Jeremiah 8 (IRVM2)
1 “ആ കാലത്ത് അവർ യെഹൂദാ രാജാക്കന്മാരുടെ അസ്ഥികളും പ്രഭുക്കന്മാരുടെ അസ്ഥികളും പുരോഹിതന്മാരുടെ അസ്ഥികളും പ്രവാചകന്മാരുടെ അസ്ഥികളും യെരൂശലേംനിവാസികളുടെ അസ്ഥികളും ശവക്കുഴികളിൽനിന്നെടുത്ത്, 2 അവർ സ്നേഹിച്ചതും സേവിച്ചതും പിന്തുടർന്ന് അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യനും ചന്ദ്രനും ആകാശത്തിലെ സർവ്വസൈന്യത്തിനും മുമ്പിൽ അവ നിരത്തിവക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്യുകയില്ല; അവ നിലത്തിനു വളമായിത്തീരും” എന്ന് യഹോവയുടെ അരുളപ്പാട്. 3 “ഈ ദുഷ്ടവംശങ്ങളിൽ ശേഷിച്ചിരിക്കുന്നവർ എല്ലാവരും, ഞാൻ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലസ്ഥലങ്ങളിലും ശേഷിച്ചിരിക്കുന്നവർ തന്നെ, ജീവനല്ല മരണം തന്നെ തിരഞ്ഞെടുക്കും” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 4 “നീ അവരോടു പറയേണ്ടത്: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരുത്തൻ വീണാൽ എഴുന്നേല്ക്കുകയില്ലയോ? ഒരുത്തൻ വഴി തെറ്റിപ്പോയാൽ മടങ്ങിവരുകയില്ലയോ? 5 യെരൂശലേമിലെ ഈ ജനം നിരന്തരമായി പിന്മാറിയിരിക്കുന്നതും വഞ്ചന മുറുകെ പിടിച്ചുകൊണ്ട് മടങ്ങിവരുവാൻ മനസ്സില്ലാതിരിക്കുന്നതും എന്ത്? 6 ഞാൻ ശ്രദ്ധവച്ചു കേട്ടു; അവർ നേര് സംസാരിച്ചില്ല; “അയ്യോ ഞാൻ എന്താണ് ചെയ്തത്?” എന്നു പറഞ്ഞ് ആരും തന്റെ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചില്ല; കുതിര യുദ്ധത്തിനായി പായുന്നതുപോലെ ഓരോരുത്തൻ അവനവന്റെ വഴിക്കു തിരിയുന്നു. 7 ആകാശത്തിലെ പെരുഞാറ തന്റെ കാലം അറിയുന്നു; കുറുപ്രാവും മീവൽപക്ഷിയും കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു; എന്റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല”. 8 “ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ട്” എന്ന് നിങ്ങൾ പറയുന്നത് എങ്ങനെ? ശാസ്ത്രിമാരുടെ വ്യാജമുള്ള എഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു. 9 ജ്ഞാനികൾ ലജ്ജിച്ചു ഭ്രമിച്ചു പിടിക്കപ്പെടും; അവർ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവരിൽ എന്ത് ജ്ഞാനമാണുള്ളത്? 10 അതുകൊണ്ട് ഞാൻ അവരുടെ ഭാര്യമാരെ അന്യന്മാർക്കും അവരുടെ നിലങ്ങൾ അവയെ കൈവശമാക്കുന്നവർക്കും കൊടുക്കും; അവർ ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. 11 സമാധാനം ഇല്ലാതിരിക്കെ ‘സമാധാനം സമാധാനം’ എന്നു പറഞ്ഞ് അവർ എന്റെ ജനത്തിന്റെ പുത്രിയുടെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു. 12 മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും; അവർ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും; അവരുടെ സന്ദർശനകാലത്ത് അവർ ഇടറിവീഴും” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 13 “ഞാൻ അവരെ കൂട്ടിവരുത്തും” എന്ന് യഹോവയുടെ അരുളപ്പാട്; മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാവുകയില്ല; അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാവുകയില്ല; ഇലയും വാടിപ്പോകും; അവരെ ആക്രമിക്കുന്നവരെ ഞാൻ നിയമിച്ചിരിക്കുന്നു”. 14 “നാം അനങ്ങാതിരിക്കുന്നതെന്ത്? കൂടിവരുവിൻ; നാം ഉറപ്പുള്ള പട്ടണങ്ങളിൽ ചെന്ന് അവിടെ നശിച്ചുപോകുക; നാം യഹോവയോടു പാപം ചെയ്യുകകൊണ്ട് നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം കുടിപ്പിച്ച് നശിപ്പിച്ചിരിക്കുന്നു. 15 നാം സമാധാനത്തിനായി കാത്തിരുന്നു; എന്നാൽ ഒരു നന്മയും വന്നില്ല; രോഗശമനത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി!” 16 അവന്റെ കുതിരകളുടെ മുക്കുറ ശബ്ദം ദാനിൽനിന്നു കേൾക്കുന്നു; അവന്റെ ആൺകുതിരകളുടെ മദഗർജ്ജനംകൊണ്ടു ദേശമെല്ലാം വിറയ്ക്കുന്നു; അവ വന്ന് ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും. 17 “ഞാൻ സർപ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും നിങ്ങളുടെ ഇടയിൽ അയയ്ക്കും; അവ നിങ്ങളെ കടിക്കും” എന്ന് യഹോവയുടെ അരുളപ്പാട്. 18 “അയ്യോ, എന്റെ സങ്കടത്തിൽ എനിക്ക് ആശ്വാസം വന്നെങ്കിൽ കൊള്ളാമായിരുന്നു; എന്റെ മനസ്സു വല്ലാതെ ഉള്ളിൽ ക്ഷീണിച്ചിരിക്കുന്നു. 19 കേട്ടോ, ദൂരദേശത്തുനിന്ന് എന്റെ ജനത്തിന്റെ പുത്രി: “സീയോനിൽ യഹോവ വസിക്കുന്നില്ലയോ? അവളുടെ രാജാവ് അവിടെ ഇല്ലയോ” എന്ന് നിലവിളിക്കുന്നു. അവർ അവരുടെ വിഗ്രഹങ്ങളെക്കൊണ്ടും അന്യദേശങ്ങളിലെ മിഥ്യാമൂർത്തികളെക്കൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്”? 20 കൊയ്ത്തുകഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു; നാമോ രക്ഷിക്കപ്പെട്ടതുമില്ല. 21 എന്റെ ജനത്തിന്റെ പുത്രിയുടെ മുറിവ് നിമിത്തം ഞാനും മുറിവേറ്റ് ദുഃഖിച്ചുനടക്കുന്നു; സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു. 22 ഗിലെയാദിൽ ഔഷധം ഇല്ലയോ? അവിടെ വൈദ്യൻ ഇല്ലയോ? എന്റെ ജനത്തിൻ പുത്രിക്ക് രോഗശമനം വരാതെ ഇരിക്കുന്നതെന്ത്”?
In Other Versions
Jeremiah 8 in the ANGEFD
Jeremiah 8 in the ANTPNG2D
Jeremiah 8 in the AS21
Jeremiah 8 in the BAGH
Jeremiah 8 in the BBPNG
Jeremiah 8 in the BBT1E
Jeremiah 8 in the BDS
Jeremiah 8 in the BEV
Jeremiah 8 in the BHAD
Jeremiah 8 in the BIB
Jeremiah 8 in the BLPT
Jeremiah 8 in the BNT
Jeremiah 8 in the BNTABOOT
Jeremiah 8 in the BNTLV
Jeremiah 8 in the BOATCB
Jeremiah 8 in the BOATCB2
Jeremiah 8 in the BOBCV
Jeremiah 8 in the BOCNT
Jeremiah 8 in the BOECS
Jeremiah 8 in the BOGWICC
Jeremiah 8 in the BOHCB
Jeremiah 8 in the BOHCV
Jeremiah 8 in the BOHLNT
Jeremiah 8 in the BOHNTLTAL
Jeremiah 8 in the BOICB
Jeremiah 8 in the BOILNTAP
Jeremiah 8 in the BOITCV
Jeremiah 8 in the BOKCV
Jeremiah 8 in the BOKCV2
Jeremiah 8 in the BOKHWOG
Jeremiah 8 in the BOKSSV
Jeremiah 8 in the BOLCB
Jeremiah 8 in the BOLCB2
Jeremiah 8 in the BOMCV
Jeremiah 8 in the BONAV
Jeremiah 8 in the BONCB
Jeremiah 8 in the BONLT
Jeremiah 8 in the BONUT2
Jeremiah 8 in the BOPLNT
Jeremiah 8 in the BOSCB
Jeremiah 8 in the BOSNC
Jeremiah 8 in the BOTLNT
Jeremiah 8 in the BOVCB
Jeremiah 8 in the BOYCB
Jeremiah 8 in the BPBB
Jeremiah 8 in the BPH
Jeremiah 8 in the BSB
Jeremiah 8 in the CCB
Jeremiah 8 in the CUV
Jeremiah 8 in the CUVS
Jeremiah 8 in the DBT
Jeremiah 8 in the DGDNT
Jeremiah 8 in the DHNT
Jeremiah 8 in the DNT
Jeremiah 8 in the ELBE
Jeremiah 8 in the EMTV
Jeremiah 8 in the ESV
Jeremiah 8 in the FBV
Jeremiah 8 in the FEB
Jeremiah 8 in the GGMNT
Jeremiah 8 in the GNT
Jeremiah 8 in the HARY
Jeremiah 8 in the HNT
Jeremiah 8 in the IRVA
Jeremiah 8 in the IRVB
Jeremiah 8 in the IRVG
Jeremiah 8 in the IRVH
Jeremiah 8 in the IRVK
Jeremiah 8 in the IRVM
Jeremiah 8 in the IRVO
Jeremiah 8 in the IRVP
Jeremiah 8 in the IRVT
Jeremiah 8 in the IRVT2
Jeremiah 8 in the IRVU
Jeremiah 8 in the ISVN
Jeremiah 8 in the JSNT
Jeremiah 8 in the KAPI
Jeremiah 8 in the KBT1ETNIK
Jeremiah 8 in the KBV
Jeremiah 8 in the KJV
Jeremiah 8 in the KNFD
Jeremiah 8 in the LBA
Jeremiah 8 in the LBLA
Jeremiah 8 in the LNT
Jeremiah 8 in the LSV
Jeremiah 8 in the MAAL
Jeremiah 8 in the MBV
Jeremiah 8 in the MBV2
Jeremiah 8 in the MHNT
Jeremiah 8 in the MKNFD
Jeremiah 8 in the MNG
Jeremiah 8 in the MNT
Jeremiah 8 in the MNT2
Jeremiah 8 in the MRS1T
Jeremiah 8 in the NAA
Jeremiah 8 in the NASB
Jeremiah 8 in the NBLA
Jeremiah 8 in the NBS
Jeremiah 8 in the NBVTP
Jeremiah 8 in the NET2
Jeremiah 8 in the NIV11
Jeremiah 8 in the NNT
Jeremiah 8 in the NNT2
Jeremiah 8 in the NNT3
Jeremiah 8 in the PDDPT
Jeremiah 8 in the PFNT
Jeremiah 8 in the RMNT
Jeremiah 8 in the SBIAS
Jeremiah 8 in the SBIBS
Jeremiah 8 in the SBIBS2
Jeremiah 8 in the SBICS
Jeremiah 8 in the SBIDS
Jeremiah 8 in the SBIGS
Jeremiah 8 in the SBIHS
Jeremiah 8 in the SBIIS
Jeremiah 8 in the SBIIS2
Jeremiah 8 in the SBIIS3
Jeremiah 8 in the SBIKS
Jeremiah 8 in the SBIKS2
Jeremiah 8 in the SBIMS
Jeremiah 8 in the SBIOS
Jeremiah 8 in the SBIPS
Jeremiah 8 in the SBISS
Jeremiah 8 in the SBITS
Jeremiah 8 in the SBITS2
Jeremiah 8 in the SBITS3
Jeremiah 8 in the SBITS4
Jeremiah 8 in the SBIUS
Jeremiah 8 in the SBIVS
Jeremiah 8 in the SBT
Jeremiah 8 in the SBT1E
Jeremiah 8 in the SCHL
Jeremiah 8 in the SNT
Jeremiah 8 in the SUSU
Jeremiah 8 in the SUSU2
Jeremiah 8 in the SYNO
Jeremiah 8 in the TBIAOTANT
Jeremiah 8 in the TBT1E
Jeremiah 8 in the TBT1E2
Jeremiah 8 in the TFTIP
Jeremiah 8 in the TFTU
Jeremiah 8 in the TGNTATF3T
Jeremiah 8 in the THAI
Jeremiah 8 in the TNFD
Jeremiah 8 in the TNT
Jeremiah 8 in the TNTIK
Jeremiah 8 in the TNTIL
Jeremiah 8 in the TNTIN
Jeremiah 8 in the TNTIP
Jeremiah 8 in the TNTIZ
Jeremiah 8 in the TOMA
Jeremiah 8 in the TTENT
Jeremiah 8 in the UBG
Jeremiah 8 in the UGV
Jeremiah 8 in the UGV2
Jeremiah 8 in the UGV3
Jeremiah 8 in the VBL
Jeremiah 8 in the VDCC
Jeremiah 8 in the YALU
Jeremiah 8 in the YAPE
Jeremiah 8 in the YBVTP
Jeremiah 8 in the ZBP