Psalms 107 (BOMCV)

1 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു. 2 യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ,അവിടന്ന് ശത്രുക്കളുടെ കൈയിൽനിന്ന് വീണ്ടെടുത്തവർ, 3 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നുംഅവിടന്ന് കൂട്ടിച്ചേർത്തവരായ ജനം ഇപ്രകാരം പറയട്ടെ: 4 അവർ മരുഭൂമിയിൽ വിജനപാതയിൽ അലഞ്ഞുനടന്നു,വാസയോഗ്യമായ പട്ടണമൊന്നും അവർ കണ്ടെത്തിയില്ല. 5 അവർ വിശന്നും ദാഹിച്ചും അലഞ്ഞു,അവരുടെ ജീവൻ ചോർന്നുപോയിരിക്കുന്നു. 6 അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു,അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ വിടുവിച്ചു. 7 അവർക്കു വാസയോഗ്യമായ ഒരു നഗരത്തിലേക്ക്അവിടന്ന് അവരെ നേർപാതയിലൂടെ നയിച്ചു. 8 അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവുംഅവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ, 9 കാരണം അവിടന്ന് ദാഹിക്കുന്നവരെ തൃപ്തരാക്കുകയുംവിശക്കുന്നവരെ വിശിഷ്ടഭോജ്യങ്ങൾകൊണ്ടു നിറയ്ക്കുകയുംചെയ്യുന്നു. 10 ചിലർ ഇരുമ്പുചങ്ങലകളാൽ ബന്ധിതരായി കഷ്ടമനുഭവിച്ചു,കൂരിരുളിലും അന്ധതമസ്സിലും ജീവിച്ചു. 11 കാരണം അവർ ദൈവത്തിന്റെ കൽപ്പനകൾ തിരസ്കരിച്ചുഅത്യുന്നതന്റെ ആലോചനകൾ നിരസിച്ചു. 12 അതിനാൽ അവിടന്ന് അവരെ കഠിനാധ്വാനത്തിന് ഏൽപ്പിച്ചു;അവർ തളർന്നുവീണു, സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. 13 അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു,അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു. 14 അവിടന്ന് അവരെ അന്ധകാരത്തിൽനിന്ന്, അതേ, ഘോരാന്ധകാരത്തിൽനിന്നുതന്നെ വിടുവിച്ചു,അവരുടെ ചങ്ങലകളെ അവിടന്നു പൊട്ടിച്ചെറിഞ്ഞു. 15 അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവുംഅവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ, 16 കാരണം, അവിടന്ന് വെങ്കലക്കവാടങ്ങളെ തകർക്കുകയുംഇരുമ്പോടാമ്പലുകളെ വെട്ടിമുറിക്കുകയും ചെയ്യുന്നു. 17 ചിലർ തങ്ങളുടെ ധിക്കാരംനിമിത്തം ഭോഷരായിത്തീർന്നുഅവരുടെ അകൃത്യങ്ങളാൽ ദുരിതമനുഭവിച്ചു. 18 എല്ലാത്തരം ഭക്ഷണത്തോടും അവർക്ക് വിരക്തിതോന്നി,മരണകവാടത്തോട് അവർ സമീപിച്ചിരുന്നു. 19 അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു,അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു. 20 അവിടന്ന് തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി;ശവക്കുഴികളിൽനിന്ന് അവിടന്ന് അവരെ മോചിപ്പിച്ചു. 21 അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവുംഅവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ. 22 അവർ അവിടത്തേക്ക് സ്തോത്രയാഗങ്ങൾ അർപ്പിക്കുകയുംഅവിടത്തെ പ്രവൃത്തികൾ ആനന്ദഗീതങ്ങളാൽ വർണിക്കുകയും ചെയ്യട്ടെ. 23 ചിലർ മഹാസമുദ്രത്തിലെ വ്യാപാരികളായി;കടലിലൂടെയവർ കപ്പൽയാത്രചെയ്തു. 24 അവർ യഹോവയുടെ പ്രവൃത്തികളെ നിരീക്ഷിച്ചു,ആഴിയിൽ അവിടത്തെ അത്ഭുതങ്ങളെത്തന്നെ. 25 അവിടന്ന് ആജ്ഞാപിച്ചു; ഒരു കൊടുങ്കാറ്റ് ആഞ്ഞുവീശി,തിരമാലകൾ ഉയർന്നുപൊങ്ങി. 26 അവ ആകാശത്തോളം ഉയർന്ന് ആഴങ്ങളിലേക്ക് താഴ്ന്നമർന്നു;തങ്ങളുടെ ദുരിതങ്ങളിൽ അവരുടെ ധൈര്യം ചോർന്നൊലിച്ചു. 27 അവർ മദോന്മത്തരെപ്പോലെ ചാഞ്ചാടി ആടിയുലഞ്ഞു;അവർ അവരുടെ അറിവിന്റെ അന്ത്യത്തിലെത്തി. 28 അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു,അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു. 29 അവിടന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കി;സമുദ്രത്തിലെ തിരമാലകൾ അമർന്നു. 30 അത് ശാന്തമായപ്പോൾ അവർ ആനന്ദിച്ചു,അവർ ആഗ്രഹിച്ച തുറമുഖത്തേക്ക് അവിടന്ന് അവരെ നയിച്ചു. 31 അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവുംഅവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ. 32 ജനങ്ങളുടെ സഭയിൽ അവർ അവിടത്തെ വാഴ്ത്തട്ടെസമുദായനേതാക്കന്മാരുടെ സംഘത്തിൽ അവിടത്തെ സ്തുതിക്കട്ടെ. 33 ദേശവാസികളുടെ ദുഷ്‌പ്രവൃത്തികൾനിമിത്തംഅവിടന്ന് നദികളെ മരുഭൂമിയും 34 അരുവികളെ ദാഹാർത്തഭൂമിയുംഫലഭൂയിഷ്ഠമായ ഇടത്തെ ഓരുനിലവും ആക്കിയിരിക്കുന്നു. 35 അവിടന്ന് മരുഭൂമിയെ ജലാശയങ്ങളായുംവരണ്ടനിലത്തെ നീർച്ചാലുകളായും മാറ്റുന്നു; 36 അവിടന്ന് അവിടെ വിശക്കുന്നവരെ കുടിപാർപ്പിക്കുന്നു,അവർക്കു വാസയോഗ്യമായ ഒരു പട്ടണം അവർ പണിതുയർത്തുന്നു. 37 അവർ നിലങ്ങൾ വിതച്ചു മുന്തിരിത്തോപ്പുകൾ നട്ടുപിടിപ്പിച്ചുഅതിൽനിന്ന് അവർക്കു വിളസമൃദ്ധിയും ലഭിച്ചു; 38 അവിടന്ന് അവരെ അനുഗ്രഹിച്ചു, അവർ എണ്ണത്തിൽ അത്യധികം പെരുകി,അവരുടെ കാലിസമ്പത്ത് കുറയുന്നതിന് അവിടന്ന് അനുവദിച്ചതുമില്ല. 39 പീഡനം, ആപത്ത്, ദുഃഖം എന്നിവയാൽ അവിടന്ന് അവരെ താഴ്ത്തി,അങ്ങനെ അവരുടെ എണ്ണം കുറഞ്ഞു; 40 പ്രഭുക്കന്മാരെ നിന്ദാപാത്രങ്ങളാക്കി മാറ്റുന്ന യഹോവഗതിയില്ലാതെ ശൂന്യപ്രദേശങ്ങളിലൂടെ അലയുന്നതിന് അവരെ ഇടയാക്കി. 41 എന്നാൽ അശരണരെ അവിടന്ന് അവരുടെ കഷ്ടതയിൽനിന്ന് ഉദ്ധരിച്ചുഅവരുടെ കുടുംബങ്ങളെ ആട്ടിൻപറ്റം എന്നതുപോലെ വർധിപ്പിച്ചു. 42 ഹൃദയപരമാർഥികൾ അതുകണ്ട് ആനന്ദിക്കുന്നു,എന്നാൽ ദുഷ്ടരെല്ലാം മൗനം അവലംബിക്കുന്നു. 43 ജ്ഞാനമുള്ളവർ ഈ കാര്യങ്ങൾ സശ്രദ്ധം മനസ്സിലാക്കുകയുംയഹോവയുടെ അചഞ്ചലസ്നേഹത്തെപ്പറ്റി ചിന്തിക്കുകയും ചെയ്യട്ടെ.

In Other Versions

Psalms 107 in the ANGEFD

Psalms 107 in the ANTPNG2D

Psalms 107 in the AS21

Psalms 107 in the BAGH

Psalms 107 in the BBPNG

Psalms 107 in the BBT1E

Psalms 107 in the BDS

Psalms 107 in the BEV

Psalms 107 in the BHAD

Psalms 107 in the BIB

Psalms 107 in the BLPT

Psalms 107 in the BNT

Psalms 107 in the BNTABOOT

Psalms 107 in the BNTLV

Psalms 107 in the BOATCB

Psalms 107 in the BOATCB2

Psalms 107 in the BOBCV

Psalms 107 in the BOCNT

Psalms 107 in the BOECS

Psalms 107 in the BOGWICC

Psalms 107 in the BOHCB

Psalms 107 in the BOHCV

Psalms 107 in the BOHLNT

Psalms 107 in the BOHNTLTAL

Psalms 107 in the BOICB

Psalms 107 in the BOILNTAP

Psalms 107 in the BOITCV

Psalms 107 in the BOKCV

Psalms 107 in the BOKCV2

Psalms 107 in the BOKHWOG

Psalms 107 in the BOKSSV

Psalms 107 in the BOLCB

Psalms 107 in the BOLCB2

Psalms 107 in the BONAV

Psalms 107 in the BONCB

Psalms 107 in the BONLT

Psalms 107 in the BONUT2

Psalms 107 in the BOPLNT

Psalms 107 in the BOSCB

Psalms 107 in the BOSNC

Psalms 107 in the BOTLNT

Psalms 107 in the BOVCB

Psalms 107 in the BOYCB

Psalms 107 in the BPBB

Psalms 107 in the BPH

Psalms 107 in the BSB

Psalms 107 in the CCB

Psalms 107 in the CUV

Psalms 107 in the CUVS

Psalms 107 in the DBT

Psalms 107 in the DGDNT

Psalms 107 in the DHNT

Psalms 107 in the DNT

Psalms 107 in the ELBE

Psalms 107 in the EMTV

Psalms 107 in the ESV

Psalms 107 in the FBV

Psalms 107 in the FEB

Psalms 107 in the GGMNT

Psalms 107 in the GNT

Psalms 107 in the HARY

Psalms 107 in the HNT

Psalms 107 in the IRVA

Psalms 107 in the IRVB

Psalms 107 in the IRVG

Psalms 107 in the IRVH

Psalms 107 in the IRVK

Psalms 107 in the IRVM

Psalms 107 in the IRVM2

Psalms 107 in the IRVO

Psalms 107 in the IRVP

Psalms 107 in the IRVT

Psalms 107 in the IRVT2

Psalms 107 in the IRVU

Psalms 107 in the ISVN

Psalms 107 in the JSNT

Psalms 107 in the KAPI

Psalms 107 in the KBT1ETNIK

Psalms 107 in the KBV

Psalms 107 in the KJV

Psalms 107 in the KNFD

Psalms 107 in the LBA

Psalms 107 in the LBLA

Psalms 107 in the LNT

Psalms 107 in the LSV

Psalms 107 in the MAAL

Psalms 107 in the MBV

Psalms 107 in the MBV2

Psalms 107 in the MHNT

Psalms 107 in the MKNFD

Psalms 107 in the MNG

Psalms 107 in the MNT

Psalms 107 in the MNT2

Psalms 107 in the MRS1T

Psalms 107 in the NAA

Psalms 107 in the NASB

Psalms 107 in the NBLA

Psalms 107 in the NBS

Psalms 107 in the NBVTP

Psalms 107 in the NET2

Psalms 107 in the NIV11

Psalms 107 in the NNT

Psalms 107 in the NNT2

Psalms 107 in the NNT3

Psalms 107 in the PDDPT

Psalms 107 in the PFNT

Psalms 107 in the RMNT

Psalms 107 in the SBIAS

Psalms 107 in the SBIBS

Psalms 107 in the SBIBS2

Psalms 107 in the SBICS

Psalms 107 in the SBIDS

Psalms 107 in the SBIGS

Psalms 107 in the SBIHS

Psalms 107 in the SBIIS

Psalms 107 in the SBIIS2

Psalms 107 in the SBIIS3

Psalms 107 in the SBIKS

Psalms 107 in the SBIKS2

Psalms 107 in the SBIMS

Psalms 107 in the SBIOS

Psalms 107 in the SBIPS

Psalms 107 in the SBISS

Psalms 107 in the SBITS

Psalms 107 in the SBITS2

Psalms 107 in the SBITS3

Psalms 107 in the SBITS4

Psalms 107 in the SBIUS

Psalms 107 in the SBIVS

Psalms 107 in the SBT

Psalms 107 in the SBT1E

Psalms 107 in the SCHL

Psalms 107 in the SNT

Psalms 107 in the SUSU

Psalms 107 in the SUSU2

Psalms 107 in the SYNO

Psalms 107 in the TBIAOTANT

Psalms 107 in the TBT1E

Psalms 107 in the TBT1E2

Psalms 107 in the TFTIP

Psalms 107 in the TFTU

Psalms 107 in the TGNTATF3T

Psalms 107 in the THAI

Psalms 107 in the TNFD

Psalms 107 in the TNT

Psalms 107 in the TNTIK

Psalms 107 in the TNTIL

Psalms 107 in the TNTIN

Psalms 107 in the TNTIP

Psalms 107 in the TNTIZ

Psalms 107 in the TOMA

Psalms 107 in the TTENT

Psalms 107 in the UBG

Psalms 107 in the UGV

Psalms 107 in the UGV2

Psalms 107 in the UGV3

Psalms 107 in the VBL

Psalms 107 in the VDCC

Psalms 107 in the YALU

Psalms 107 in the YAPE

Psalms 107 in the YBVTP

Psalms 107 in the ZBP