Psalms 127 (IRVM2)
undefined ശലോമോന്റെ ഒരു ആരോഹണഗീതം. 1 യഹോവ വീടു പണിയാതിരുന്നാൽപണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു;യഹോവ പട്ടണം കാക്കാതിരുന്നാൽകാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു. 2 നിങ്ങൾ അതിരാവിലെ എഴുന്നേല്ക്കുന്നതുംവളരെ താമസിച്ച് ഉറങ്ങുവാൻ പോകുന്നതുംകഠിനപ്രയത്നം ചെയ്ത് ഉപജീവനം കഴിക്കുന്നതും വ്യർത്ഥമത്രേ;തന്റെ പ്രിയനോ, അവൻ നല്ല ഉറക്കം കൊടുക്കുന്നു. 3 മക്കൾ, യഹോവ നല്കുന്ന അവകാശവുംഉദരഫലം, അവിടുന്ന് തരുന്ന പ്രതിഫലവും തന്നെ. 4 വീരന്റെ കൈയിലെ അസ്ത്രങ്ങൾ എങ്ങനെയോഅങ്ങനെയാകുന്നു യൗവനത്തിലെ മക്കൾ. 5 അവരെക്കൊണ്ട് തന്റെ ആവനാഴികനിറച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ;നഗരവാതില്ക്കൽവച്ച് ശത്രുക്കളോടു സംസാരിക്കുമ്പോൾഅങ്ങനെയുള്ളവർ ലജ്ജിച്ചു പോകുകയില്ല.