Isaiah 57 (IRVM2)

1 നീതിമാൻ നശിക്കുന്നു; ആരും അത് കാര്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനർത്ഥത്തിനു മുമ്പ് കഴിഞ്ഞുപോകുന്നു എന്ന് ആരും ഗ്രഹിക്കുന്നില്ല. 2 അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരെല്ലാം അവനവന്റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു. 3 “ക്ഷുദ്രക്കാരത്തിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ; ഇങ്ങോട്ട് അടുത്തുവരുവിൻ. 4 നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നത്? ആരുടെനേരെയാകുന്നു നിങ്ങൾ വായ് പിളർന്നു നാക്കു നീട്ടുന്നത്? നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ? 5 നിങ്ങൾ കരുവേലകങ്ങൾക്കരികത്തും ഓരോ പച്ചമരത്തിൻകീഴിലും വികാരാവേശത്താൽ ജ്വലിച്ചു, പാറപ്പിളർപ്പുകൾക്കു താഴെ തോട്ടുവക്കത്തുവച്ചു കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ. 6 തോട്ടിലെ മിനുസമുള്ള കല്ല് നിന്റെ പങ്ക്; അതുതന്നെ നിന്റെ ഓഹരി; അതിനല്ലയോ നീ പാനീയബലി പകർന്നു ഭോജനബലി അർപ്പിച്ചിരിക്കുന്നത്? ഈ വക കണ്ടിട്ട് ഞാൻ ക്ഷമിച്ചിരിക്കുമോ? 7 പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്റെ കിടക്ക വിരിച്ചിരിക്കുന്നു; അവിടേക്കു തന്നെ നീ ബലികഴിക്കുവാൻ കയറിച്ചെന്നു. 8 കതകിനും കട്ടിളയ്ക്കും പുറകിൽ നീ നിന്റെ അടയാളം വച്ചു, നീ എന്നെവിട്ടു ചെന്നു മറ്റുള്ളവർക്ക് നിന്നെത്തന്നെ നഗ്നയാക്കി കയറി നിന്റെ കിടക്ക വിസ്താരമാക്കി അവരുമായി ഉടമ്പടിചെയ്തു അവരുടെ കിടക്ക കൊതിച്ചു ആംഗ്യം നോക്കിക്കൊണ്ടിരുന്നു. 9 നീ തൈലവുംകൊണ്ടു മോലേക്ക് എന്ന് പേരുള്ള വിഗ്രഹത്തിന്റെ അടുക്കൽ ചെന്നു, നിന്റെ പരിമളവർഗ്ഗം ധാരാളം ചെലവ് ചെയ്തു, നിന്റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു. 10 വഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും ‘അത് നിഷ്ഫലം’ എന്നു നീ പറഞ്ഞില്ല; നിന്റെ കൈവശം നീ ജീവശക്തി കണ്ടതുകൊണ്ട് നിനക്ക് ക്ഷീണം തോന്നിയില്ല. 11 കപടം കാണിക്കുവാനും എന്നെ ഓർക്കുകയോ കൂട്ടാക്കുകയോ ചെയ്യാതിരിക്കുവാനും നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടത്? ഞാൻ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ നീ എന്നെ ഭയപ്പെടാതിരിക്കുന്നത്? 12 നിന്റെ നീതി ഞാൻ വെളിച്ചത്താക്കും; നിന്റെ പ്രവൃത്തികളോ നിനക്ക് പ്രയോജനമാകുകയില്ല. 13 നീ നിലവിളിക്കുമ്പോൾ നിന്റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; എന്നാൽ അവയെ മുഴുവനും കാറ്റു പാറ്റിക്കൊണ്ടുപോകും; ഒരു ശ്വാസം അവയെ നീക്കിക്കളയും; എങ്കിലും എന്നെ ആശ്രയിക്കുന്നവൻ ദേശത്തെ അവകാശമാക്കി എന്റെ വിശുദ്ധപർവ്വതത്തെ കൈവശമാക്കും”. 14 “നികത്തുവിൻ, നികത്തുവിൻ, വഴി ഒരുക്കുവിൻ; എന്റെ ജനത്തിന്റെ വഴിയിൽനിന്ന് ഇടർച്ച നീക്കിക്കളയുവിൻ” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 15 ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടിയും വസിക്കുന്നു. 16 ഞാൻ എന്നേക്കും വാദിക്കുകയില്ല; എല്ലായ്പോഴും കോപിക്കുകയുമില്ല; അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്ടിച്ചിട്ടുള്ള ദേഹികളും എന്റെ മുമ്പിൽനിന്നു ക്ഷയിച്ചുപോകുമല്ലോ. 17 അവരുടെ അത്യാഗ്രഹത്തിന്റെ അകൃത്യം നിമിത്തം ഞാൻ കോപിച്ച് അവരെ അടിച്ചു; ഞാൻ കോപിച്ചു മുഖം മറച്ചു; എന്നാൽ അവർ തിരിഞ്ഞ് അവർക്ക് തോന്നിയ വഴിയിൽ നടന്നു. 18 ഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാൻ അവരെ സൗഖ്യമാക്കും; ഞാൻ അവരെ നടത്തി അവർക്ക്, അവരുടെ ദുഃഖിതന്മാർക്കു തന്നെ, വീണ്ടും ആശ്വാസം വരുത്തും. 19 ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും; ദൂരസ്ഥനും സമീപസ്ഥനും സമാധാനം, സമാധാനം” എന്നും “ഞാൻ അവരെ സൗഖ്യമാക്കും” എന്നും യഹോവ അരുളിച്ചെയ്യുന്നു. 20 ദുഷ്ടന്മാരോ, കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; അതിന് അടങ്ങിയിരിക്കുവാൻ കഴിയുകയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു. 21 “ദുഷ്ടന്മാർക്കു സമാധാനമില്ല” എന്ന് എന്റെ ദൈവം അരുളിച്ചെയ്യുന്നു.

In Other Versions

Isaiah 57 in the ANGEFD

Isaiah 57 in the ANTPNG2D

Isaiah 57 in the AS21

Isaiah 57 in the BAGH

Isaiah 57 in the BBPNG

Isaiah 57 in the BBT1E

Isaiah 57 in the BDS

Isaiah 57 in the BEV

Isaiah 57 in the BHAD

Isaiah 57 in the BIB

Isaiah 57 in the BLPT

Isaiah 57 in the BNT

Isaiah 57 in the BNTABOOT

Isaiah 57 in the BNTLV

Isaiah 57 in the BOATCB

Isaiah 57 in the BOATCB2

Isaiah 57 in the BOBCV

Isaiah 57 in the BOCNT

Isaiah 57 in the BOECS

Isaiah 57 in the BOGWICC

Isaiah 57 in the BOHCB

Isaiah 57 in the BOHCV

Isaiah 57 in the BOHLNT

Isaiah 57 in the BOHNTLTAL

Isaiah 57 in the BOICB

Isaiah 57 in the BOILNTAP

Isaiah 57 in the BOITCV

Isaiah 57 in the BOKCV

Isaiah 57 in the BOKCV2

Isaiah 57 in the BOKHWOG

Isaiah 57 in the BOKSSV

Isaiah 57 in the BOLCB

Isaiah 57 in the BOLCB2

Isaiah 57 in the BOMCV

Isaiah 57 in the BONAV

Isaiah 57 in the BONCB

Isaiah 57 in the BONLT

Isaiah 57 in the BONUT2

Isaiah 57 in the BOPLNT

Isaiah 57 in the BOSCB

Isaiah 57 in the BOSNC

Isaiah 57 in the BOTLNT

Isaiah 57 in the BOVCB

Isaiah 57 in the BOYCB

Isaiah 57 in the BPBB

Isaiah 57 in the BPH

Isaiah 57 in the BSB

Isaiah 57 in the CCB

Isaiah 57 in the CUV

Isaiah 57 in the CUVS

Isaiah 57 in the DBT

Isaiah 57 in the DGDNT

Isaiah 57 in the DHNT

Isaiah 57 in the DNT

Isaiah 57 in the ELBE

Isaiah 57 in the EMTV

Isaiah 57 in the ESV

Isaiah 57 in the FBV

Isaiah 57 in the FEB

Isaiah 57 in the GGMNT

Isaiah 57 in the GNT

Isaiah 57 in the HARY

Isaiah 57 in the HNT

Isaiah 57 in the IRVA

Isaiah 57 in the IRVB

Isaiah 57 in the IRVG

Isaiah 57 in the IRVH

Isaiah 57 in the IRVK

Isaiah 57 in the IRVM

Isaiah 57 in the IRVO

Isaiah 57 in the IRVP

Isaiah 57 in the IRVT

Isaiah 57 in the IRVT2

Isaiah 57 in the IRVU

Isaiah 57 in the ISVN

Isaiah 57 in the JSNT

Isaiah 57 in the KAPI

Isaiah 57 in the KBT1ETNIK

Isaiah 57 in the KBV

Isaiah 57 in the KJV

Isaiah 57 in the KNFD

Isaiah 57 in the LBA

Isaiah 57 in the LBLA

Isaiah 57 in the LNT

Isaiah 57 in the LSV

Isaiah 57 in the MAAL

Isaiah 57 in the MBV

Isaiah 57 in the MBV2

Isaiah 57 in the MHNT

Isaiah 57 in the MKNFD

Isaiah 57 in the MNG

Isaiah 57 in the MNT

Isaiah 57 in the MNT2

Isaiah 57 in the MRS1T

Isaiah 57 in the NAA

Isaiah 57 in the NASB

Isaiah 57 in the NBLA

Isaiah 57 in the NBS

Isaiah 57 in the NBVTP

Isaiah 57 in the NET2

Isaiah 57 in the NIV11

Isaiah 57 in the NNT

Isaiah 57 in the NNT2

Isaiah 57 in the NNT3

Isaiah 57 in the PDDPT

Isaiah 57 in the PFNT

Isaiah 57 in the RMNT

Isaiah 57 in the SBIAS

Isaiah 57 in the SBIBS

Isaiah 57 in the SBIBS2

Isaiah 57 in the SBICS

Isaiah 57 in the SBIDS

Isaiah 57 in the SBIGS

Isaiah 57 in the SBIHS

Isaiah 57 in the SBIIS

Isaiah 57 in the SBIIS2

Isaiah 57 in the SBIIS3

Isaiah 57 in the SBIKS

Isaiah 57 in the SBIKS2

Isaiah 57 in the SBIMS

Isaiah 57 in the SBIOS

Isaiah 57 in the SBIPS

Isaiah 57 in the SBISS

Isaiah 57 in the SBITS

Isaiah 57 in the SBITS2

Isaiah 57 in the SBITS3

Isaiah 57 in the SBITS4

Isaiah 57 in the SBIUS

Isaiah 57 in the SBIVS

Isaiah 57 in the SBT

Isaiah 57 in the SBT1E

Isaiah 57 in the SCHL

Isaiah 57 in the SNT

Isaiah 57 in the SUSU

Isaiah 57 in the SUSU2

Isaiah 57 in the SYNO

Isaiah 57 in the TBIAOTANT

Isaiah 57 in the TBT1E

Isaiah 57 in the TBT1E2

Isaiah 57 in the TFTIP

Isaiah 57 in the TFTU

Isaiah 57 in the TGNTATF3T

Isaiah 57 in the THAI

Isaiah 57 in the TNFD

Isaiah 57 in the TNT

Isaiah 57 in the TNTIK

Isaiah 57 in the TNTIL

Isaiah 57 in the TNTIN

Isaiah 57 in the TNTIP

Isaiah 57 in the TNTIZ

Isaiah 57 in the TOMA

Isaiah 57 in the TTENT

Isaiah 57 in the UBG

Isaiah 57 in the UGV

Isaiah 57 in the UGV2

Isaiah 57 in the UGV3

Isaiah 57 in the VBL

Isaiah 57 in the VDCC

Isaiah 57 in the YALU

Isaiah 57 in the YAPE

Isaiah 57 in the YBVTP

Isaiah 57 in the ZBP