Deuteronomy 33 (IRVM2)

1 ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പ് യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു പറഞ്ഞ വചനങ്ങൾ: 2 “യഹോവ സീനായിൽനിന്നു വന്നു,അവർക്ക് മീതെ സേയീരിൽനിന്ന് ഉദിച്ചു,പാരാൻ പർവ്വതത്തിൽനിന്ന് അവരുടെ മേൽ പ്രകാശിച്ചു. ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ നടുവിൽനിന്നു വന്നു;അവർക്കുവേണ്ടി അഗ്നിമയമായ ഒരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു. 3 അതേ, അവൻ തന്റെ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു.അവർ തൃക്കാല്ക്കൽ ഇരുന്നു; അവർ തിരുവചനങ്ങൾ പ്രാപിച്ചു. 4 യാക്കോബിന്റെ സഭക്ക് അവകാശമായി മോശെ നമുക്ക് ന്യായപ്രമാണം കല്പിച്ചു തന്നു. 5 ജനത്തിന്റെ തലവന്മാരുംയിസ്രായേൽഗോത്രങ്ങളും ഒത്തുകൂടിയപ്പോൾ അവൻ യെശുരൂനു രാജാവായിരുന്നു. 6 രൂബേനെക്കുറിച്ച് അവൻ പറഞ്ഞത് “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ;അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ”. 7 യെഹൂദയ്ക്കുള്ള അനുഗ്രഹമായി അവൻ പറഞ്ഞത്:“യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരണമേ.തന്റെ കൈകളുടെ ശക്തിയാൽ അവൻ പോരാടേണ്ടതിന്,ശത്രുക്കളുടെ നേരെ നീ അവന് തുണയായിരിക്കണമേ”. 8 ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്:“നിന്റെ തുമ്മീമും ഊറീമും നിന്റെ ഭക്തന്റെ പക്കൽ ഇരിക്കുന്നു;നീ മസ്സയിൽവച്ചു പരീക്ഷിക്കുകയുംമെരീബാ വെള്ളത്തിനരികിൽ മത്സരിക്കുകയുംചെയ്തവന്റെ പക്കൽ തന്നെ. 9 അവൻ അപ്പനെയും അമ്മയെയും കുറിച്ച്,‘ഞാൻ അവരെ കണ്ടില്ല’ എന്നു പറഞ്ഞു;സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്ന് ഓർമിച്ചതു ഇല്ല.നിന്റെ വചനം അവർ പ്രമാണിച്ചു; നിന്റെ നിയമം കാത്തുകൊള്ളുകയും ചെയ്തു. 10 അവർ യാക്കോബിന് നിന്റെ വിധികളുംയിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും;അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവുംയാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും. 11 യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കണമേ;അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കണമേ.അവന്റെ ശത്രുക്കളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാത്തവിധംഅവരുടെ അരക്കെട്ടുകളെ തകർത്തുകളയണമേ”. 12 ബെന്യാമീനെക്കുറിച്ച് അവൻ പറഞ്ഞത്:“അവൻ യഹോവയ്ക്ക് പ്രിയൻ; തിരുസന്നിധിയിൽ നിർഭയം വസിക്കും;യഹോവ അവനെ എല്ലായ്പോഴും മറച്ചുകൊള്ളുന്നു;അവന്റെ ഭുജങ്ങളുടെ മദ്ധ്യത്തിൽ വസിക്കുന്നു”. 13 യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്:“ആകാശത്തിലെ വിശിഷ്ടവസ്തുവായ, മഞ്ഞുകൊണ്ടുംതാഴെയുള്ള അഗാധമായ സമുദ്രം കൊണ്ടും 14 സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടുംമാസംതോറും ചന്ദ്രനാൽ ഉളവാകുന്ന വിശിഷ്ടഫലംകൊണ്ടും 15 പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠനിക്ഷേപങ്ങൾ കൊണ്ടുംശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടുംഭൂമിയിലെ വിശേഷവസ്തുക്കളുടെ സമൃദ്ധികൊണ്ടുംഅവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ. 16 മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലുംതന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ. 17 അവന്റെ മഹത്വം കടിഞ്ഞൂൽകൂറ്റൻ പോലെ;അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ;അവയാൽ അവൻ സകലജനതകളെയും ഭൂമിയുടെ സീമ വരെയും ഓടിക്കും;അവർ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ”. 18 സെബൂലൂനെക്കുറിച്ചും യിസ്സഖാരിനെക്കുറിച്ചും അവൻ പറഞ്ഞത്:“സെബൂലൂനേ, നിന്റെ പ്രയാണത്തിലും,യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്കുക. 19 അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും;അവിടെ നീതിയാഗങ്ങളെ കഴിക്കും.അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചുകുടിക്കും”. 20 ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്:“ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ.ഒരു സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടന്ന്ഭുജവും നെറുകയും പറിച്ചുകീറുന്നു. 21 അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു;അവിടെ നായകന്റെ ഓഹരി വേർതിരിച്ച് വച്ചിരുന്നു;അവൻ ജനത്തിന്റെ തലവന്മാരോടുകൂടി വന്നു. യിസ്രായേലിൽ യഹോവയുടെ നീതിയുംഅവന്റെ വിധികളും നടത്തി”. 22 ദാനെക്കുറിച്ച് അവൻ പറഞ്ഞത്:“ദാൻ ബാലസിംഹം ആകുന്നു;അവൻ ബാശാനിൽനിന്നു ചാടുന്നു”. 23 നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്:“നഫ്താലിയേ, ദൈവപ്രസാദംകൊണ്ട് തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായിപടിഞ്ഞാറും തെക്കും കൈവശമാക്കുക”. 24 ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്:“ആശേർ പുത്രസമ്പത്തുകൊണ്ട് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ;അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ;അവൻ കാൽ എണ്ണയിൽ മുക്കട്ടെ. 25 നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ.നിന്റെ ബലം ജീവപര്യന്തം നില്‍ക്കട്ടെ”. 26 യെശുരൂന്റെ ദൈവത്തെപ്പോലെ മറ്റൊരു ദൈവവുമില്ല.നിന്റെ സഹായത്തിനായി അവൻ ആകാശത്തിലൂടെതന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. 27 നിത്യനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്;അവൻ ശത്രുവിനെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു.‘സംഹരിക്കുക’ എന്ന് കല്പിച്ചിരിക്കുന്നു. 28 ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായുംയാക്കോബിന്റെ വാസസ്ഥലങ്ങളില്‍ ഉള്ളവര്‍ തനിയെയും വസിക്കുന്നു;ആകാശം അവന് മഞ്ഞു പൊഴിക്കുന്നു. 29 യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്ക് തുല്യൻ ആര്?യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയുംനിന്റെ മഹിമയുടെ വാളും ആകുന്നു.നിന്റെ ശത്രുക്കൾ നിനക്ക് കീഴടങ്ങും.നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ നടകൊള്ളും”.

In Other Versions

Deuteronomy 33 in the ANGEFD

Deuteronomy 33 in the ANTPNG2D

Deuteronomy 33 in the AS21

Deuteronomy 33 in the BAGH

Deuteronomy 33 in the BBPNG

Deuteronomy 33 in the BBT1E

Deuteronomy 33 in the BDS

Deuteronomy 33 in the BEV

Deuteronomy 33 in the BHAD

Deuteronomy 33 in the BIB

Deuteronomy 33 in the BLPT

Deuteronomy 33 in the BNT

Deuteronomy 33 in the BNTABOOT

Deuteronomy 33 in the BNTLV

Deuteronomy 33 in the BOATCB

Deuteronomy 33 in the BOATCB2

Deuteronomy 33 in the BOBCV

Deuteronomy 33 in the BOCNT

Deuteronomy 33 in the BOECS

Deuteronomy 33 in the BOGWICC

Deuteronomy 33 in the BOHCB

Deuteronomy 33 in the BOHCV

Deuteronomy 33 in the BOHLNT

Deuteronomy 33 in the BOHNTLTAL

Deuteronomy 33 in the BOICB

Deuteronomy 33 in the BOILNTAP

Deuteronomy 33 in the BOITCV

Deuteronomy 33 in the BOKCV

Deuteronomy 33 in the BOKCV2

Deuteronomy 33 in the BOKHWOG

Deuteronomy 33 in the BOKSSV

Deuteronomy 33 in the BOLCB

Deuteronomy 33 in the BOLCB2

Deuteronomy 33 in the BOMCV

Deuteronomy 33 in the BONAV

Deuteronomy 33 in the BONCB

Deuteronomy 33 in the BONLT

Deuteronomy 33 in the BONUT2

Deuteronomy 33 in the BOPLNT

Deuteronomy 33 in the BOSCB

Deuteronomy 33 in the BOSNC

Deuteronomy 33 in the BOTLNT

Deuteronomy 33 in the BOVCB

Deuteronomy 33 in the BOYCB

Deuteronomy 33 in the BPBB

Deuteronomy 33 in the BPH

Deuteronomy 33 in the BSB

Deuteronomy 33 in the CCB

Deuteronomy 33 in the CUV

Deuteronomy 33 in the CUVS

Deuteronomy 33 in the DBT

Deuteronomy 33 in the DGDNT

Deuteronomy 33 in the DHNT

Deuteronomy 33 in the DNT

Deuteronomy 33 in the ELBE

Deuteronomy 33 in the EMTV

Deuteronomy 33 in the ESV

Deuteronomy 33 in the FBV

Deuteronomy 33 in the FEB

Deuteronomy 33 in the GGMNT

Deuteronomy 33 in the GNT

Deuteronomy 33 in the HARY

Deuteronomy 33 in the HNT

Deuteronomy 33 in the IRVA

Deuteronomy 33 in the IRVB

Deuteronomy 33 in the IRVG

Deuteronomy 33 in the IRVH

Deuteronomy 33 in the IRVK

Deuteronomy 33 in the IRVM

Deuteronomy 33 in the IRVO

Deuteronomy 33 in the IRVP

Deuteronomy 33 in the IRVT

Deuteronomy 33 in the IRVT2

Deuteronomy 33 in the IRVU

Deuteronomy 33 in the ISVN

Deuteronomy 33 in the JSNT

Deuteronomy 33 in the KAPI

Deuteronomy 33 in the KBT1ETNIK

Deuteronomy 33 in the KBV

Deuteronomy 33 in the KJV

Deuteronomy 33 in the KNFD

Deuteronomy 33 in the LBA

Deuteronomy 33 in the LBLA

Deuteronomy 33 in the LNT

Deuteronomy 33 in the LSV

Deuteronomy 33 in the MAAL

Deuteronomy 33 in the MBV

Deuteronomy 33 in the MBV2

Deuteronomy 33 in the MHNT

Deuteronomy 33 in the MKNFD

Deuteronomy 33 in the MNG

Deuteronomy 33 in the MNT

Deuteronomy 33 in the MNT2

Deuteronomy 33 in the MRS1T

Deuteronomy 33 in the NAA

Deuteronomy 33 in the NASB

Deuteronomy 33 in the NBLA

Deuteronomy 33 in the NBS

Deuteronomy 33 in the NBVTP

Deuteronomy 33 in the NET2

Deuteronomy 33 in the NIV11

Deuteronomy 33 in the NNT

Deuteronomy 33 in the NNT2

Deuteronomy 33 in the NNT3

Deuteronomy 33 in the PDDPT

Deuteronomy 33 in the PFNT

Deuteronomy 33 in the RMNT

Deuteronomy 33 in the SBIAS

Deuteronomy 33 in the SBIBS

Deuteronomy 33 in the SBIBS2

Deuteronomy 33 in the SBICS

Deuteronomy 33 in the SBIDS

Deuteronomy 33 in the SBIGS

Deuteronomy 33 in the SBIHS

Deuteronomy 33 in the SBIIS

Deuteronomy 33 in the SBIIS2

Deuteronomy 33 in the SBIIS3

Deuteronomy 33 in the SBIKS

Deuteronomy 33 in the SBIKS2

Deuteronomy 33 in the SBIMS

Deuteronomy 33 in the SBIOS

Deuteronomy 33 in the SBIPS

Deuteronomy 33 in the SBISS

Deuteronomy 33 in the SBITS

Deuteronomy 33 in the SBITS2

Deuteronomy 33 in the SBITS3

Deuteronomy 33 in the SBITS4

Deuteronomy 33 in the SBIUS

Deuteronomy 33 in the SBIVS

Deuteronomy 33 in the SBT

Deuteronomy 33 in the SBT1E

Deuteronomy 33 in the SCHL

Deuteronomy 33 in the SNT

Deuteronomy 33 in the SUSU

Deuteronomy 33 in the SUSU2

Deuteronomy 33 in the SYNO

Deuteronomy 33 in the TBIAOTANT

Deuteronomy 33 in the TBT1E

Deuteronomy 33 in the TBT1E2

Deuteronomy 33 in the TFTIP

Deuteronomy 33 in the TFTU

Deuteronomy 33 in the TGNTATF3T

Deuteronomy 33 in the THAI

Deuteronomy 33 in the TNFD

Deuteronomy 33 in the TNT

Deuteronomy 33 in the TNTIK

Deuteronomy 33 in the TNTIL

Deuteronomy 33 in the TNTIN

Deuteronomy 33 in the TNTIP

Deuteronomy 33 in the TNTIZ

Deuteronomy 33 in the TOMA

Deuteronomy 33 in the TTENT

Deuteronomy 33 in the UBG

Deuteronomy 33 in the UGV

Deuteronomy 33 in the UGV2

Deuteronomy 33 in the UGV3

Deuteronomy 33 in the VBL

Deuteronomy 33 in the VDCC

Deuteronomy 33 in the YALU

Deuteronomy 33 in the YAPE

Deuteronomy 33 in the YBVTP

Deuteronomy 33 in the ZBP