Job 6 (BOMCV)
1 അപ്പോൾ ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു: 2 “അയ്യോ! എന്റെ ദുഃഖം ഒന്നു തൂക്കിനോക്കിയെങ്കിൽ,എന്റെ ദുരിതങ്ങളെല്ലാം ഒരു തുലാസിൽ വെച്ചിരുന്നെങ്കിൽ! 3 അതു സമുദ്രതീരത്തെ മണൽത്തരികളെക്കാൾ ഘനമേറിയതായിരിക്കും, നിശ്ചയം.അതുകൊണ്ടാണ് എന്റെ വാക്കുകൾ വീണ്ടുവിചാരമില്ലാത്ത ഒന്നായിപ്പോയത്. 4 സർവശക്തന്റെ അസ്ത്രങ്ങൾ എന്റെമേൽ തറച്ചു,അവയുടെ വിഷം എന്റെ ആത്മാവു പാനംചെയ്തു;ദൈവത്തിന്റെ ഘോരത്വങ്ങൾ എനിക്കെതിരേ അണിനിരന്നിരിക്കുന്നു. 5 തിന്നുന്നതിനു പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ?തീറ്റി മുമ്പിലിരിക്കെ കാള മുക്കുറയിടുമോ? 6 രുചിയില്ലാത്ത ആഹാരം ഉപ്പു ചേർക്കാതെ കഴിക്കാൻ കഴിയുമോ?മുട്ടയുടെ വെള്ളയ്ക്ക് എന്ത് രുചിയാണുള്ളത്? 7 അതു കൈകൊണ്ട് തൊടാൻപോലും ഞാൻ ഇഷ്ടപ്പെടുന്നില്ല;അത്തരം ഭക്ഷണം എനിക്ക് മനംപിരട്ടൽ ഉണ്ടാക്കുന്നു. 8 “ഞാൻ ആശിച്ചവ എനിക്കു കിട്ടിയിരുന്നെങ്കിൽ!എന്റെ പ്രതീക്ഷകൾ ദൈവം സാധിപ്പിച്ചുതന്നിരുന്നെങ്കിൽ! 9 എന്നെ തകർത്തുകളയാൻ ദൈവത്തിന് ഇഷ്ടംതോന്നിയെങ്കിൽ!അവിടന്നു തന്റെ കൈനീട്ടി എന്നെ സംഹരിച്ചെങ്കിൽ നന്നായിരുന്നു. 10 അതെനിക്ക് എത്രയോ ആശ്വാസമാകുമായിരുന്നു—പരിശുദ്ധനായവന്റെ വചനം ഞാൻ നിരസിച്ചുകളഞ്ഞില്ല എന്നോർത്ത്വിട്ടുമാറാത്ത വേദനയിൽ ഞാൻ ആനന്ദിക്കുമായിരുന്നു. 11 “കാത്തിരിക്കേണ്ടതിന് എനിക്കു ശക്തിയെവിടെ?എന്തിനുവേണ്ടിയാണു ഞാൻ എന്റെ ജീവിതം നീട്ടിക്കൊണ്ടുപോകേണ്ടത്? 12 എനിക്ക് കരിങ്കല്ലിന്റെ കരുത്താണോ ഉള്ളത്?എന്റെ ശരീരം വെങ്കലംകൊണ്ടുള്ള നിർമിതിയോ? 13 എന്നെ സഹായിക്കാൻ തക്ക ശേഷി എനിക്കുണ്ടോ?വിജയം എന്നിൽനിന്ന് ഓടിമറഞ്ഞില്ലേ? 14 “സ്നേഹിതരോട് ദയ കാട്ടാതിരിക്കുന്ന ആൾസർവശക്തനോടുള്ള ഭയമാണ് ഉപേക്ഷിച്ചുകളയുന്നത്. 15 15-16 എന്റെ സഹോദരന്മാർ ഇടയ്ക്കിടെ ഒഴുകുന്ന അരുവിപോലെയാണ്, അവർ ആശ്രയിക്കാൻ കൊള്ളാവുന്നവരല്ല.ഉരുകുന്ന ഹിമത്താൽ കലങ്ങുമ്പോൾഅലിയുന്ന മഞ്ഞിനാൽ കവിയുമ്പോൾകരകവിഞ്ഞൊഴുകുന്ന നീരൊഴുക്കുപോലെയാണ് അവർ; 17 എന്നാൽ വേനൽക്കാലത്ത് ഒഴുക്കു നിലച്ച്,ഉഷ്ണത്തിൽ അവയുടെ ചാലുകളിൽനിന്ന് അവ അദൃശ്യമായിപ്പോകുന്നു. 18 വ്യാപാരസംഘങ്ങൾ അവയുടെ സഞ്ചാരപഥം വിട്ടു തിരിയുന്നു;അവർ ഊഷരഭൂമിയിലേക്കു തിരിഞ്ഞ് നശിച്ചുപോകുന്നു. 19 തേമായിലെ വ്യാപാരസംഘങ്ങൾ ഈ വെള്ളം തേടിച്ചെല്ലുന്നു;ശേബയിലെ വ്യാപാരികൾ അവയ്ക്കായി പ്രതീക്ഷയോടെ നോക്കുന്നു. 20 തങ്ങൾ വിശ്വാസമർപ്പിച്ചവയെപ്പറ്റി അവർക്കു നിരാശതോന്നുന്നു;അവർ അവിടെയെത്തി ലജ്ജിതരാകുന്നു. 21 ഇപ്പോൾ നിങ്ങൾ ഒന്നിനും ഉപകരിക്കാത്തവരെന്നു തെളിയിച്ചിരിക്കുന്നു;ഭീകരമായതെന്തോ കണ്ട് നിങ്ങൾ ഭ്രമിച്ചിരിക്കുന്നു. 22 ‘എനിക്ക് എന്തെങ്കിലും നൽകൂ എന്നോനിങ്ങളുടെ ധനത്തിൽനിന്ന് എനിക്കുവേണ്ടി മോചനദ്രവ്യം അടയ്ക്കൂ എന്നോ ഞാൻ പറഞ്ഞുവോ? 23 ശത്രുവിന്റെ കൈയിൽനിന്ന് എന്നെ വിടുവിക്കണമെന്നോമർദകരുടെ ഇടയിൽനിന്ന് എന്നെ മോചിപ്പിക്കണമെന്നോ ഞാൻ ആവശ്യപ്പെട്ടോ?’ 24 “എന്നെ ഉപദേശിക്കുക; ഞാൻ മിണ്ടാതിരിക്കാം;എവിടെയാണ് എനിക്കു വീഴ്ചപറ്റിയതെന്ന് ചൂണ്ടിക്കാണിക്കുക. 25 സത്യസന്ധമായ വാക്കുകൾ എത്ര വേദനാജനകം!എന്നാൽ നിങ്ങൾ എന്താണ് വാദിച്ചു തെളിയിക്കാൻ തുനിയുന്നത്? 26 എന്റെ വാക്കുകളെ തിരുത്താനാണോ നിങ്ങൾ തുനിയുന്നത്?നിസ്സഹായന്റെ വാക്കുകളെ കാറ്റിനു തുല്യമാണോ പരിഗണിക്കുന്നത്. 27 അനാഥരെപ്പോലും നിങ്ങൾ നറുക്കിട്ടു വിൽക്കുന്നു;നിങ്ങളുടെ സ്നേഹിതരെപ്പോലും നിങ്ങൾ മാറ്റക്കച്ചവടംചെയ്യുന്നു. 28 “ഇപ്പോൾ എന്നെ കരുണയോടെ നോക്കുക;നിങ്ങളുടെ മുഖത്തുനോക്കി ഞാൻ വ്യാജം പറയുമോ? 29 മതിയാക്കുക, അന്യായം പ്രവർത്തിക്കരുതേ;പുനർവിചിന്തനം ചെയ്താലും, എന്റെ സത്യസന്ധതയാണ് ചോദ്യംചെയ്യപ്പെടുന്നത്. 30 എന്റെ നാവിൽ ഏതെങ്കിലും ദുഷ്ടത കാണുന്നുണ്ടോ?എന്റെ വായ്ക്കു വിപത്തിനെ തിരിച്ചറിയാൻ കഴിവില്ലേ?
In Other Versions
Job 6 in the ANGEFD
Job 6 in the ANTPNG2D
Job 6 in the AS21
Job 6 in the BAGH
Job 6 in the BBPNG
Job 6 in the BBT1E
Job 6 in the BDS
Job 6 in the BEV
Job 6 in the BHAD
Job 6 in the BIB
Job 6 in the BLPT
Job 6 in the BNT
Job 6 in the BNTABOOT
Job 6 in the BNTLV
Job 6 in the BOATCB
Job 6 in the BOATCB2
Job 6 in the BOBCV
Job 6 in the BOCNT
Job 6 in the BOECS
Job 6 in the BOGWICC
Job 6 in the BOHCB
Job 6 in the BOHCV
Job 6 in the BOHLNT
Job 6 in the BOHNTLTAL
Job 6 in the BOICB
Job 6 in the BOILNTAP
Job 6 in the BOITCV
Job 6 in the BOKCV
Job 6 in the BOKCV2
Job 6 in the BOKHWOG
Job 6 in the BOKSSV
Job 6 in the BOLCB
Job 6 in the BOLCB2
Job 6 in the BONAV
Job 6 in the BONCB
Job 6 in the BONLT
Job 6 in the BONUT2
Job 6 in the BOPLNT
Job 6 in the BOSCB
Job 6 in the BOSNC
Job 6 in the BOTLNT
Job 6 in the BOVCB
Job 6 in the BOYCB
Job 6 in the BPBB
Job 6 in the BPH
Job 6 in the BSB
Job 6 in the CCB
Job 6 in the CUV
Job 6 in the CUVS
Job 6 in the DBT
Job 6 in the DGDNT
Job 6 in the DHNT
Job 6 in the DNT
Job 6 in the ELBE
Job 6 in the EMTV
Job 6 in the ESV
Job 6 in the FBV
Job 6 in the FEB
Job 6 in the GGMNT
Job 6 in the GNT
Job 6 in the HARY
Job 6 in the HNT
Job 6 in the IRVA
Job 6 in the IRVB
Job 6 in the IRVG
Job 6 in the IRVH
Job 6 in the IRVK
Job 6 in the IRVM
Job 6 in the IRVM2
Job 6 in the IRVO
Job 6 in the IRVP
Job 6 in the IRVT
Job 6 in the IRVT2
Job 6 in the IRVU
Job 6 in the ISVN
Job 6 in the JSNT
Job 6 in the KAPI
Job 6 in the KBT1ETNIK
Job 6 in the KBV
Job 6 in the KJV
Job 6 in the KNFD
Job 6 in the LBA
Job 6 in the LBLA
Job 6 in the LNT
Job 6 in the LSV
Job 6 in the MAAL
Job 6 in the MBV
Job 6 in the MBV2
Job 6 in the MHNT
Job 6 in the MKNFD
Job 6 in the MNG
Job 6 in the MNT
Job 6 in the MNT2
Job 6 in the MRS1T
Job 6 in the NAA
Job 6 in the NASB
Job 6 in the NBLA
Job 6 in the NBS
Job 6 in the NBVTP
Job 6 in the NET2
Job 6 in the NIV11
Job 6 in the NNT
Job 6 in the NNT2
Job 6 in the NNT3
Job 6 in the PDDPT
Job 6 in the PFNT
Job 6 in the RMNT
Job 6 in the SBIAS
Job 6 in the SBIBS
Job 6 in the SBIBS2
Job 6 in the SBICS
Job 6 in the SBIDS
Job 6 in the SBIGS
Job 6 in the SBIHS
Job 6 in the SBIIS
Job 6 in the SBIIS2
Job 6 in the SBIIS3
Job 6 in the SBIKS
Job 6 in the SBIKS2
Job 6 in the SBIMS
Job 6 in the SBIOS
Job 6 in the SBIPS
Job 6 in the SBISS
Job 6 in the SBITS
Job 6 in the SBITS2
Job 6 in the SBITS3
Job 6 in the SBITS4
Job 6 in the SBIUS
Job 6 in the SBIVS
Job 6 in the SBT
Job 6 in the SBT1E
Job 6 in the SCHL
Job 6 in the SNT
Job 6 in the SUSU
Job 6 in the SUSU2
Job 6 in the SYNO
Job 6 in the TBIAOTANT
Job 6 in the TBT1E
Job 6 in the TBT1E2
Job 6 in the TFTIP
Job 6 in the TFTU
Job 6 in the TGNTATF3T
Job 6 in the THAI
Job 6 in the TNFD
Job 6 in the TNT
Job 6 in the TNTIK
Job 6 in the TNTIL
Job 6 in the TNTIN
Job 6 in the TNTIP
Job 6 in the TNTIZ
Job 6 in the TOMA
Job 6 in the TTENT
Job 6 in the UBG
Job 6 in the UGV
Job 6 in the UGV2
Job 6 in the UGV3
Job 6 in the VBL
Job 6 in the VDCC
Job 6 in the YALU
Job 6 in the YAPE
Job 6 in the YBVTP
Job 6 in the ZBP