in the BOLCB2
Exodus 15 in the BOMCV
Exodus 15 in the BONAV
Exodus 15 in the BONCB
Exodus 15 in the BONLT
Exodus 15 in the BONUT2
Exodus 15 in the BOPLNT
Exodus 15 in the BOSCB
Exodus 15 in the BOSNC
Exodus 15 in the BOTLNT
Exodus 15 in the BOVCB
Exodus 15 in the BOYCB
Exodus 15 in the BPBB
Exodus 15 in the BPH
Exodus 15 in the BSB
Exodus 15 in the CCB
Exodus 15 in the CUV
Exodus 15 in the CUVS
Exodus 15 in the DBT
Exodus 15 in the DGDNT
Exodus 15 in the DHNT
Exodus 15 in the DNT
Exodus 15 in the ELBE
Exodus 15 in the EMTV
Exodus 15 in the ESV
Exodus 15 in the FBV
Exodus 15 in the FEB
Exodus 15 in the GGMNT
Exodus 15 in the GNT
Exodus 15 in the HARY
Exodus 15 in the HNT
Exodus 15 in the IRVA
Exodus 15 in the IRVB
Exodus 15 in the IRVG
Exodus 15 in the IRVH
Exodus 15 in the IRVK
Exodus 15 in the IRVM
Exodus 15 in the IRVO
Exodus 15 in the IRVP
Exodus 15 in the IRVT
Exodus 15 in the IRVT2
Exodus 15 in the IRVU
Exodus 15 in the ISVN
Exodus 15 in the JSNT
Exodus 15 in the KAPI
Exodus 15 in the KBT1ETNIK
Exodus 15 in the KBV
Exodus 15 in the KJV
Exodus 15 in the KNFD
Exodus 15 in the LBA
Exodus 15 in the LBLA
Exodus 15 in the LNT
Exodus 15 in the LSV
Exodus 15 in the MAAL
Exodus 15 in the MBV
Exodus 15 in the MBV2
Exodus 15 in the MHNT
Exodus 15 in the MKNFD
Exodus 15 in the MNG
Exodus 15 in the MNT
Exodus 15 in the MNT2
Exodus 15 in the MRS1T
Exodus 15 in the NAA
Exodus 15 in the NASB
Exodus 15 in the NBLA
Exodus 15 in the NBS
Exodus 15 in the NBVTP
Exodus 15 in the NET2
Exodus 15 in the NIV11
Exodus 15 in the NNT
Exodus 15 in the NNT2
Exodus 15 in the NNT3
Exodus 15 in the PDDPT
Exodus 15 in the PFNT
Exodus 15 in the RMNT
Exodus 15 in the SBIAS
Exodus 15 in the SBIBS
Exodus 15 in the SBIBS2
Exodus 15 in the SBICS
Exodus 15 in the SBIDS
Exodus 15 in the SBIGS
Exodus 15 in the SBIHS
Exodus 15 in the SBIIS
Exodus 15 in the SBIIS2
Exodus 15 in the SBIIS3
Exodus 15 in the SBIKS
Exodus 15 in the SBIKS2
Exodus 15 in the SBIMS
Exodus 15 in the SBIOS
Exodus 15 in the SBIPS
Exodus 15 in the SBISS
Exodus 15 in the SBITS
Exodus 15 in the SBITS2
Exodus 15 in the SBITS3
Exodus 15 in the SBITS4
Exodus 15 in the SBIUS
Exodus 15 in the SBIVS
Exodus 15 in the SBT
Exodus 15 in the SBT1E
Exodus 15 in the SCHL
Exodus 15 in the SNT
Exodus 15 in the SUSU
Exodus 15 in the SUSU2
Exodus 15 in the SYNO
Exodus 15 in the TBIAOTANT
Exodus 15 in the TBT1E
Exodus 15 in the TBT1E2
Exodus 15 in the TFTIP
Exodus 15 in the TFTU
Exodus 15 in the TGNTATF3T
Exodus 15 in the THAI
Exodus 15 in the TNFD
Exodus 15 in the TNT
Exodus 15 in the TNTIK
Exodus 15 in the TNTIL
Exodus 15 in the TNTIN
Exodus 15 in the TNTIP
Exodus 15 in the TNTIZ
Exodus 15 in the TOMA
Exodus 15 in the TTENT
Exodus 15 in the UBG
Exodus 15 in the UGV
Exodus 15 in the UGV2
Exodus 15 in the UGV3
Exodus 15 in the VBL
Exodus 15 in the VDCC
Exodus 15 in the YALU
Exodus 15 in the YAPE
Exodus 15 in the YBVTP
Exodus 15 in the ZBP