Jeremiah 51 (BOMCV)

1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഇതാ, ഒരു സംഹാരകന്റെ കൊടുങ്കാറ്റ് ഞാൻ ഉണർത്തിവിടുംബാബേലിനെതിരേയും ലെബ്-കമാരിയിലെ നിവാസികൾക്കെതിരേയുംതന്നെ. 2 ഞാൻ ബാബേലിലേക്ക് വിദേശികളെ അയയ്ക്കും,അതിനെ പാറ്റുന്നതിനും ദേശത്തെ നശിപ്പിക്കുന്നതിനുംതന്നെ;അവളുടെ നാശദിവസത്തിൽഅവർ അതിനെ നാലുവശങ്ങളിൽനിന്നും വളയും. 3 വില്ലാളി തന്റെ വില്ലു കുലയ്ക്കാതിരിക്കട്ടെ,അയാൾ തന്റെ കവചം ധരിക്കാതെയുമിരിക്കട്ടെ.അവളുടെ യുവാക്കളെ വിട്ടയയ്ക്കരുത്;അവളുടെ മുഴുവൻ സൈന്യത്തെയും നശിപ്പിക്കുക. 4 അവർ ബാബേൽദേശത്ത് നിഹതന്മാരായി വീഴുംഅവരുടെ വീഥികളിൽ മാരകമായ മുറിവേറ്റവരായിത്തന്നെ. 5 ഇസ്രായേലിന്റെ പരിശുദ്ധന്റെ മുമ്പാകെതങ്ങളുടെദേശം അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നെങ്കിലുംഅവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവഇസ്രായേലിനെയും യെഹൂദയെയും ഉപേക്ഷിച്ചുകളഞ്ഞില്ല. 6 “ബാബേലിൽനിന്ന് ഓടിപ്പോകുക!ഓരോരുത്തരും നിങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി ഓടുക!അവളുടെ പാപംമൂലം നിങ്ങൾ നശിച്ചുപോകാതിരിക്കട്ടെ.ഇത് യഹോവയുടെ പ്രതികാരത്തിനുള്ള കാലമാണ്;അവൾ അർഹിക്കുന്ന നിലയിൽ അവിടന്ന് പകരംവീട്ടും. 7 ബാബേൽ യഹോവയുടെ കൈയിൽസകലഭൂമിയെയും ലഹരി പിടിപ്പിക്കുന്ന സ്വർണപാനപാത്രമായിരുന്നു.രാഷ്ട്രങ്ങൾ അവളുടെ വീഞ്ഞുകുടിച്ചു;അതുകൊണ്ട് അവരെല്ലാം ഭ്രാന്തരായിത്തീർന്നിരിക്കുന്നു. 8 പെട്ടെന്നുതന്നെ ബാബേൽ വീഴുകയും തകർക്കപ്പെടുകയും ചെയ്യുന്നു.അവളെക്കുറിച്ചു വിലപിക്കുക!അവളുടെ വേദനയ്ക്കു തൈലം കൊണ്ടുവരിക;ഒരുപക്ഷേ അവൾക്കു സൗഖ്യം ലഭിക്കും. 9 “ ‘ഞങ്ങൾ ബാബേലിനു ചികിത്സചെയ്തു,എങ്കിലും അവൾക്കു സൗഖ്യം ലഭിച്ചില്ല;നമുക്ക് അവളെ ഉപേക്ഷിച്ച് നമ്മുടെ ദേശത്തേക്കുതന്നെ പോകാം,കാരണം അവളുടെ ശിക്ഷാവിധി ആകാശംവരെ എത്തിയിരിക്കുന്നു,സ്വർഗത്തോളംതന്നെ അത് ഉയർന്നുമിരിക്കുന്നു.’ 10 “ ‘യഹോവ നമ്മെ കുറ്റവിമുക്തരാക്കിയിരിക്കുന്നു;വരിക, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിനമുക്കു സീയോനിൽ പ്രസ്താവിക്കാം.’ 11 “അമ്പുകൾക്ക് മൂർച്ച കൂട്ടുക,പരിചകൾ എടുക്കുക!യഹോവ മേദ്യരാജാക്കന്മാരുടെ ഹൃദയത്തെ ഉണർത്തിയിരിക്കുന്നു,കാരണം അവിടത്തെ ലക്ഷ്യം ബാബേലിനെ നശിപ്പിക്കുകതന്നെ.യഹോവ പ്രതികാരംചെയ്യും,അവിടത്തെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരംതന്നെ. 12 ബാബേലിന്റെ കോട്ടകൾക്കെതിരേ ഒരു കൊടിയുയർത്തുക!കാവൽ ശക്തിപ്പെടുത്തുക,കാവൽക്കാരെ നിർത്തുക,പതിയിരിപ്പുകാരെ നിയമിക്കുക!ബാബേൽ നിവാസികളെപ്പറ്റിയുള്ള യഹോവയുടെ ഉത്തരവുകൾഅവിടന്ന് നിശ്ചയമായും നിറവേറ്റും. 13 അനേകം ജലാശയങ്ങൾക്കരികെ വസിക്കുന്നവളരെ നിക്ഷേപങ്ങളുള്ള ദേശമേ,നിന്റെ അവസാനം വന്നിരിക്കുന്നു,നിന്നെ തകർത്തുകളയുന്നതിനുള്ള കാലംതന്നെ. 14 സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു:തീർച്ചയായും ഞാൻ വെട്ടുക്കിളിക്കൂട്ടംപോലെയുള്ള ഒരു സൈന്യത്താൽ നിന്നെ നിറയ്ക്കും,അവർ നിന്റെനേരേ ജയഘോഷം മുഴക്കും. 15 “അവിടന്ന് തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു;തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചുതന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു. 16 അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു;അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു.അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു,തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു. 17 “മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ;ഓരോ സ്വർണപ്പണിക്കാരും തങ്ങളുടെ വിഗ്രഹങ്ങൾമൂലം ലജ്ജിച്ചുപോകുന്നു.അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമാണ്;ആ വിഗ്രഹങ്ങളിലൊന്നും ശ്വാസമില്ല. 18 അവ മിഥ്യയും അപഹാസപാത്രവുമാണ്;അവരുടെ ന്യായവിധി വരുമ്പോൾ അവ നശിച്ചുപോകും. 19 യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല,അവിടത്തെ അവകാശജനതയുടെമാത്രമല്ല,സകലത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്—സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം. 20 “നിങ്ങൾ എന്റെ ഗദയുംയുദ്ധത്തിനുള്ള ആയുധവുമാണ്;നിങ്ങളെ ഉപയോഗിച്ച് ഞാൻ രാഷ്ട്രങ്ങളെ തകർക്കുന്നു,നിങ്ങളെ ഉപയോഗിച്ച് ഞാൻ രാജ്യങ്ങളെ നശിപ്പിക്കുന്നു, 21 നിങ്ങളെ ഉപയോഗിച്ച് ഞാൻ കുതിരയെയും കുതിരച്ചേവകരെയും തകർക്കുന്നു,നിങ്ങളെ ഉപയോഗിച്ച് ഞാൻ രഥത്തെയും രഥാരൂഢരെയും തകർക്കുന്നു, 22 നിങ്ങളെ ഉപയോഗിച്ച് ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കുന്നു,നിങ്ങളെ ഉപയോഗിച്ച് ഞാൻ വൃദ്ധനെയും ബാലനെയും തകർക്കുന്നു,നിങ്ങളെ ഉപയോഗിച്ച് ഞാൻ യുവാവിനെയും യുവതിയെയും തകർക്കുന്നു, 23 നിങ്ങളെ ഉപയോഗിച്ച് ഞാൻ ഇടയനെയും ആട്ടിൻപറ്റത്തെയും തകർക്കുന്നു,നിങ്ങളെ ഉപയോഗിച്ച് ഞാൻ കർഷകനെയും കാളകളെയും തകർക്കുന്നു,നിങ്ങളെ ഉപയോഗിച്ച് ഞാൻ ദേശാധിപതികളെയും സൈന്യാധിപന്മാരെയും തകർക്കുന്നു. 24 “ബാബേലും ബാബേലിലെ എല്ലാ നിവാസികളും സീയോനിൽവെച്ചു ചെയ്ത എല്ലാ ദോഷങ്ങൾക്കും ഞാൻ നിങ്ങളുടെ കൺമുമ്പിൽവെച്ചുതന്നെ അവരോടു പകരംവീട്ടും” എന്ന് യഹോവയുടെ അരുളപ്പാട്. 25 “ഭൂമിയെ മുഴുവൻ നശിപ്പിക്കുന്ന നാശപർവതമേ,ഞാൻ നിനക്ക് എതിരായിരിക്കുന്നു,”എന്ന് യഹോവയുടെ അരുളപ്പാട്.“ഞാൻ നിനക്കെതിരേ കൈനീട്ടിപർവതശൃംഗങ്ങളിൽനിന്ന് നിന്നെ ഉരുട്ടിക്കളയും,കത്തിയെരിഞ്ഞ ഒരു പർവതമാക്കി നിന്നെ തീർക്കും. 26 അവർ നിന്നിൽനിന്ന് ഒരു മൂലക്കല്ലോഅടിസ്ഥാനക്കല്ലോ എടുക്കുകയില്ല,കാരണം നീ എന്നെന്നേക്കും ശൂന്യമായിത്തീരും,”എന്ന് യഹോവ അരുളിച്ചെയ്യുന്നു. 27 “ദേശത്ത് ഒരു കൊടി ഉയർത്തുക!രാഷ്ട്രങ്ങൾക്കിടയിൽ കാഹളമൂതുക!അവൾക്കെതിരേ യുദ്ധത്തിന് രാഷ്ട്രങ്ങളെ സജ്ജമാക്കുക;അരാരാത്ത്, മിന്നി, അശ്കേനസ്എന്നീ രാജ്യങ്ങളെ അവൾക്കെതിരേ വിളിച്ചുകൂട്ടുക.അവൾക്കെതിരേ ഒരു സൈന്യാധിപനെ നിയമിക്കുക;വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ അയയ്ക്കുക. 28 അവൾക്കെതിരേ യുദ്ധംചെയ്യുന്നതിന് രാഷ്ട്രങ്ങളെ സജ്ജരാക്കുക—മേദ്യരാജാക്കന്മാരെയുംഅവരുടെ ദേശാധിപതികളെയും സൈന്യാധിപർ മുഴുവനെയുംഅവരുടെ ആധിപത്യത്തിലുള്ള എല്ലാ രാജ്യങ്ങളെയുംതന്നെ. 29 ബാബേൽദേശത്തെ നിവാസികളില്ലാതെശൂന്യസ്ഥലമാക്കിത്തീർക്കാൻയഹോവയുടെ ആലോചനകൾ ബാബേലിന് എതിരായിത്തീർന്നതുമൂലംദേശം നടുങ്ങുകയും വേദനയാൽ പുളയുകയും ചെയ്യുന്നു. 30 ബാബേലിലെ യോദ്ധാക്കന്മാർ യുദ്ധം അവസാനിപ്പിച്ചിരിക്കുന്നു;അവർ അവരുടെ കോട്ടകളിൽത്തന്നെ പാർക്കുന്നു.അവരുടെ ബലം ക്ഷയിച്ചിരിക്കുന്നു;അവർ ശക്തിയില്ലാത്തവരായിരിക്കുന്നു.അവളുടെ വാസസ്ഥലങ്ങൾ ചുട്ടെരിക്കപ്പെട്ടു;അവളുടെ കവാടങ്ങളിലെ ഓടാമ്പലുകൾ തകർക്കപ്പെട്ടു. 31 ഒരു ഓട്ടക്കാരന്റെ പിന്നാലെ മറ്റൊരു ഓട്ടക്കാരനുംഒരു സന്ദേശവാഹകന്റെ പിന്നാലെ മറ്റൊരു സന്ദേശവാഹകനുംബാബേൽരാജാവിനോട് അദ്ദേഹത്തിന്റെ നഗരംമുഴുവനും പിടിക്കപ്പെട്ടുഎന്ന് അറിയിക്കുന്നതിന് ഓടിയെത്തുന്നു. 32 നദിക്കടവുകൾ പിടിച്ചെടുക്കപ്പെട്ടെന്നുംചതുപ്പുനിലങ്ങൾ ചുട്ടെരിക്കപ്പെട്ടെന്നുംപടയാളികൾ ഭയന്നുവിറച്ചിരിക്കുന്നെന്നും അറിയിക്കുന്നതിനുതന്നെ.” 33 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“മെതിക്കാലത്തെ മെതിക്കളംപോലെയാണ്ബാബേൽപുത്രി,അവളെ കൊയ്തെടുക്കുന്നകാലം വളരെവേഗംതന്നെ വന്നുചേരും.” 34 “ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളെ വിഴുങ്ങിക്കളഞ്ഞു,അദ്ദേഹം ഞങ്ങളെ മനോവിഭ്രാന്തിയിൽ ആഴ്ത്തിയിരിക്കുന്നു,അദ്ദേഹം എന്നെ ഒരു ഒഴിഞ്ഞ പാത്രംപോലെ ആക്കിയിരിക്കുന്നു.ഒരു ഭീകരസത്വംപോലെ അദ്ദേഹം ഞങ്ങളെ വിഴുങ്ങി,ഞങ്ങളുടെ വിശിഷ്ടഭോജ്യങ്ങൾകൊണ്ട് അദ്ദേഹം തന്റെ വയറുനിറച്ചുഅതിനുശേഷം ഞങ്ങളെ ഛർദിച്ചുകളഞ്ഞു. 35 ഞങ്ങളുടെ ശരീരത്തിൽ അദ്ദേഹം ചെയ്ത അക്രമം ബാബേലിന്മേൽ വരട്ടെ,”എന്നിങ്ങനെ സീയോൻ നിവാസികൾ പറയുന്നു.“ഞങ്ങളുടെ രക്തം ബാബേൽനിവാസികളിന്മേൽ വരട്ടെ,”എന്നു ജെറുശലേം പറയുന്നു. 36 അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തിനിനക്കുവേണ്ടി പ്രതികാരം നടത്തും;ഞാൻ അവളുടെ കടൽ വറ്റിക്കുകയുംഅവളുടെ നീരരുവികൾ ഉണക്കുകയും ചെയ്യും. 37 ബാബേൽ ഒരു ശൂന്യകൂമ്പാരവുംകുറുനരികൾ വിഹരിക്കുന്ന ഇടവുമായിത്തീരും.അത് നിവാസികൾ ഇല്ലാതെഭീതിക്കും പരിഹാസത്തിനും വിഷയമായിത്തീരും. 38 അവളുടെ ജനമെല്ലാം സിംഹത്തെപ്പോലെ ഗർജിക്കും,സിംഹക്കുട്ടികളെപ്പോലെ മുരളും. 39 എന്നാൽ അവർ ഉല്ലാസഭരിതരായിരിക്കെ,ഞാൻ അവർക്കൊരു വിരുന്നൊരുക്കിഅവരെ മത്തുപിടിപ്പിക്കും;അങ്ങനെ അവർ ആർത്തട്ടഹസിക്കും—പിന്നീട് അവർ എന്നേക്കും നിദ്രയിലാണ്ടുപോകും, എഴുന്നേൽക്കുകയില്ല,”എന്ന് യഹോവയുടെ അരുളപ്പാട്. 40 “ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെകശാപ്പിനായി ഇറക്കിക്കൊണ്ടുവരും,ആണാടുകളെയും ആൺകോലാടുകളെയുംപോലെതന്നെ. 41 “ശേശക്ക് എങ്ങനെ പിടിക്കപ്പെടും?സകലഭൂമിയുടെയും അഭിമാനം എങ്ങനെ പിടിച്ചടക്കപ്പെട്ടു?രാഷ്ട്രങ്ങൾക്കിടയിൽ ബാബേൽഒരു വിജനദേശമായത് എങ്ങനെ? 42 കടൽ ബാബേലിന്മേൽ കവിഞ്ഞുകയറും;അതിന്റെ അലറുന്ന തിരമാലകൾ അതിനെ മൂടും. 43 അവളുടെ പട്ടണങ്ങൾ ശൂന്യസ്ഥലങ്ങളുംവരണ്ട നിലവും മരുഭൂമിയുമായിത്തീർന്നു;അത് ആൾപ്പാർപ്പില്ലാത്ത ഒരു ദേശംതന്നെ,മനുഷ്യരാരും അതിലെ യാത്രചെയ്യുന്നില്ല. 44 ഞാൻ ബാബേലിൽവെച്ച് ബേൽദേവനെ ശിക്ഷിക്കുകയുംഅവൻ വിഴുങ്ങിക്കളഞ്ഞതിനെ അവന്റെ വായിൽനിന്ന് പുറപ്പെടുവിക്കുകയും ചെയ്യും.ജനതകൾ ഇനിയൊരിക്കലും അവന്റെ അടുക്കലേക്ക് ചെല്ലുകയില്ല.ബാബേലിന്റെ മതിൽ വീണുപോകും, നിശ്ചയം. 45 “എന്റെ ജനമേ, അവളിൽനിന്ന് പുറത്തുവരിക!ജീവരക്ഷയ്ക്കായി ഓടിപ്പോകുക!യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് രക്ഷപ്പെട്ടുകൊൾക. 46 ദേശത്ത് കിംവദന്തികൾ കേൾക്കുമ്പോൾനിരാശപ്പെടുകയോ ഭയപ്പെടുകയോ ചെയ്യരുത്;ഈ വർഷം ഒരു കിംവദന്തി; അടുത്തവർഷം മറ്റൊന്ന്,ദേശത്തുനടക്കുന്ന അക്രമങ്ങളെയുംഭരണാധിപന്മാരുടെ മത്സരങ്ങളെയുംകുറിച്ച് ഉള്ളവതന്നെ. 47 ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ ശിക്ഷിക്കുന്നസമയം നിശ്ചയമായും വരും;അവളുടെ ദേശം മുഴുവനായും അപമാനിതമാകും,അവളുടെ നിഹതന്മാർ അവളുടെ അതിർത്തിക്കുള്ളിൽത്തന്നെ വീണുകിടക്കും. 48 അന്ന് ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയുംബാബേലിനെക്കുറിച്ചുള്ള ആഹ്ലാദത്താൽ ആർത്തുവിളിക്കും,ഉത്തരദിക്കിൽനിന്നുസംഹാരകർ അവളെ ആക്രമിക്കും,”എന്ന് യഹോവ അരുളിച്ചെയ്യുന്നു. 49 “ഭൂമിയിലെങ്ങും ബാബേൽനിമിത്തംആളുകളെ കൊന്നുവീഴ്ത്തിയതുപോലെഇസ്രായേലിൽ വധിക്കപ്പെട്ടവർനിമിത്തം ബാബേലിന്റെ പതനം അനിവാര്യം. 50 വാളിൽനിന്ന് ഒഴിഞ്ഞുപോയവരേ,എങ്ങും തങ്ങിനിൽക്കാതെ ഓടിപ്പോകുക!ദൂരദേശത്തുനിന്ന് യഹോവയെ ഓർക്കുക,ജെറുശലേം നിങ്ങൾക്ക് ഓർമവരട്ടെ.” 51 “ഞങ്ങൾക്കു നേരിട്ട അപമാനംനിമിത്തംഞങ്ങൾ നിന്ദിതരായിരിക്കുന്നു,യഹോവയുടെ ആലയത്തിലെ വിശുദ്ധസ്ഥലങ്ങളിൽവിദേശികൾ കടന്നുകയറിയതുമൂലംലജ്ജ ഞങ്ങളുടെ മുഖങ്ങളെ മൂടിയിരിക്കുന്നു.” 52 “എന്നാൽ ഞാൻ അവളുടെ വിഗ്രഹങ്ങളെ ശിക്ഷിക്കുകയുംഅവളുടെ രാജ്യത്തുടനീളംമാരകമായി മുറിവേറ്റവർ കിടന്നു ഞരങ്ങുകയും ചെയ്യുന്നകാലം വരുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 53 “ബാബേൽ ആകാശംവരെ കയറിയാലുംഅവളുടെ ഉന്നതമായ കോട്ടകളെ അവൾ ബലപ്പെടുത്തിയാലുംഞാൻ സംഹാരകരെ അതിലേക്ക് അയയ്ക്കും,”എന്ന് യഹോവയുടെ അരുളപ്പാട്. 54 “ബാബേലിൽനിന്ന് ഒരു നിലവിളിയും,ബാബേൽദേശത്തുനിന്ന്മഹാനാശത്തിന്റെ ശബ്ദവും കേൾക്കുന്നു. 55 യഹോവ ബാബേലിനെ നശിപ്പിക്കും;അവളുടെ മഹാഘോഷം അവിടന്ന് ഇല്ലാതെയാക്കും.ശത്രുക്കളുടെ തിരമാലകൾ പെരുവെള്ളംപോലെ ഇരമ്പുന്നു;അവരുടെ ആരവം മുഴങ്ങിക്കേൾക്കുന്നു. 56 സംഹാരകൻ ബാബേലിനെതിരേ വരും;അവളുടെ യോദ്ധാക്കൾ പിടിക്കപ്പെടും,അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.യഹോവ പ്രതികാരത്തിന്റെ ദൈവമാണ്;അവിടന്ന് ഒന്നും ബാക്കിവെക്കാതെ പകരംവീട്ടും. 57 അവളുടെ പ്രഭുക്കന്മാരെയും ജ്ഞാനികളായ പുരുഷന്മാരെയുംഅവളുടെ ദേശാധിപതികളെയും യോദ്ധാക്കളെയും ഞാൻ മത്തുപിടിപ്പിക്കും;അവർ എന്നേക്കും നിദ്രയിലാണ്ടുപോകും, എഴുന്നേൽക്കുകയില്ല,”എന്ന് സൈന്യങ്ങളുടെ യഹോവ എന്ന നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു. 58 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:“ബാബേലിന്റെ കനമേറിയ മതിലുകൾ നിശ്ശേഷം ഇടിഞ്ഞുപോകും,അവളുടെ ഉയർന്ന കവാടങ്ങൾ തീയിൽ വെന്തുപോകും;അങ്ങനെ ജനതകളുടെ അധ്വാനം വ്യർഥമാകും,രാഷ്ട്രങ്ങളുടെ പ്രയത്നം അഗ്നിക്ക് ഇന്ധനമാകും.” 59 യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ നാലാമാണ്ടിൽ അദ്ദേഹത്തോടൊപ്പം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ സെരായാവ് അംഗരക്ഷകസേനയുടെ നായകനായി ബാബേലിലേക്കു പോയപ്പോൾ യിരെമ്യാപ്രവാചകൻ അദ്ദേഹത്തോടു കൽപ്പിച്ച വചനം. 60 അങ്ങനെ യിരെമ്യാവ് ബാബേലിനു വരാൻപോകുന്ന അനർഥമൊക്കെയും—ബാബേലിനെക്കുറിച്ച് എഴുതപ്പെട്ടിരുന്ന ഈ വചനങ്ങൾ എല്ലാംതന്നെ—ഒരു തുകൽച്ചുരുളിൽ എഴുതി. 61 യിരെമ്യാവ് സെരായാവിനോടു പറഞ്ഞു: “നീ ബാബേലിൽ എത്തിയശേഷം ഈ വചനങ്ങൾ ഉച്ചത്തിൽ വായിക്കണം. 62 പിന്നീട്: ‘യഹോവേ, അവിടന്ന് ഈ സ്ഥലത്തെപ്പറ്റി, അതിൽ മനുഷ്യനോ മൃഗമോ യാതൊന്നും വസിക്കാത്തവിധം അതിനെ നശിപ്പിക്കുമെന്നും അത് എന്നേക്കും വിജനമായിത്തീരും എന്നും അരുളിച്ചെയ്തല്ലോ,’ എന്നു നീ പറയണം. 63 ഈ ചുരുൾ നീ വായിച്ചുതീർന്നശേഷം ഒരു കല്ല് അതിനോടു ചേർത്തുകെട്ടി യൂഫ്രട്ടീസ് നദിയുടെ നടുവിലേക്ക് എറിഞ്ഞുകളയണം. 64 പിന്നീട്, ‘ഇപ്രകാരംതന്നെ ബാബേൽ മുങ്ങിപ്പോകും, ഞാൻ അവളുടെമേൽ വരുത്താൻപോകുന്ന നാശംനിമിത്തം പിന്നീട് അതു പൊങ്ങിവരികയുമില്ല. അങ്ങനെ അവളുടെ ജനം നിലംപരിചാകും,’ എന്നു നീ പറയണം.”യിരെമ്യാവിന്റെ സന്ദേശങ്ങൾ ഇവിടെ അവസാനിക്കുന്നു.

In Other Versions

Jeremiah 51 in the ANGEFD

Jeremiah 51 in the ANTPNG2D

Jeremiah 51 in the AS21

Jeremiah 51 in the BAGH

Jeremiah 51 in the BBPNG

Jeremiah 51 in the BBT1E

Jeremiah 51 in the BDS

Jeremiah 51 in the BEV

Jeremiah 51 in the BHAD

Jeremiah 51 in the BIB

Jeremiah 51 in the BLPT

Jeremiah 51 in the BNT

Jeremiah 51 in the BNTABOOT

Jeremiah 51 in the BNTLV

Jeremiah 51 in the BOATCB

Jeremiah 51 in the BOATCB2

Jeremiah 51 in the BOBCV

Jeremiah 51 in the BOCNT

Jeremiah 51 in the BOECS

Jeremiah 51 in the BOGWICC

Jeremiah 51 in the BOHCB

Jeremiah 51 in the BOHCV

Jeremiah 51 in the BOHLNT

Jeremiah 51 in the BOHNTLTAL

Jeremiah 51 in the BOICB

Jeremiah 51 in the BOILNTAP

Jeremiah 51 in the BOITCV

Jeremiah 51 in the BOKCV

Jeremiah 51 in the BOKCV2

Jeremiah 51 in the BOKHWOG

Jeremiah 51 in the BOKSSV

Jeremiah 51 in the BOLCB

Jeremiah 51 in the BOLCB2

Jeremiah 51 in the BONAV

Jeremiah 51 in the BONCB

Jeremiah 51 in the BONLT

Jeremiah 51 in the BONUT2

Jeremiah 51 in the BOPLNT

Jeremiah 51 in the BOSCB

Jeremiah 51 in the BOSNC

Jeremiah 51 in the BOTLNT

Jeremiah 51 in the BOVCB

Jeremiah 51 in the BOYCB

Jeremiah 51 in the BPBB

Jeremiah 51 in the BPH

Jeremiah 51 in the BSB

Jeremiah 51 in the CCB

Jeremiah 51 in the CUV

Jeremiah 51 in the CUVS

Jeremiah 51 in the DBT

Jeremiah 51 in the DGDNT

Jeremiah 51 in the DHNT

Jeremiah 51 in the DNT

Jeremiah 51 in the ELBE

Jeremiah 51 in the EMTV

Jeremiah 51 in the ESV

Jeremiah 51 in the FBV

Jeremiah 51 in the FEB

Jeremiah 51 in the GGMNT

Jeremiah 51 in the GNT

Jeremiah 51 in the HARY

Jeremiah 51 in the HNT

Jeremiah 51 in the IRVA

Jeremiah 51 in the IRVB

Jeremiah 51 in the IRVG

Jeremiah 51 in the IRVH

Jeremiah 51 in the IRVK

Jeremiah 51 in the IRVM

Jeremiah 51 in the IRVM2

Jeremiah 51 in the IRVO

Jeremiah 51 in the IRVP

Jeremiah 51 in the IRVT

Jeremiah 51 in the IRVT2

Jeremiah 51 in the IRVU

Jeremiah 51 in the ISVN

Jeremiah 51 in the JSNT

Jeremiah 51 in the KAPI

Jeremiah 51 in the KBT1ETNIK

Jeremiah 51 in the KBV

Jeremiah 51 in the KJV

Jeremiah 51 in the KNFD

Jeremiah 51 in the LBA

Jeremiah 51 in the LBLA

Jeremiah 51 in the LNT

Jeremiah 51 in the LSV

Jeremiah 51 in the MAAL

Jeremiah 51 in the MBV

Jeremiah 51 in the MBV2

Jeremiah 51 in the MHNT

Jeremiah 51 in the MKNFD

Jeremiah 51 in the MNG

Jeremiah 51 in the MNT

Jeremiah 51 in the MNT2

Jeremiah 51 in the MRS1T

Jeremiah 51 in the NAA

Jeremiah 51 in the NASB

Jeremiah 51 in the NBLA

Jeremiah 51 in the NBS

Jeremiah 51 in the NBVTP

Jeremiah 51 in the NET2

Jeremiah 51 in the NIV11

Jeremiah 51 in the NNT

Jeremiah 51 in the NNT2

Jeremiah 51 in the NNT3

Jeremiah 51 in the PDDPT

Jeremiah 51 in the PFNT

Jeremiah 51 in the RMNT

Jeremiah 51 in the SBIAS

Jeremiah 51 in the SBIBS

Jeremiah 51 in the SBIBS2

Jeremiah 51 in the SBICS

Jeremiah 51 in the SBIDS

Jeremiah 51 in the SBIGS

Jeremiah 51 in the SBIHS

Jeremiah 51 in the SBIIS

Jeremiah 51 in the SBIIS2

Jeremiah 51 in the SBIIS3

Jeremiah 51 in the SBIKS

Jeremiah 51 in the SBIKS2

Jeremiah 51 in the SBIMS

Jeremiah 51 in the SBIOS

Jeremiah 51 in the SBIPS

Jeremiah 51 in the SBISS

Jeremiah 51 in the SBITS

Jeremiah 51 in the SBITS2

Jeremiah 51 in the SBITS3

Jeremiah 51 in the SBITS4

Jeremiah 51 in the SBIUS

Jeremiah 51 in the SBIVS

Jeremiah 51 in the SBT

Jeremiah 51 in the SBT1E

Jeremiah 51 in the SCHL

Jeremiah 51 in the SNT

Jeremiah 51 in the SUSU

Jeremiah 51 in the SUSU2

Jeremiah 51 in the SYNO

Jeremiah 51 in the TBIAOTANT

Jeremiah 51 in the TBT1E

Jeremiah 51 in the TBT1E2

Jeremiah 51 in the TFTIP

Jeremiah 51 in the TFTU

Jeremiah 51 in the TGNTATF3T

Jeremiah 51 in the THAI

Jeremiah 51 in the TNFD

Jeremiah 51 in the TNT

Jeremiah 51 in the TNTIK

Jeremiah 51 in the TNTIL

Jeremiah 51 in the TNTIN

Jeremiah 51 in the TNTIP

Jeremiah 51 in the TNTIZ

Jeremiah 51 in the TOMA

Jeremiah 51 in the TTENT

Jeremiah 51 in the UBG

Jeremiah 51 in the UGV

Jeremiah 51 in the UGV2

Jeremiah 51 in the UGV3

Jeremiah 51 in the VBL

Jeremiah 51 in the VDCC

Jeremiah 51 in the YALU

Jeremiah 51 in the YAPE

Jeremiah 51 in the YBVTP

Jeremiah 51 in the ZBP