Song of Songs 8 (IRVM2)
1 നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ!ഞാൻ നിന്നെ വെളിയിൽ കണ്ട് ചുംബിക്കുമായിരുന്നു;ആരും എന്നെ നിന്ദിക്കുകയില്ലായിരുന്നു. 2 അവള് എനിക്ക് ഉപദേശം തരേണ്ടതിന്ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു;സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറുംഞാൻ നിനക്ക് കുടിക്കുവാൻ തരുമായിരുന്നു. 3 അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ;അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ. 4 യെരൂശലേം പുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളംഅതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്എന്ന് ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു. 5 മരുഭൂമിയിൽനിന്ന് തന്റെ പ്രിയന്റെ മേൽചാരിക്കൊണ്ട് വരുന്നോരിവൾ ആർ?നാരകത്തിൻ ചുവട്ടിൽവച്ച് ഞാൻ നിന്നെ ഉണർത്തി;അവിടെവച്ചല്ലയോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്;അവിടെവച്ചല്ലയോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവ് കിട്ടിയത്. 6 എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലുംഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വച്ചുകൊള്ളണമേ;പ്രേമം മരണംപോലെ ബലമുള്ളതുംപത്നീവ്രതശങ്ക പാതാളംപോലെ കഠിനവുമാകുന്നു;അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ. 7 ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുകയില്ല;നദികൾ അതിനെ മുക്കിക്കളയുകയില്ല.ഒരുവൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തുംപ്രേമത്തിനു വേണ്ടി കൊടുത്താലും അത് നിന്ദ്യമായേക്കാം. 8 നമുക്ക് ഒരു ചെറിയ സഹോദരി ഉണ്ട്;അവൾക്ക് സ്തനങ്ങൾ വന്നിട്ടില്ല;നമ്മുടെ സഹോദരിക്ക് കല്യാണം പറയുന്ന നാളിൽനാം അവൾക്ക് വേണ്ടി എന്ത് ചെയ്യും? 9 അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽഒരു വെള്ളിമകുടം പണിയാമായിരുന്നു;ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു. 10 ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു;എന്റെ പ്രിയന്റെ കണ്ണുകളില്‍ നിന്ന് ഹൃദയപൂര്‍വ്വമായ താല്പര്യം ലഭിച്ചിരുന്നു. 11 ശലോമോന് ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു;അതിന്റെ പാട്ടമായിട്ട്, ഓരോ വ്യക്തിയുംആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു. 12 എന്റെ സ്വന്തം മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു;ശലോമോനേ, നിനക്ക് ആയിരവുംഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ. 13 ഉദ്യാനനിവാസിനിയേ,സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ച് കേൾക്കുന്നു;അത് എന്നെയും കേൾപ്പിക്കണമേ. 14 എന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായി ഓടിപ്പോകുക.
In Other Versions
Song of Songs 8 in the ANTPNG2D
Song of Songs 8 in the BNTABOOT
Song of Songs 8 in the BOATCB2
Song of Songs 8 in the BOGWICC
Song of Songs 8 in the BOHNTLTAL
Song of Songs 8 in the BOILNTAP
Song of Songs 8 in the BOKHWOG
Song of Songs 8 in the KBT1ETNIK
Song of Songs 8 in the TBIAOTANT