Job 6 (IRVM2)

1 അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: 2 “അയ്യോ എന്റെ വ്യസനം ഒന്ന് തൂക്കിനോക്കിയെങ്കിൽ!എന്റെ വിപത്ത് സ്വരൂപിച്ച് തുലാസിൽ വച്ചെങ്കിൽ! 3 അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും.അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു. 4 സർവ്വശക്തനായ ദൈവത്തിന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു;അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു;ദൈവത്തിന്റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു. 5 പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ?തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ? 6 രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ?മുട്ടയുടെ വെള്ളയ്ക്ക് രുചിയുണ്ടോ? 7 തൊടുവാൻ എനിയ്ക്ക് വെറുപ്പ് തോന്നുന്നത്എനിയ്ക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു. 8 അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ!എന്റെ വാഞ്ഛ ദൈവം എനിയ്ക്ക് നല്കിയെങ്കിൽ! 9 എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ!തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ! 10 അങ്ങനെ എനിയ്ക്ക് ആശ്വാസം ലഭിക്കുമായിരുന്നു;കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു.പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ; 11 ഞാൻ കാത്തിരിക്കേണ്ടതിന് എനിക്ക് എന്ത് ശക്തി?ദീർഘക്ഷമ കാണിക്കേണ്ടതിന് എന്റെ അന്തം എന്ത്? 12 എന്റെ ബലം കല്ലിന്റെ ബലമോ?എന്റെ മാംസം താമ്രമാകുന്നുവോ? 13 ഞാൻ കേവലം തുണയില്ലാത്തവനല്ലയോ?രക്ഷ എന്നെ വിട്ടുപോയില്ലയോ? 14 ദുഃഖിതനോട് സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു;അല്ലെങ്കിൽ അവൻ സർവ്വശക്തനായ ദൈവത്തിന്റെ ഭയം ത്യജിക്കും. 15 എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു;വറ്റിപ്പോകുന്ന തോടുകളുടെ ശാഖപോലെ തന്നെ. 16 നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു;ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു. 17 ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു;ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു. 18 കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു;അവ മരുഭൂമിയിൽ ചെന്ന് നശിച്ചുപോകുന്നു. 19 തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞുനോക്കുന്നു;ശെബയുടെ യാത്രാഗണം അവക്കായി പ്രതീക്ഷിക്കുന്നു. 20 പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു;അവിടംവരെ ചെന്ന് നാണിച്ചു പോകുന്നു. 21 നിങ്ങളും ഇപ്പോൾ അതുപോലെ ആയിവിപത്ത് കണ്ടിട്ട് നിങ്ങൾ പേടിക്കുന്നു. 22 എനിയ്ക്ക് കൊണ്ടുവന്നു തരുവിൻ;നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുക്കുവിൻ; 23 വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ;നിഷ്ഠൂരന്മാരുടെ കയ്യിൽനിന്ന് എന്നെവീണ്ടെടുക്കുവിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ? 24 എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം;ഏതിൽ തെറ്റിപ്പോയെന്ന് എനിയ്ക്ക് ബോധം വരുത്തുവിൻ. 25 നേരുള്ള വാക്കുകൾക്ക് എത്ര ബലം!നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം? 26 വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ?ആശയറ്റവന്റെ വാക്കുകൾ കാറ്റിന് തുല്യമത്രേ. 27 അനാഥന് നിങ്ങൾ ചീട്ടിടുന്നു;സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു. 28 ഇപ്പോൾ ദയചെയ്ത് എന്നെ ഒന്ന് നോക്കുവിൻ;ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ? 29 ഒന്നുകൂടി നോക്കുവിൻ; നീതികേട് ഭവിക്കരുത്.ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളത് തന്നേ. 30 എന്റെ നാവിൽ അനീതിയുണ്ടോ?എന്റെ വായ് അനർത്ഥം തിരിച്ചറിയുകയില്ലയോ?

In Other Versions

Job 6 in the ANGEFD

Job 6 in the ANTPNG2D

Job 6 in the AS21

Job 6 in the BAGH

Job 6 in the BBPNG

Job 6 in the BBT1E

Job 6 in the BDS

Job 6 in the BEV

Job 6 in the BHAD

Job 6 in the BIB

Job 6 in the BLPT

Job 6 in the BNT

Job 6 in the BNTABOOT

Job 6 in the BNTLV

Job 6 in the BOATCB

Job 6 in the BOATCB2

Job 6 in the BOBCV

Job 6 in the BOCNT

Job 6 in the BOECS

Job 6 in the BOGWICC

Job 6 in the BOHCB

Job 6 in the BOHCV

Job 6 in the BOHLNT

Job 6 in the BOHNTLTAL

Job 6 in the BOICB

Job 6 in the BOILNTAP

Job 6 in the BOITCV

Job 6 in the BOKCV

Job 6 in the BOKCV2

Job 6 in the BOKHWOG

Job 6 in the BOKSSV

Job 6 in the BOLCB

Job 6 in the BOLCB2

Job 6 in the BOMCV

Job 6 in the BONAV

Job 6 in the BONCB

Job 6 in the BONLT

Job 6 in the BONUT2

Job 6 in the BOPLNT

Job 6 in the BOSCB

Job 6 in the BOSNC

Job 6 in the BOTLNT

Job 6 in the BOVCB

Job 6 in the BOYCB

Job 6 in the BPBB

Job 6 in the BPH

Job 6 in the BSB

Job 6 in the CCB

Job 6 in the CUV

Job 6 in the CUVS

Job 6 in the DBT

Job 6 in the DGDNT

Job 6 in the DHNT

Job 6 in the DNT

Job 6 in the ELBE

Job 6 in the EMTV

Job 6 in the ESV

Job 6 in the FBV

Job 6 in the FEB

Job 6 in the GGMNT

Job 6 in the GNT

Job 6 in the HARY

Job 6 in the HNT

Job 6 in the IRVA

Job 6 in the IRVB

Job 6 in the IRVG

Job 6 in the IRVH

Job 6 in the IRVK

Job 6 in the IRVM

Job 6 in the IRVO

Job 6 in the IRVP

Job 6 in the IRVT

Job 6 in the IRVT2

Job 6 in the IRVU

Job 6 in the ISVN

Job 6 in the JSNT

Job 6 in the KAPI

Job 6 in the KBT1ETNIK

Job 6 in the KBV

Job 6 in the KJV

Job 6 in the KNFD

Job 6 in the LBA

Job 6 in the LBLA

Job 6 in the LNT

Job 6 in the LSV

Job 6 in the MAAL

Job 6 in the MBV

Job 6 in the MBV2

Job 6 in the MHNT

Job 6 in the MKNFD

Job 6 in the MNG

Job 6 in the MNT

Job 6 in the MNT2

Job 6 in the MRS1T

Job 6 in the NAA

Job 6 in the NASB

Job 6 in the NBLA

Job 6 in the NBS

Job 6 in the NBVTP

Job 6 in the NET2

Job 6 in the NIV11

Job 6 in the NNT

Job 6 in the NNT2

Job 6 in the NNT3

Job 6 in the PDDPT

Job 6 in the PFNT

Job 6 in the RMNT

Job 6 in the SBIAS

Job 6 in the SBIBS

Job 6 in the SBIBS2

Job 6 in the SBICS

Job 6 in the SBIDS

Job 6 in the SBIGS

Job 6 in the SBIHS

Job 6 in the SBIIS

Job 6 in the SBIIS2

Job 6 in the SBIIS3

Job 6 in the SBIKS

Job 6 in the SBIKS2

Job 6 in the SBIMS

Job 6 in the SBIOS

Job 6 in the SBIPS

Job 6 in the SBISS

Job 6 in the SBITS

Job 6 in the SBITS2

Job 6 in the SBITS3

Job 6 in the SBITS4

Job 6 in the SBIUS

Job 6 in the SBIVS

Job 6 in the SBT

Job 6 in the SBT1E

Job 6 in the SCHL

Job 6 in the SNT

Job 6 in the SUSU

Job 6 in the SUSU2

Job 6 in the SYNO

Job 6 in the TBIAOTANT

Job 6 in the TBT1E

Job 6 in the TBT1E2

Job 6 in the TFTIP

Job 6 in the TFTU

Job 6 in the TGNTATF3T

Job 6 in the THAI

Job 6 in the TNFD

Job 6 in the TNT

Job 6 in the TNTIK

Job 6 in the TNTIL

Job 6 in the TNTIN

Job 6 in the TNTIP

Job 6 in the TNTIZ

Job 6 in the TOMA

Job 6 in the TTENT

Job 6 in the UBG

Job 6 in the UGV

Job 6 in the UGV2

Job 6 in the UGV3

Job 6 in the VBL

Job 6 in the VDCC

Job 6 in the YALU

Job 6 in the YAPE

Job 6 in the YBVTP

Job 6 in the ZBP